ന്യൂദല്‍ഹി: കോവിഡ് കേസുകള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2.8 ലക്ഷം മാത്രം റിപ്പോര്‍ട്ട് ചെയ്തതോടെ കേന്ദ്രആരോഗ്യവകുപ്പിന് നേരിയ ആശ്വാസം. ഏപ്രില്‍ 20 ന് ശേഷം ഇതാദ്യമായാണ് പുതിയ കോവിഡ് കേസുകള്‍ മൂന്ന് ലക്ഷത്തില്‍ നിന്നും താഴേയ്ക്ക് പോകുന്നത്.
തിങ്കളാഴ്ചത്തെ കണക്ക് പ്രകാരം 2.8 ലക്ഷം പേര്‍ക്ക് മാത്രമാണ് പുതുതായി കോവിഡ് ബാധ ഉണ്ടായത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി നാല് ലക്ഷത്തിന് മുകളിലായിരുന്നു ദിവസേന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. തിങ്കളാഴ്ചത്തെ കണക്ക് പ്രകാരം ഒരു ലക്ഷം കേസുകളാണ് കുറഞ്ഞത്. രോഗസ്ഥിരീകരണ നിരക്ക് 14.09 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. നേരത്തെ ഇത് 35 ശതമാനത്തിന് മുകളില്‍ പോയിരുന്നു.
ഇതിനും പുറമെ, രോഗമുക്തി നേടിയവരുടെ കണക്ക് രോഗം ബാധിച്ചവരേക്കാള്‍ കൂടുതലാണെന്നതും ആശ്വാസമാണ്. 25 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ കേസുകളുടെ കാര്യത്തില്‍ കാര്യമായ കുറവുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടവരുടെ ആകെ എണ്ണം തിങ്കളാഴ്ചയോടെ രണ്ട് കോടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: