ന്യൂദല്‍ഹി: കോവിഡിന്റെ രണ്ടാം വ്യാപനത്തിന്റെ സാധ്യതയെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് പലവട്ടം. രണ്ടാം വ്യാപനത്തെ മോദി സര്‍ക്കാര്‍ അവഗണിച്ചുവെന്ന പ്രതിപക്ഷ വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്നതാണ് ബിജെപി പുറത്തുവിട്ട വിവരങ്ങള്‍. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ യോഗങ്ങളില്‍ ഒന്നിലധികം തവണ സംസ്ഥാനങ്ങള്‍ക്ക് വീണ്ടും വ്യാപനമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നല്‍കുകയും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആത്മവിശ്വാസം അതിരു കടക്കരുതെന്നും ഒരുപാട് വൈകുന്നതിന് മുന്‍പ് അടിയന്തരമായി വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നും നിര്‍ദേശിച്ചു.
കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 23 മുതല്‍ ഈ വര്‍ഷം ഏപ്രില്‍ 23 വരെ ആറ് യോഗങ്ങള്‍ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തി. ക്രമാതീതമായി കോവിഡ് കേസുകള്‍ കൂടിയ 60 ജില്ലകളില്‍ പരിശോധനകള്‍ കൂട്ടണമെന്ന് മോദി വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം മുന്നറിയിപ്പുകള്‍ കേന്ദ്രം നല്കിയപ്പോള് മമതാ ബാനര്‍ജിയെ പോലുള്ള മുഖ്യമന്ത്രിമാര്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി തിരക്കിലായിരുന്നുവെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ സ്ഥിരമായി വര്‍ധനവ് കാട്ടിയ മഹാരാഷ്ട്ര, കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ സംഘത്തെ അയച്ചിരുന്നു. വലിയ ജനസംഖ്യയുള്ളതിനാല്‍ രാജ്യത്ത് കേസുകള്‍ കൂടുതലായിരിക്കുമെന്ന് പാര്‍ട്ടിയുടെ നേതാക്കള്‍ ചൂണ്ടിക്കാട്ടിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്പിന്റെയും വടക്കേ അമേരിക്കയുടെയും ജനസംഖ്യം ഒന്നിച്ചുവച്ചാല്‍ പോലും ഇന്ത്യയോളം വരില്ല. ഒരോ ദശലക്ഷം പേരിലുമുള്ള കേസുകളുടെയും മരണങ്ങളുടെയും കണക്കെടുക്കുമ്പോള്‍ ഇന്ത്യ ലോകത്ത് 110-ാം സ്ഥാനത്തെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: