ജെറുസലേം: ഇസ്രയേലിലെ ആയിരക്കണക്കിന് മലയാളികള്‍ക്ക് വേണ്ടി കേന്ദ്രമന്ത്രിയൊഴിച്ച് ആരും മിണ്ടിയില്ലെന്ന് പാലസ്തീന് തീവ്രവാദികളുടെ അക്രമം ലൈവ് വിഡിയോകളിലൂടെ ലോകത്തെ കാണിച്ച സനോജ് എബ്രഹാം. കേന്ദ്രമന്ത്രി വി. മുരളീധരന്മാത്രമാണ് ഞങ്ങള്‍ക്ക് വേണ്ട എല്ലാ സഹായവും ഇതുവരെ ചെയ്തത്. ഇസ്രയേല്‍ മലയാളികളുടെ സഹോദരി സൗമ്യയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാന്‍ അദേഹം നേരിട്ട് ഇടപെട്ടു, കണ്ണൂര്‍ സ്വദേശി കൂടിയായ സനോജ് വ്യക്തമാക്കി.
ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇരട്ട ചങ്കുണ്ടെന്ന് പറയുന്നവര്‍ പോലും തീവ്രവാദികളെ സപ്പോര്‍ട്ട് ചെയ്യുകയാണ്. ഞാന്‍ ഒരു സിപിഎമ്മുകാരനാണ്. പക്ഷേ, പാലസ്തീന് തീവ്രവാദികളെ സപ്പോര്‍ട്ട് ചെയ്യുന്നത് അംഗീകരിക്കാനാവില്ല. പിണറായിയും ഉമ്മന്‍ ചാണ്ടിയും അടക്കമുള്ളവര്‍ തീവ്രവാദ നിലപാടുള്ളവരെ പേടിയാണ്. അതാണ് ഫേസ്ബുക്ക് പോസ്റ്റുകള്‍ എഡിറ്റ് ചെയ്തതെന്നും അദേഹം പറഞ്ഞു.
കേരളത്തില്‍ നിന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ മാത്രമാണ് വിളിച്ചത്. അദേഹം എല്ലാ മലയാളികളുടെയും സുരക്ഷയെപ്പറ്റി തിരക്കി. ഞങ്ങള്‍ക്ക് വേണ്ടി ആരും ഒന്നും മിണ്ടുന്നില്ല. ഇസ്രയേലി മലയാളികള്‍ക്ക് വേണ്ടി ഇടപെട്ട മുരളീധരന് സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലന്നും സനേജ് പറഞ്ഞു.
ഇസ്രായേലില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് നാട്ടിലുള്ളതിലും സുരക്ഷിതത്വമുണ്ട്. ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സുരേഷ് ഹമാസ് ആക്രമണത്തില്‍ മരിച്ചതിനു പിന്നാലെ അഷ്കലോണില്‍ നിന്നുള്ള വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ലൈവായി മലയാളികളിലെത്തിച്ചത് സനോജായിരുന്നു. തുടര്‍ന്ന് പലപ്രാവശ്യം ലൈവിലെത്തിയ സനോജ് സമൂഹമാധ്യമങ്ങളിലൂടെ ഇസ്രായേലില്‍നിന്നുള്ള ദൃശ്യങ്ങള്‍ പങ്കുവെച്ച് തല്‍സ്ഥിതി എല്ലാവരെയും കാണിച്ചിരുന്നു.
സൗമ്യ ആക്രമണത്തിനിരയായ അഷ്കലോണില്‍ മാത്രം അഞ്ഞൂറോളം മലയാളികളുണ്ടാകും. ഇസ്രയേലില്‍ പ്രായമായവരെ പരിചരിക്കുന്നതിനായി എത്തുന്നവരാണ് ഇവര്‍. 15,000ല്‍ അധികം മലയാളികള്‍ ഇസ്രയേലില്‍ ഉണ്ടെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: