ന്യൂദല്‍ഹി : കോവിഡ് രോഗികള്‍ക്കായി ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ച മരുന്ന് അടുത്താഴ്ച പുറത്തിറങ്ങും. 2- ഡി ഓക്സി ഡി ഗ്ലൂക്കോസ് എന്ന് പേര് നല്‍കിയിട്ടുള്ള മരുന്ന് ആദ്യഘട്ടത്തില്‍ പതിനായിരം ഡോസാണ് വിതരണത്തിനായി എത്തിച്ചിരിക്കുന്നത്. ഡോ. റെഡ്ഡീസ് ലാബോറട്ടറീസാണ് മരുന്ന് ഉത്പ്പാദിപ്പിക്കുന്നത്. ഡിആര്‍ഡിഒയുടെ ന്യൂക്ലിയര്‍ മെഡിസിന് ആന്‍ഡ് അലയഡ് സയന്‍സാണ് ഇത് വികസിപ്പിച്ചത്.
പൊടി രൂപത്തിലുള്ള ഈ മരുന്ന് വെള്ളത്തില്‍ കലക്കി കുടിക്കുന്നതാണ്. നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്കായാണ് ഈ മരുന്ന്. ഇപ്പോള്‍ നല്‍കിവരുന്ന മരുന്നിനൊപ്പം കുടിക്കാവുന്ന വിധം ലായനി രൂപത്തിലാക്കി നല്‍കേണ്ട പൊടിയാണ് ഇത്.
ഓക്സിജന്‍ ശരീരത്തില്‍ വേണ്ടവിധം കയറാത്തവര്‍ക്ക് അതിനുള്ള ക്ഷമത കൂട്ടാന്‍ പുതിയ മരുന്നിന് സാധിക്കുന്നുണ്ടെന്നാണ് നിലവിലെ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. അതിനാല്‍ മരുന്ന് ഉപയോഗിച്ച് രോഗികള്‍ക്ക് മൂന്ന് ദിവസത്തിനകം കൃത്രിമ ശ്വാസോച്ഛ്വാസം വേണ്ടാതെ സാധാരണ അവസ്ഥയിലേക്ക് എത്തുമെന്നതാണ് ഇതിന്റെ ഗുണം.
അതിനിടെ രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവരേയും ഡിസംബറോടെ വാക്സിനേറ്റ് ചെയ്യാനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വാക്്സിന് പ്രതിസന്ധിക്ക് ഈ മാസത്തോടെ പരിഹാരമാകും. വരും മാസങ്ങളില്‍ സ്പുട്നിക്, കൊവാക്സിന്,കൊവിഷീല്‍ഡ് വാക്സീനുകളുടെ കൂടുതല്‍ ഡോസുകള്‍ ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: