കൊച്ചി : സംസ്ഥാനത്തേയ്‌ക്കുള്ള ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിനെത്തി. കൊച്ചി വല്ലാര്‍പാടത്ത് ഇന്ന്് പുലര്‍ച്ചെ മൂന്നര മണിയോടെയാണ് ഓക്‌സിജന്‍ എക്‌സ്പ്രസ് എത്തിയത്. 118 മെട്രിക് ടണ്‍ ഓക്‌സിജനാണ് ട്രെയിനിലുള്ളത്.
ഒഡീഷയിലെ കലിംഗനഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് ദല്‍ഹിയിലേക്ക്് അയയ്‌ക്കാന്‍ തീരുമാനിച്ച ലോഡ് ആയിരുന്നു ഇത്. അവിടെ രോഗികളുടെ എണ്ണം കുറയുകയും ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഓക്‌സിജന്‍ എക്‌സ്പ്രസ് കേന്ദ്രം കേരളത്തിനായി അനുവദിക്കുകയായിരുന്നു.
പ്രത്യേക കണ്ടെയ്‌നര്‍ ടാങ്കറുകളില്‍ നിറച്ചാണ് ഓക്‌സിജന്‍ എത്തിച്ചിരിക്കുന്നത്. വാഗണില്‍ ഉറപ്പിക്കുന്ന ഇത്തരം ടാങ്കറുകള്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തവയാണ്. ടാങ്കറുകളിലെ ഓക്‌സിജന്‍ വല്ലാര്‍പാടത്ത് വച്ച് ഫയര്‍ ഫോഴ്‌സിന്റെ മേല്‍നോട്ടത്തില്‍ ടാങ്കര്‍ ലോറികളില്‍ നിറച്ച് ആവശ്യാനുസരണം വിവിധ ജില്ലകളിലേക്ക് ഇന്ന് മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: