വാഷിംഗ്ടണ്‍: പാലസ്തീന് തീവ്രവാദികളുടെ ആക്രമണത്തിന് ശക്തമായി തിരിച്ചടി നല്കുന്ന ഇസ്രയേലിനൊപ്പം നില്‍ക്കുന്നതിന് ബൈഡനോട് പിണങ്ങി അമേരിക്കയിലെ മുസ്ലീം സംഘടനകള്‍. ഇസ്രയേലിനെ പ്രസിഡന്റ് പിന്തുണക്കുന്ന്തില് പ്രതിഷേധിച്ച് അദേഹം വൈറ്റ് ഹൗസില്‍ ഒരുക്കുന്ന ഈദുല്‍ ഫിത്തര്‍ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് അമേരിക്കന്‍ മുസ്ലിം സംഘടനകള്‍ തീരുമാനമെടുത്തു.
ഗാസയില്‍ നിരപരാധികള്‍ക്ക് നേരെ ഇസ്രയേല്‍ ബോബാക്രമണം നടത്തുകയാണ്. അമേരിക്ക അതിനെ പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ മനസാക്ഷിയോടെ ബൈഡന് ഭരണകൂടത്തിനൊപ്പം ഈദ് ആഘോഷിക്കാന്‍ പറ്റില്ലെന്ന് യുഎസിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍ അഭിപ്രായപ്പെട്ടു.
അതേസമയം ഹമാസ് ഭീകര സംഘത്തിനെതിരെ ആക്രമണം ഇസ്രയേല്‍ സൈന്യം ശക്തമാക്കി. ഹമാസ് രാഷ്ട്രീയ ഘടകം മേധാവി യഹ്യ സിന്‍വാറിന്റെ വീടിന് നേരേ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്.
യഹ്യ സിന്‍വാറിനേയും അദ്ദേഹത്തിന്റെ സഹോദരനും ഹമാസ് ലോജിസ്റ്റിക്സ് ആന്‍ഡ് മാന്‍പവര്‍ മേധാവിയുമായ മുഹമ്മദ് സിന്‍വാര്‍ എന്നിവരേയും ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ അക്രമണം നടത്തിയതെന്നാണ് വിവരം. എന്നാല്‍ ഇരുവരേയും കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ഹമാസ് മുന്‍ കമാന്‍ഡറായിരുന്ന സിന്‍വാര്‍ രണ്ട് ദശാബ്ദത്തോളം ഇസ്രയേല്‍ ജയിലില്‍ തടവിലായിരുന്നു. 2011ല്‍ പാലസ്തീനും ഇസ്രയേലും തമ്മില്‍ തടവുപുള്ളികളെ കൈമാറിയതിന് പിന്നാലെയാണ് സിന്‍വാര്‍ ജയില്‍ മോചിതനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: