തിരുവനന്തപുരം : വീര സവര്‍ക്കറെ അധിക്ഷേപിക്കുന്ന വിധത്തില്‍ അഞ്ച് വര്‍ഷം മുമ്പ് നല്‍കിയ ലേഖനത്തിന് മലയാള മനോരമ ദ വീക്ക് വാരിക മാപ്പ് ചോദിച്ചു. സിംഹവത്കരിച്ച ആട്ടിന്‍കുട്ടി (A Lamb Lionised) എന്ന പേരില്‍ നിരഞ്ജന്‍ ടാക്ലെ എഴുതിയ ലേഖനത്തില്‍ സവര്‍ക്കറെ അപമാനിക്കുന്ന വിധത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍ മാനനഷ്ടത്തിന് ഇതിനെതിരെ കേസ് നല്‍കിയതിനെ തുടര്‍ന്ന് കേസില്‍ നിന്ന് തടിയൂരുന്നതിന്റെ ഭാഗമായാണ് ദ വീക്ക് വാരിക ഇപ്പോള്‍ മാപ്പ് പറഞ്ഞിരിക്കുന്നത്. 2016ലാണ് നിരഞ്ജന്‍ ടാക്ലെയുടെ ലേഖനം പ്രസിദ്ധീകരിക്കുന്നത്. ഇതില്‍ ആധികാരികതയില്ല. സത്യാവസ്ഥ മനപ്പൂര്‍വ്വം മറച്ചുപിടിക്കുകയാണ്.
വീര സവര്‍ക്കറെ അപമാനിക്കുന്നതാണിതെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. സവര്‍ക്കറെ കുറിച്ച് ഇത്തരത്തില്‍ ഒരു ലേഖനം നല്‍കുന്നതിന് മുമ്പ് കുടുംബത്തിന്റെ അഭിപ്രായം കൂടി തേടണമായിരുന്നുവെന്നും രഞ്ജിത്ത് 2017ല്‍ സണ്‍ഡേ ഗാര്‍ഡിയന്‍ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും അറിയിച്ചിരുന്നു. സവര്‍ക്കറെ അത്യധികം ബഹുമാനത്തോടെയാണ് കരുതുന്നതെന്നും അദ്ദേഹത്തെക്കുറിച്ച് എഴുതിയത് ആരുടെയെങ്കിലും വികാരത്തെ മുറിപ്പെടുത്തിയെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നുമാണ് ഇപ്പോള്‍ ദ വീക്ക് മറുപടി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ലേഖനമെഴുതിയ ആളും അന്ന് അത് പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കിയ എഡിറ്റര്‍ ടി. ആര്‍. ഗോപാലകൃഷ്ണനും നിലവില്‍ വീക്കിന്റെ ജീവനക്കാരല്ല. ആ സ്ഥിതിക്ക് ഈ കേസ് പുറത്ത് നിന്ന് ഒത്ത് തീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് എഡിറ്റര്‍ വി.എസ്. ജയശ്ചന്ദ്രന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കുറച്ചുകാലമായി കേസ് നടത്തി വരികയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത് തുടരുന്നത്് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഹര്‍ജി നല്‍കിയ വ്യക്തിയുമായി ബന്ധപ്പെട്ടു. തിരുത്തലോ ക്ഷമാപണമോ നല്‍കുമെന്ന് സമ്മതിച്ചത് പ്രകാരമാണ് ഇപ്പോള്‍ മാപ്പ് പറഞ്ഞ് നല്‍കുന്നത്.
ഇനികോടതിയില്‍ ഹാജരാകേണ്ടതില്ലെന്ന് പ്രതീക്ഷിക്കുന്നും ദ വീക്ക് അറിയിച്ചു. അതേസമയം വിഷത്തില്‍ തന്റെ പേരില്‍ നിയമപരമായി ഒരു നോട്ടീസും ഇതുവരെ ലഭിച്ചിട്ടില്ല. ഔദ്യോഗികമായി അയച്ച പരാതിക്കായാണ് താന്‍ കാത്തിരിക്കുന്നത്. കേസ് കോടതിക്ക് പുറത്ത് തീര്‍പ്പാക്കിയെന്നാണ് വീക്കിന്റെ എഡിറ്റര്‍ വി. എസ്. ജയശ്ചന്ദ്രന്‍ പറഞ്ഞതെന്നാണ് ടാക്ലെ പ്രതികരിച്ചത്. വീക്കിന്റെ ലേഖകനായിരുന്നു നിരഞ്ജന്‍ ടാക്ലെ. 2018ല്‍ ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ലേഖനം പ്രസിദ്ധീകരിക്കാന്‍ ദ വീക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ടാക്ലെ വീക്കില്‍ നിന്ന് രാജി വെക്കുന്നത്. എന്നാല്‍ അതിന് ശേഷം തനിക്ക് എവിടെയും ജോലി ലഭിക്കുന്നില്ലെന്നും ടാക്ലെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: