സിംഗപ്പൂര്‍: മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ വംശജനായി അര്ജന് ഭുല്ല. സിംഗപ്പൂരില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയുടെ ബ്രാന്‍ഡന്‍ വെറയെ തോല്‍പ്പിച്ചാണ്് അര്ജന് ഭുല്ല ലോക കിരീടം സ്വന്തമാക്കിയത്്. രണ്ടാം റൗണ്ടില്‍ തന്നെ അര്ജന്, ബ്രാന്‍ഡനെ കീഴടക്കി.
മുന്‍ ഗുസ്തി താരമായിരുന്ന അര്ജന് 2010 ല്‍ ന്യൂദല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത്് ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു. 2012 ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ കാനഡയ്ക്കായി മത്സരിച്ചു. ഒളിമ്പിക്സില്‍ കാനഡയെ പ്രതിനിധാനം ചെയ്യുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ്. ഗുസ്തി കരിയറിനുശേഷം യുഎഫ്സി (അള്‍ട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യന്‍ഷിപ്പ്്) യില്‍ അരങ്ങേറി. ലൂയിസ് എന്റിക്കിനെ തോല്‍പ്പിച്ച് യുഎഫ്സി കരീടവും സ്വന്തമാക്കി. യുഎഫ്സി കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: