ന്യൂയോര്‍ക്ക്: ഇസ്രയേല്‍-പാലസ്തീന് സംഘര്‍ഷത്തിന്റെ തീവ്രതകുറയ്ക്കുകയും അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ സഖ്യകക്ഷിയായ അമേരിക്ക ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങളോട് വെടിനിര്‍ത്തല്‍ കരാറിനായി ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേ സമയം ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 137 ആയി ഉയര്‍ന്നു. കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും പാലസ്തീന് തീവ്രവാദികള്‍ക്കെതിരെ ആക്രമണം തുടരുകയാണ്. ആഭ്യന്തര കലാപത്തിന് കോപ്പുകൂട്ടിയ ഇസ്രയേലിലെ 400ല്‍ അധികം വരുന്ന അറേബ്യന്‍ വംശജരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
ഹമാസ് ഭീകരര്‍ക്കെതിരെയുള്ള സൈനിക നടപടി നീണ്ടകാലം തുടരേണ്ടത് അത്യാവശ്യമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഹമാസും മറ്റ് ഭീകര സംഘടനകളും വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: