ന്യൂദല്‍ഹി : ഈ വര്‍ഷം അവസാനത്തോടെ അഞ്ചുകോടി കോവിഡ് വാക്്സിന് ഉത്പ്പാദിപ്പിക്കുമെന്ന് സിഡസ് കാഡില. രാജ്യത്ത് വാക്സിന് ട്രയല്‍ നടത്താന്‍ അനുമതി ലഭിച്ച രണ്ടാമത്തെ ഇന്ത്യന്‍ കമ്പനിയാണ് സിഡസ് കാഡില.
കോവിഡിനെതിരെ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആദ്യ ഡിഎന്‍എ വാക്സിന് കൂടിയാണ് സിഡസിന്റെ സികോവ് ഡി. നിലവില്‍ വാക്സിന് വികസനത്തിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങളാണ് നടക്കുന്നത്. ഈ മാസം അവസാനത്തോടെ പരീക്ഷണഫലം സിഡസ് കാഡില റെഗുലേറ്ററിന് സമര്‍പ്പിക്കുമെന്ന് സിഡസ് ഗ്രൂപ്പ് എംഡി ശര്‍വില്‍ പട്ടേല്‍ അറിയിച്ചു.
ഈ നടപടികള്‍ പൂര്‍ത്തിയായ ശേഷം ഇന്ത്യയില്‍ അടിയന്തിര അനുമതിക്കായി അപേക്ഷ നല്‍കും. അത് കൂടി പൂര്‍ത്തിയായാല്‍ ഈ വര്‍ഷം അവസാനത്തോടെ അഞ്ച് കോടി വാക്സിന് വികസിപ്പിച്ച് വിതരണത്തിന് എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറുമാസം പിന്നിടുന്നതോടെ ഇത് ഉയര്‍ത്താനാകുമെന്നാണ് കരുതുന്നത്. വാക്സിന്റെ നിര്‍മാണം വര്‍ധിപ്പിക്കുന്നതിന് വേണ്ടി പങ്കാളികളെ നോക്കുന്നുണ്ടെന്നും സിഡസ് ഗ്രൂപ്പ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: