Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

സൗമ്യയുടെ കൊലപാതകം പ്രതിരോധത്തിന്റെ ഭാഗമായുള്ള അവിചാരിത മരണം; മോദി സര്‍ക്കാര്‍ പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് എം.എ.ബേബി

സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊണ്ടകാര്യം നേരത്തേ വെളിപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, വേര്‍പാടില്‍ അനുശോചനമറിയിക്കുകയും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ടത് ചെയ്യുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2021, 04:09 pm IST
in Social Trend

തിരുവനന്തപുരം: മലയാളി യുവതി സൗമ്യ സന്തോഷ് പാലസ്തീനിലെ ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തില്‍ മരിച്ചതിനെ ന്യായീകരിച്ച് സിപിഎം പിബി അംഗം എം.എ.ബേബി. ആക്രമണങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കുമിടയില്‍പ്പെട്ട് അവിചാരിതമരണങ്ങള്‍ സംഭവിക്കും.  ഇസ്രയേലില്‍ മരണമടഞ്ഞ മലയാളി ആരോഗ്യപ്രവര്‍ത്തക സൗമ്യ സന്തോഷിന്റെ നിര്‍ഭാഗ്യകരമായ അന്ത്യം അത്തരത്തില്‍പ്പെട്ടതാണ്.  സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചിരിക്കുകയാണ്.  മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊണ്ടകാര്യം നേരത്തേ വെളിപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, വേര്‍പാടില്‍ അനുശോചനമറിയിക്കുകയും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ടത് ചെയ്യുമെന്ന് ഉറപ്പു നല്‍കുകയും ചെയ്‌തെന്ന് ബേബി ഫേസ്ബുക്കില്‍ കുറിച്ചു. വിമോചനപ്രസ്ഥാനമെന്നനിലയില്‍ പലസ്തീനികള്‍ക്ക് ഒപ്പംനിന്ന, അവരുടെ മാതൃരാഷ്‌ട്രം യാഥാര്‍ഥ്യമാകണമെന്ന് വാദിച്ച ഇന്ത്യ നെതന്യാഹുവിന്റെ പൈശാചിമായ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കാന്‍ തയ്യാറാകണം. ഈ വിഷമഘട്ടത്തില്‍ പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും നരേന്ദ്ര മോഡി സര്‍ക്കാര്‍ തയ്യാറാകണമെന്നും ബേബി.  

പോസ്റ്റിന്റെ പൂര്‍ണരൂപം-  

പുണ്യമാസത്തിലും ചോര ചിതറുന്ന പലസ്തീന്‍  

കൊച്ചുകുഞ്ഞുങ്ങളും സ്ത്രീകളും വയോധികരും ശരീരം നുറുങ്ങിച്ചിതറി അന്ത്യശ്വാസം വലിക്കുന്ന ദാരുണ രംഗമാണ് പശ്ചിമേഷ്യയില്‍. ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം 32 കുഞ്ഞുങ്ങളും 21 സ്ത്രീകളും ഉള്‍പ്പെടെ 132 പേര്‍ വധിക്കപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവര്‍ 950.

ആക്രമണങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കുമിടയില്‍പ്പെട്ട് അവിചാരിതമരണങ്ങള്‍ സംഭവിക്കും.  ഇസ്രയേലില്‍ മരണമടഞ്ഞ മലയാളി ആരോഗ്യപ്രവര്‍ത്തക സൗമ്യ സന്തോഷിന്റെ നിര്‍ഭാഗ്യകരമായ അന്ത്യം അത്തരത്തില്‍പ്പെട്ടതാണ്.  സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചിരിക്കുകയാണ്.  മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊണ്ടകാര്യം നേരത്തേ വെളിപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, വേര്‍പാടില്‍ അനുശോചനമറിയിക്കുകയും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ടത് ചെയ്യുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.

റമദാന്‍ എന്ന പുണ്യ മാസം എത്ര കുടുംബങ്ങള്‍ക്കാണ് തോരാക്കണ്ണീരൊഴുകുന്ന നിലവിളിയായി മാറിയത്? ഇപ്പോള്‍ ഈ രക്തച്ചൊരിച്ചിലിന് ഒറ്റക്കാരണമാണ് മുഖ്യമായി കണ്ടെത്താനാകുക; ഇസ്രയേലിലെ വംശീയ ഭരണകൂടത്തിന്റെ തലവനായ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അധികാരാസക്തി.  നെതന്യാഹുവിനുപകരം  പ്രതിപക്ഷനേതാവ് യയിര്‍ ലാപിഡിന് പ്രധാനമന്ത്രിപദം ഏറ്റെടുത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജൂണ്‍ രണ്ടുവരെ സമയം നല്‍കിയിരിക്കുകയാണ്. വിശ്വാസ വഞ്ചന, അഴിമതി, തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ക്ക് വിചാരണ നേരിടേണ്ട നെതന്യാഹുവിന് 13 വര്‍ഷംവരെ തടവുശിക്ഷ കിട്ടാനും സാധ്യതയുണ്ട്.  ഈ സാഹചര്യം മറികടക്കാന്‍ നെതന്യാഹു (ഡോണള്‍ഡ് ട്രംപിന്റെയും നരേന്ദ്ര മോഡിയുടെയും ഉറ്റ സുഹൃത്തുകൂടി ആയതിനാല്‍) ഒരു കുറുക്കു വഴി കണ്ടുപിടിച്ചു.  ഇസ്ലാമിക വിശ്വാസികളുടെ പുണ്യമാസത്തില്‍ (കേരളത്തെപ്പോലെ മിക്കവാറും സമൂഹങ്ങളില്‍ ഒരു മതത്തിന്റെ ആഘോഷമോ ആചരണമോ മറ്റുവിശ്വാസികളും അനുഭാവപൂര്‍വം പങ്കു ചേരുമല്ലോ) എങ്ങനെയെങ്കിലും ഒരു സംഘര്‍ഷത്തിന്റെയോ അതുവഴി സംഘട്ടനത്തിന്റെയോ തീപ്പൊരി എറിയുക.

നെതന്യാഹു അതിനു തെരഞ്ഞെടുത്തത് കിഴക്കന്‍ ജറുസലേമിലെ ‘അല്‍അക്യൂസ’ പള്ളിയാണ്. ഇസ്രയേലും ജോര്‍ദാനും തമ്മില്‍ ഒപ്പിട്ട കരാര്‍ പ്രകാരം വഖഫ് കമ്മിറ്റിയുടെ മേല്‍നോട്ട – നിയന്ത്രണത്തിലാണ് ഈ മസ്ജിദിലെ ആരാധന നടക്കുന്നത്.  5000 പേര്‍ക്ക് പ്രാര്‍ഥനകളില്‍ സംബന്ധിക്കാവുന്ന വലിപ്പമാണ് മസ്ജിദിന്.  

ഇസ്ലാംവിശ്വാസികള്‍ക്ക് ഏറ്റവും പ്രാധാന്യമുള്ള ലോകത്തെ മൂന്ന് പ്രാര്‍ഥനാലയത്തിലൊന്നാണിത്.  പ്രവാചകനായ മുഹമ്മദ് നബി തിരുമേനി വന്നു പ്രാര്‍ഥിച്ചിട്ടുള്ളതായി വിശ്വസിക്കപ്പെടുന്ന മസ്ജിദ്.  ക്രിസ്ത്യാനികള്‍ക്കും ജൂതമതവിശ്വാസികള്‍ക്കുംകൂടി പ്രവേശനാനുവാദമുള്ള മസ്ജിദ്. നെതന്യാഹുവിന്റെ കുടിലപദ്ധതിയുടെ ഭാഗമായി പുണ്യമാസ പ്രാര്‍ഥന നടക്കുന്നതിനിടയില്‍ ഇസ്രയേലി സൈനികര്‍ കടന്നുചെന്ന് സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും മസ്ജിദിനുള്ളില്‍ തിരികൊളുത്തി. അത് പൊടുന്നനെ ആളിപ്പടര്‍ന്നു. നേരത്തേ അതിനുസമീപം ഇസ്രയേലി സൈനികര്‍ ബാരിക്കേഡുകള്‍ നിര്‍മിച്ച് യാത്രാവിലക്കും സൃഷ്ടിക്കുകയുണ്ടായി.  ഫാസിസ്റ്റുകള്‍ ചരിത്രത്തില്‍ എത്രയോ തവണ നടപ്പാക്കിയിട്ടുള്ള ഹീനമായ രക്തപങ്കിലമായ ക്രിമിനല്‍ രാഷ്‌ട്രീയം. ഇതിനു സമാന്തരമായാണ് കിഴക്കന്‍ ജറുസലേമിലെ ഷേക്കുജറാ പ്രദേശത്തുനിന്ന് പലസ്തീന്‍കാരെ കൂട്ടത്തോടെ ഒഴിപ്പിക്കാനും അവിടെ ഇസ്രയേലികളെ കുടിയിരുത്താനുമുള്ള നടപടികളും കൈക്കൊണ്ടത്.  ഒന്ന് ഉദ്ദേശിച്ച ഫലം നല്‍കിയില്ലെങ്കില്‍ മറ്റൊന്നു പ്രയോജനപ്പെടണം എന്ന ദുഷ്ടലാക്കോടെയുള്ള ക്രിമിനല്‍ കുബുദ്ധിയാണ് നെതന്യാഹു ഇവിടെ പ്രകടിപ്പിച്ചത്. യുദ്ധസമാനമായ സംഘര്‍ഷമുണ്ടായാല്‍ ബദല്‍മന്ത്രിസഭാ രൂപീകരണം മാറ്റിവയ്‌ക്കപ്പെടാനും തനിക്കുതന്നെ പ്രധാനമന്ത്രിയായി തുടരാനും സാഹചര്യം രൂപപ്പെടാമെന്ന സൃഗാലതന്ത്രമാണ് നെതന്യാഹു പുറത്തെടുത്തത്.

വംശീയദ്വേഷത്തില്‍ അധിഷ്ഠിതമായ ഫാസിസ്റ്റ് ആക്രമണ പദ്ധതി, സ്വന്തം അധികാരാസക്തി തൃപ്തിപ്പെടുത്താന്‍ സഹായകമായ വിധത്തില്‍ ആസൂത്രണം ചെയ്യുന്ന നരേന്ദ്ര മോഡി മാതൃകയാണ് ഇപ്പോള്‍ ഈ ഇസ്രയേല്‍ പതിപ്പിലും കാണാന്‍ കഴിയുന്നത്.  ”ഇസ്രയേലിനെ സംരക്ഷിക്കുന്നതിനായി രാജ്യത്തിനു പുറത്തുള്ള ശത്രുക്കള്‍ക്കും അകത്തുള്ള കലാപകാരികള്‍ക്കുമെതിരെ നമ്മള്‍ ശക്തമായി നീങ്ങും”.  സങ്കുചിത ദേശീയഭ്രാന്തും ശത്രുഭീതിയും ഊട്ടിവളര്‍ത്തിയെടുത്ത് സ്വന്തം ആധിപത്യം സ്ഥാപിക്കുക എന്ന ഫാസിസ്റ്റ്പദ്ധതിതന്നെയാണിത്.  

ഹിറ്റ്ലറും മുസോളിനിയും പരീക്ഷിച്ചത് ഇന്നും നമുക്കുചുറ്റും വിവിധ രൂപത്തില്‍ ചില്ലറ മാറ്റങ്ങളോടെ അവരുടെ പിന്‍ഗാമികള്‍ ആവര്‍ത്തിക്കുന്നു. നെതന്യാഹുവും അതേപാതയില്‍ത്തന്നെ. ഫലമോ, പശ്ചിമേഷ്യ വീണ്ടും ഒരു യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുന്നു. ഇതൊഴിവാക്കാനാണ് ഐക്യരാഷ്‌ട്രസഭയും അമേരിക്ക ഉള്‍പ്പെടെയുള്ള ലോകശക്തികളും രംഗത്തു വരേണ്ടത്. എന്നും ഒരു ദേശീയ വിമോചനപ്രസ്ഥാനമെന്നനിലയില്‍ പലസ്തീനികള്‍ക്ക് ഒപ്പംനിന്ന, അവരുടെ മാതൃരാഷ്‌ട്രം യാഥാര്‍ഥ്യമാകണമെന്ന് വാദിച്ച ഇന്ത്യ നെതന്യാഹുവിന്റെ പൈശാചിമായ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കാന്‍ തയ്യാറാകണം. ഈ വിഷമഘട്ടത്തില്‍ പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും നരേന്ദ്ര മോഡി സര്‍ക്കാര്‍ തയ്യാറാകണം

Tags: M A Babyisrael palestine conflictസൗമ്യ സന്തോഷ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി. സുധാകരന്‍ പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കില്ലെന്ന് എം.എ. ബേബി, ‘പറഞ്ഞത് വെറും പരിഭവം മാത്രം’

Kerala

ജീവിച്ചിരുന്നെങ്കിൽ വി.എസ്. പദ്മ വിഭൂഷൺ അവാർഡ് സ്വീകരിക്കില്ലായിരുന്നു ; ഇതൊന്നും പാർട്ടിയുടെ രീതിയല്ല ; എം എ ബേബി

Kerala

ബേബിയ്‌ക്ക് പാത്രം കഴുകാൻ മാത്രമല്ല പാചകവും അറിയാം ; ബേബിയെ പരിഹസിച്ചവർ സംസ്ക്കാര ശൂന്യരാണെന്ന് ശിവൻ കുട്ടി

Kerala

10 വർഷം കേരളം ഭരിച്ച സർക്കാരിന്റെ അവസ്ഥ ; വീട്ടമ്മയ്‌ക്ക് അടുക്കളയിൽ കയറി പാത്രം കഴുകി കൊടുത്ത് എം എ ബേബി

Kerala

ഹിജാബ് മാറ്റിയത് വലിയ അപമാനം : നിതീഷ് കുമാറിനെതിരെ പ്രതിഷേധിച്ച് എം എ ബേബി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.