കരുനാഗപ്പള്ളി: ആലപ്പാടിന് പറയാനുള്ളത് ഇടതുവലതു വഞ്ചനയുടെ കഥകള്‍ മാത്രം. കടലോരമേഖലയായ ഈ പഞ്ചായത്ത് എന്നും ദുരന്തങ്ങളും ദുരിതങ്ങളും ഏറ്റുവാങ്ങുകയാണ്. ഇതെല്ലാം കണ്ടിട്ടും കാണാത്തതുപോലെ അധികാരികളും കാലാകാലങ്ങളില്‍ സര്‍ക്കാരുകളും തങ്ങളെ പറ്റിക്കുകയാണെന്ന് ആലപ്പാട്ടുകാര്‍ തുറന്നടിക്കുന്നു.
2004ല്‍ ഉണ്ടായ സുനാമിത്തിരമാലകള്‍ തകര്‍ത്തെറിഞ്ഞ ആലപ്പാട് പഞ്ചായത്തിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്തത് ഇരുമുന്നണികളുടെയും കെടുകാര്യസ്ഥതയ്ക്ക് തെളിവാണ്. കടല്‍ക്ഷോഭം രൂക്ഷമായതോടെ തീരദേശ ജനത ദുരിതപൂര്‍ണ്ണമായ അവസ്ഥയിലാണ്. എല്ലാ മണ്‍സൂണ്‍ കാലയളവിലും പ്രദേശവാസികള്‍ കടല്‍ക്ഷോഭത്തില്‍ നരകിക്കുമ്പോള്‍ വഴിപാടുപോലെ ജനപ്രതിനിധികള്‍ ഓടിയെത്തും. തീരസംരക്ഷണം നടപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി മടങ്ങിയാല്‍ പിന്നെ അടുത്ത വര്‍ഷമെ ഇവരെ കാണാറുള്ളുവെന്ന് ആലപ്പാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അവതരിപ്പിച്ച നാല് ബജറ്റുകളിലും ശ്രായിക്കാട്, ചെറിയഴീക്കല്‍, പണ്ടാരത്തുരുത്ത് പ്രദേശത്തിന്റെ സംരക്ഷണത്തിന് നിര്‍ദ്ദേശമുണ്ടായി. തുടര്‍ന്ന് മുഖ്യമന്ത്രിക്കും സ്ഥലം എംഎല്‍എയ്ക്കും അഭിവാദ്യമര്‍പ്പിച്ചു ~ക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാല്‍ തീരദേശത്ത് കടലാക്രമണ പ്രവര്‍ത്തനത്തിന് പരിഹാരമെന്ന പേരില്‍ കോടികള്‍ മുടക്കി ജിയോബാഗ് സ്ഥാപിക്കുകയാണ് ചെയ്തത്. അധികാരികളുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും യാഥാര്‍ത്ഥ്യബോധമില്ലാത്ത ഈ സമീപനം തീര്‍ത്തും അബദ്ധമായിരുന്നുവെന്നതാണ് ഇപ്പോള്‍ തെളിയുന്നത്.
തീരദേശ ജനതയുടെ പ്രധാന ആരാധനാകേന്ദ്രമായ വടക്കേനട ഭഗവതി ക്ഷേത്രം ഇപ്പോള്‍ ഉണ്ടായ കടല്‍ക്ഷോഭത്തില്‍ തകര്‍ച്ചയിലായി. ഏകദേശം നാല് നൂറ്റാണ്ടു പഴക്കമുള്ളതാണ് ഈ ക്ഷേത്രം. ജിയോബാഗില്‍ മണ്ണ് നിറച്ചു തീരം സംരക്ഷിക്കാന്‍ സാധ്യമല്ലെന്ന വസ്തുത അന്നേ ബന്ധപ്പെട്ടവരെ ബോധിപ്പിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. പ്രദേശത്തെ അനുഭവ സമ്പത്തുള്ള ജനങ്ങളെ പാടേ നിരസിച്ചുകൊണ്ടാണ് കോടികള്‍ പാഴാക്കിയത്. ഇപ്പോള്‍ അനവധി കുടുംബങ്ങളും തീരദേശ റോഡും, പ്രധാന ആരാധനാലയവുമെല്ലാം ആലപ്പാട്ടുകാര്‍ക്ക് നഷ്ടമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: