ന്യൂദല്‍ഹി: ദസ്ന ക്ഷേത്രത്തിലെ പുരോഹിതന് സ്വാമി യതി നര്‍സിംഘാനന്ദിനെ വധിക്കാന്‍ പദ്ധതിയിട്ടതിന് പുല്‍വാമ സ്വദേശി ദല്‍ഹി പൊലീസിന്റെ പിടിയിലായി. പാക്കിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ ഭാഗമാണ് ഇയാള്‍. ഞായറാഴ്ച പഹര്‍ഗഞ്ചിലുള്ള ഹോട്ടലില്‍നിന്നാണ് ജാന്‍ മുഹമ്മദ് ദര് എന്നയാളെ അറസ്റ്റ് ചെയ്തത്. സ്വാമി യതി നര്‍സിംഘാനന്ദ് സരസ്വതിയെ ഹിന്ദു പുരോഹിതന്റെ വേഷത്തിലെത്തി കൊലപ്പെടുത്താനായിരുന്നു ജാന്‍ മുഹമ്മദ് ദര് പദ്ധതിയിട്ടതെന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന സാധനങ്ങള്‍ സൂചിപ്പിക്കുന്നതായി ദല്‍ഹി പൊലീസ് പറയുന്നു. പിസ്റ്റള്‍, മാസികകള്‍, കാവി കുര്‍ത്ത, പൈജാമ, രുദ്രാക്ഷമാല തുടങ്ങിയവയാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്.
അസ്റ്റിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ജാന്‍ മുഹമ്മദ് ദര് ജയ്ഷെ മുഹമ്മദിനുള്ള പങ്ക് വെളിപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. മരപ്പണി ചെയ്തിരുന്ന ദര് 2020 ഡിസംബറിലാണ് ജയ്ഷെ മുഹമ്മദിനായി പ്രവര്‍ത്തിക്കുന്ന ആബിദ് എന്നയാളുമായി ബന്ധപ്പെടുന്നത്. പാക്ക് അധിനിവേശ കാശ്മീരില്‍നിന്നാണ് ഇയാളുടെ പ്രവര്‍ത്തനം. ദറിനെ ഭീകരസംഘടനയിലേക്ക് ആകര്‍ഷിച്ച ആബിദ് വാട്സ് ആപ്പില്‍ നിരന്തരം ബന്ധപ്പെടുകൊണ്ടേയിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഈ വര്‍ഷം ഏപ്രില്‍ രണ്ടിന് അനന്ത്നാഗില്വച്ച് ആബിദ് ജാന്‍ മുഹമ്മദ് ദറുമായി കൂടിക്കാഴ്ച നടത്തുകയും യതി നരസിംഘാനന്ദ് സരസ്വതിയെ വധിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഒരു പിസ്റ്റല്‍ ഏല്‍പ്പിച്ചു ഉപയോഗിക്കാന്‍ പരിശീലനം നല്കിയതും ആബിദാണെന്ന് പിടിയിലായയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പണം വാഗ്ദാനം ചെയ്തായിരുന്നു കൃത്യത്തിനായി നിയോഗിച്ചത്. ദല്‍ഹിക്ക് പുറപ്പെടുംമുന്‍പ് 6,500 രൂപ കയ്യിലും 35,000 ബാങ്ക് അക്കൗണ്ടിലും നല്‍കിയെന്ന് പൊലീസ് പറയുന്നു.
ഏപ്രില്‍ 23ന് ദല്‍ഹിയിലേക്ക് പുറപ്പപ്പെട്ടു. അവിടെ ആബിദിന്റെ പരിചയക്കാരനായ ഉമറിനെ കണ്ടു. മൂന്ന് ദിവസം ഉമറിന്റെ ഒളിത്താവളത്തിലായിരുന്നു. പിന്നീടാണ് പഹര്‍ഗഞ്ചിലെ ഹോട്ടലിലേക്ക് താമസം മാറിയത്. ക്ഷേത്രത്തിലേക്ക് കടക്കാന്‍ പൂജാസാധനങ്ങളും കാവിവേഷവും ഉമറാണ് സംഘടിപ്പിച്ചത്. ക്ഷേത്രത്തിന് സമീപമുള്ള മേല്‍പാലത്തില്‍വച്ച് മറ്റൊരാള്‍ ദറിനും ഉമറിനും ആയുധങ്ങള്‍ കൈമാറിയെന്ന് പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: