Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഗുരുതരമല്ലാത്ത കൊവിഡ് രോഗികള്‍ ശ്രദ്ധിക്കേണ്ടത്

രോഗബാധിതരായ 80 ശതമാനം രോഗികളിലും വളരെ നേരിയ ലക്ഷണങ്ങളാണ് കാണപ്പെടുന്നത്. ആര്‍ടി-പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍, മറ്റൊരു പരിശോധന കൂടി നടത്തേണ്ടതാണ്. രോഗത്തിന്റെ ഗുരുതരാവസ്ഥ വിലയിരുത്തിയാണ് ആശുപത്രി പ്രവേശനം ആവശ്യമാണോ എന്ന് തീരുമാനിക്കേണ്ടത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 17, 2021, 05:50 am IST
in Main Article

പനി, വരണ്ട ചുമ, ക്ഷീണം, രുചിയോ മണമോ നഷ്ടപ്പെടല്‍  എന്നിവയാണ് കൊവിഡ് -19 രോഗികളില്‍ സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍. തൊണ്ട വേദന, തലവേദന, ശരീരവേദന, വയറിളക്കം, ചര്‍മ്മത്തിലെ തടിപ്പുകള്‍, കണ്ണിലെ ചുവപ്പ് എന്നിവയും അപൂര്‍വം സന്ദര്‍ഭങ്ങളില്‍ കാണപ്പെടുന്നു. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍, ഉടന്‍ തന്നെ മറ്റുള്ളവരില്‍ നിന്ന് സ്വയം ഒറ്റപ്പെടണം.

രോഗബാധിതരായ 80 ശതമാനം രോഗികളിലും വളരെ നേരിയ ലക്ഷണങ്ങളാണ് കാണപ്പെടുന്നത്. ആര്‍ടി-പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍, മറ്റൊരു പരിശോധന കൂടി നടത്തേണ്ടതാണ്. രോഗത്തിന്റെ ഗുരുതരാവസ്ഥ വിലയിരുത്തിയാണ് ആശുപത്രി പ്രവേശനം ആവശ്യമാണോ എന്ന് തീരുമാനിക്കേണ്ടത്.

മരുന്നുകള്‍ ശരിയായ അളവിലും കൃത്യസമയത്തും കഴിക്കണം. മരുന്നിനെക്കുറിച്ച് അറിഞ്ഞാല്‍ മാത്രം പോരാ; എങ്ങനെ, എപ്പോള്‍ അവ ഉപയോഗിക്കണമെന്നും രോഗികള്‍ അറിഞ്ഞിരിക്കണം. എന്നാല്‍ മാത്രമേ മരുന്ന് പ്രയോജനകരമാകൂ. 60 വയസ്സിനു മുകളിലുള്ള രോഗികളും  രക്താതിമര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം, വൃക്ക രോഗം, ശ്വാസകോശ രോഗം  എന്നീ അനുബന്ധ രോഗാവസ്ഥകളുള്ളവരും  വീടുകളില്‍  ഐസൊലേഷനില്‍ കഴിയുന്നതിനുള്ള  തീരുമാനം ഡോക്ടര്‍മാരുമായി കൂടിയാലോചിച്ചതിനുശേഷം മാത്രമേ എടുക്കാവൂ.

കൊവിഡ് രോഗബാധ സ്ഥിരീകരിച്ചവര്‍ രോഗബാധ നേരിടുന്നതിന്റെ ഭാഗമായി സ്വീകരിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെയാണ്. പതിവായി കഴിക്കുന്ന മരുന്നുകള്‍ മുടക്കരുത്. പൊതു ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം. മെഡിക്കല്‍ ഗ്രേഡ് മാസ്‌കുകള്‍ മുന്‍കൂട്ടി സംഭരിക്കണം. ദൈനംദിന അവശ്യങ്ങള്‍ക്കും വസ്തുക്കള്‍ക്കുമായി  മുന്‍കൂട്ടി  ആസൂത്രണം ചെയ്യണം. ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യമെങ്കില്‍ കൈമാറുന്നതിനായി, ആരോഗ്യ പ്രവര്‍ത്തകരുടെയും, ഹോട്ട്‌ലൈന്‍ നമ്പറുകളുടെയും പട്ടിക തയ്യാറാക്കി സൂക്ഷിക്കണം. ഇതോടൊപ്പം,  അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനായി സുഹൃത്തുക്കളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും അയല്‍വാസികളുടെയും നമ്പറുകളും തയ്യാറാക്കി വയ്‌ക്കണം. കുടുംബത്തിലെ കുട്ടികള്‍ക്ക് ശരിയായ പരിചണം നല്‍കുന്നതിന് ആവശ്യമായ ആസൂത്രണവും നടത്തേണ്ടതാണ്.

നേരിയ ലക്ഷണങ്ങളോട് കൂടിയതും ലക്ഷണങ്ങളില്ലാത്തതുമായ രോഗികളെ വീട്ടില്‍ ഐസൊലേഷനില്‍ പാര്‍പ്പിക്കാവുന്നതാണ്. അത്തരം രോഗികള്‍ മറ്റ് കുടുംബാംഗങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് കുട്ടികളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം. പതിവായി ഉപയോഗിക്കുന്ന മരുന്നുകള്‍ രോഗികള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്ന തരത്തില്‍ ഒരുക്കി വയ്‌ക്കണം. രോഗിയെ പരിചരിക്കുന്നയാളും ഡോക്ടറും തമ്മില്‍ കൃത്യവും നിരന്തരവുമായ ആശയവിനിമയം ആവശ്യമാണ്. രോഗ ബാധ സ്ഥിരീകരിച്ചവര്‍ എല്ലായ്‌പ്പോഴും മൂന്ന് ലയറുള്ള മാസ്‌ക് ധരിക്കണം. ഓരോ 8 മണിക്കൂറിലും ശരിയായ അണുനശീകരണത്തിന് ശേഷം മാസ്‌കുകള്‍ ഉപേക്ഷിക്കണം. രോഗിയും പരിചാരകനും പരസ്പരം ഇടപഴകുമ്പോള്‍ എന്‍95 മാസ്‌കുകള്‍ ധരിക്കണം.

ശരീരത്തിലെ ഓക്സിജന്റെ അളവ്  ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കാന്‍ പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിക്കണം.  പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിക്കുന്നതിന് മുമ്പ് കൃത്രിമ നഖങ്ങളും നെയില്‍ പോളിഷും നീക്കംചെയ്യുകയും രോഗിയുടെ  കൈ തണുത്തിരിക്കുകയാണെങ്കില്‍ ചൂടാക്കുകയും വേണം. പരിശോധനയ്‌ക്ക് മുമ്പ് കുറഞ്ഞത് അഞ്ച് മിനിറ്റ് നേരം ശാന്തമായി വിശ്രമിക്കുക. അഞ്ച് സെക്കന്‍ഡ് നേരം സ്ഥിരതയോടെ നിരീക്ഷിക്കുമ്പോള്‍  ശരീരത്തിലെ ഓക്സിജന്റെ അളവ് ലഭിക്കും. റെംഡെസിവിര്‍ മരുന്ന് ഒരിക്കലും വീട്ടില്‍ വച്ച് ഉപയോഗിക്കാന്‍ പാടില്ല. വീടുകളില്‍ ഐസൊലേഷനില്‍ കഴിയുമ്പോള്‍ രോഗികള്‍ക്ക് കൃത്യമായ വ്യായാമവും ഭാവാത്മക ചിന്തയുമാണ് ആവശ്യം. ഓക്സിജന്റെ അളവ് 94 ല്‍ താഴുകയാണെങ്കില്‍, രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വേണം.

ഡോ. നീരജ് നിശ്ചല്‍

(അഡീഷണല്‍ പ്രൊഫസര്‍

ഇന്റര്‍നാഷണല്‍ മെഡിസിന്‍ എയിംസ്, ന്യൂദല്‍ഹി)

Tags: healthcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Health

തൈരിൽ ഗുണങ്ങളും ദോഷങ്ങളുമുണ്ട്, നിങ്ങള്‍ക്ക് ഈ രോഗങ്ങളുണ്ടെങ്കില്‍ തൈര് ഒരു കാരണവശാലും കഴിക്കരുത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.