ലണ്ടന്‍: കാനഡയ്‌ക്ക് പിന്നാലെ ലണ്ടനിലും ഇസ്രയേല്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ച് ഹമാസ് അനുകൂലികള്‍. ഇസ്രയേല്‍ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതിനൊപ്പം വംശീയ അധിക്ഷേപവും. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. പലസ്തീന്‍ പതാകയും പ്രദര്‍ശിപ്പിച്ച് നാല് കാറുകളിലായിരുന്നു ഇവര്‍ പ്രകടനം നടത്തിയത്. അതിലൊരാള്‍ ഉച്ചഭാഷിണി ഉപയോഗിച്ച് വളരെ ഹീനമായ ഭാഷയില്‍ ജൂതര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തുകയായിരുന്നു.
യഹൂദരുടെ അമ്മമാരെയും പെങ്ങന്മാരെയും ബലാല്‍സംഗം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. . കാറുകള്‍ തടഞ്ഞുനിര്‍ത്തി നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മെട്രോപോളിറ്റന്‍ പൊലീസ് അറിയിച്ചു. ഫിന്‍ക്ലി റോഡിലൂടെയായിരുന്നു പ്രതിഷേധക്കാരുടെ പ്രകടനം.
സംഭവം ഹീനവും ലജ്ജാകരവുമെന്ന് പ്രതികരിച്ച് ബോറിസ് ജോണ്‍സന്‍ രംഗത്തെത്തി. വളരെ മോശവും അപമാനകരവുമായ കാര്യമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സുരക്ഷിതരാണെന്ന് കരുതുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: