Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ചൂര മീന്‍ ഇഷ്ടമില്ല, ഭക്ഷണം കഴിക്കുന്നത് സ്റ്റൈലില്‍; പരദൂഷണം പറയില്ല, കേള്‍ക്കില്ല; എന്നും കരുതല്‍ മാത്രം; പിണറായി വിശേഷങ്ങളുമായി ജോണ്‍ ബ്രിട്ടാസ്

ഭാര്യയ്‌ക്കും മക്കൾക്കും അദ്ദേഹം നൽകുന്ന ശ്രദ്ധയും കരുതലും കണ്ടുപഠിക്കണം. ഏതു തിരക്കിനിടയിലും വീട്ടിലെ ഏതു കൊച്ചുകാര്യത്തിലും അദ്ദേഹത്തിന്റെ കണ്ണുണ്ടാകും. എവിടെ പോകുമ്പോഴും ഭാര്യയെ കൂടെ കൊണ്ടുപോകാൻ ശ്രമിക്കും. പറ്റിയാൽ മക്കളെയും കൊച്ചുമക്കളെയും കൂട്ടും. അവരുടെ സന്തോഷം പിണറായിക്കു പ്രധാനം തന്നെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2021, 03:04 pm IST
in Social Trend

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭക്ഷണ വിശേഷങ്ങളും കരുതല്‍ കഥകളുമായി മാധ്യമ ഉപദേഷ്ടാവും രാജ്യസഭ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. മനോരമ ആഴ്ചപ്പതിപ്പില്‍ ജോണ്‍ ബ്രിട്ടാസ് എഴുതിയ കരുതലാണ് പിണറായി എന്ന ലേഖനം അദ്ദേഹം ഫേസ്ബുക്കിലും പങ്കുവച്ചു.  

പിണറായിയുടെ ഭക്ഷണ ഇഷ്ടങ്ങളും അനിഷ്ടങ്ങളും വിദേശയാത്രകളിലെ തമാഴകളും കൈരള ചാനല്‍ പടുത്തുയര്‍ത്തിയതതും പല അവസരങ്ങളും തനിക്ക് അനുഭവപ്പെട്ട കരുതലിന്റെ വിവരങ്ങളുമാണ് ലേഖനത്തില്‍  

ബ്രിട്ടാസ് ഫേസ്ബുക്കില്‍ പങ്കുവച്ച ലേഖനത്തിന്റെ പൂര്‍ണരൂപം-

കരുതലാണ് പിണറായി

മുപ്പത്തിമൂന്ന് വർഷം മുൻപുള്ള ചെറിയൊരു സംഭവമാണ്. കൊച്ചുകൊച്ചു കാര്യങ്ങളാണല്ലോ മനസ്സിൽ പലപ്പോഴും മിന്നുക. കണ്ണൂരിൽ മാധ്യമപ്രവർത്തകനായി തുടക്കം കുറിച്ചിട്ടേയുള്ളു. അന്ന് സ്വന്തം വാഹനമില്ല. അതുകൊണ്ട് ബസ്സിലോ മറ്റുള്ളവരുടെ സഹായത്തോടെയോ ആണ് പരിപാടികളിൽ എത്തുന്നത്. പ‍ഴയങ്ങാടി സഹകരണ ബാങ്കിന്റെ പരിപാടിക്ക് സ്പീക്കറായിരുന്ന വർക്കല രാധാകൃഷ്ണൻ എത്തുന്നുണ്ട്​.​ സിപിഐ(എം) ജില്ലാ സെക്രട്ടറി പിണറായി വിജയനും ആ പരിപാടിയിൽ സംബന്ധിക്കുന്നുണ്ട്. ഞാനും കൂടി പോരട്ടെയെന്ന ചോദ്യത്തിന് “വാഹനം ആൾക്കാർക്ക് സഞ്ചരിക്കാനുള്ളതല്ലേ?” എന്ന മറുചോദ്യത്തോടെ എന്റെ അഭ്യർത്ഥന സർവാത്മനാ അദ്ദേഹം സ്വീകരിച്ചു. പരിപാടിയുടെ സ്ഥലത്തെത്തിയ ഞാൻ മാധ്യമ പ്രവർത്തകരും മറ്റും ഇരിക്കുന്നിടത്തേക്ക് പോയി. അതിനിടയിൽ ബാങ്ക് കെട്ടിടത്തിനുള്ളിൽ വിശിഷ്ടാതിഥികൾക്ക് ചെറിയൊരു തേയില സത്കാരം നടത്തുന്നുണ്ടായിരുന്നു. തന്റെ കൂടെ വന്ന ആൾക്കാർ ചായയും പലഹാരവും കഴിച്ചിരിക്കണം എന്നത് പിണറായിയുടെ ചിട്ടയുടെ ഭാഗമാണ്. ഞാൻ ഒഴിഞ്ഞു മാറിയതാണ് എന്ന് മനസ്സിലാക്കിയ അദ്ദേഹം ഡ്രൈവർ മോഹനനെ വിട്ട് ആൾക്കൂട്ടത്തിൽ നിന്നും ബലമായി എന്നെ കൂട്ടിക്കൊണ്ടുപോയി ചായ ക‍ഴിപ്പിച്ച് മടക്കി വിട്ടു. പിണറായിയെ അറിയാവുന്നവർക്കെല്ലാം അദ്ദേഹത്തിന്റെ ഈ കരുതൽ ബോധ്യപ്പെട്ടിട്ടുണ്ടാകും. ജില്ലാ സെക്രട്ടറിയിൽ നിന്ന് മന്ത്രിയിലേക്കും സംസ്ഥാന സെക്രട്ടറിയിലേക്കും മുഖ്യമന്ത്രിയിലേക്കും അദ്ദേഹം വളർന്നപ്പോൾ ഈ കരുതലും പടർന്നു പന്തലിച്ചു.

പിണറായി ബ്രാൻഡ് ചെയ്യപ്പെട്ടതാണ് അദ്ദേഹത്തിന്റെ തിളക്കമാർന്ന വിജയത്തിന് കാരണം എന്ന് ഇപ്പോൾ വിധി എഴുതുന്നുണ്ട്. എന്നാൽ അദ്ദേഹത്തെക്കുറിച്ചുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും നീങ്ങി എന്നായിരിക്കും ഞാൻ വിധിയെഴുതുക. മനസ്സിലുള്ളത് മുഖത്തും, മുഖത്തുള്ളത് വാക്കിലും പ്രകടിപ്പിക്കുക എന്നുള്ളതാണ് അദ്ദേഹത്തിന്റെ പ്രകൃതം. ഇഷ്ടവും അനിഷ്ടവും അദ്ദേഹം മറച്ചു വയ്‌ക്കാറില്ല. ഭക്ഷണകാര്യങ്ങളിൽ പോലുമുള്ള ഇഷ്ടാനിഷ്ടങ്ങൾ അദ്ദേഹം കൂടെയുള്ളവരുമായി പങ്കുവയ്‌ക്കും. കണ്ണൂർകാർക്ക് പൊതുവേ ചൂരയെന്ന മൽസ്യം ഇഷ്ടമല്ല. അയ്‌ക്കൂറ എന്ന് അവർ വിളിക്കുന്ന നെയ്‌മീനും ആവോലിയുമൊക്കെയാണ് ഏറെ പഥ്യം. പണ്ട് ഞങ്ങൾ ഒരു വിദേശ യാത്രയ്‌ക്കിടയിൽ എ.വിജയരാഘവൻ (ഇപ്പോഴത്തെ പാർട്ടി ആക്ടിംഗ് സെക്രട്ടറി) വിശിഷ്ട വിഭവം എന്ന നിലയ്‌ക്ക് ചൂരചമ്മന്തിയുമായി മേശക്കരിക്കിൽ വന്നു. ഇത് കണ്ടപാടെ പിണറായി തന്റെ നീരസം പ്രകടിപ്പിച്ചു. “ഇതല്ലാതെ വേറെ ഒന്നും കിട്ടിയില്ലേ?” എന്ന ചോദ്യത്തിൽ വിജയരാഘവന് കാര്യം പിടികിട്ടി. അന്ന് ഉപേക്ഷിച്ചതാണ് വിജയരാഘവൻ ചൂര. ഞങ്ങൾ ഇപ്പോഴും കളിയായി വിജയരാഘവനോട് ചൂരചമ്മന്തിയെ കുറിച്ച് പറയും. ഇങ്ങനെ ഒരുപാട് നുറുങ്ങുകൾ ഞങ്ങളുടെ യാത്രകളിൽ ഉണ്ടായിട്ടുണ്ട്. പിണറായിയെ കുറിച്ചുള്ള പൊതു ധാരണ അദ്ദേഹത്തിന് തമാശയൊന്നും ‍വ‍ഴങ്ങില്ല എന്നാണ്. എന്നാൽ നർമ്മം ഏറെ ആസ്വദിക്കുകയും അതിൽ ഭാഗമാകുകയും ചെയ്യും.പാലൊളി മുഹമ്മദുകുട്ടി സാത്വികനായ കമ്യൂണിസ്റ്റ് നേതാവാണല്ലോ. ഗൾഫ് യാത്രാ സംഘത്തിൽ പഴയകാല പാർട്ടി ഫലിതങ്ങളുടെ കെട്ടഴിച്ചാൽ, പിണറായി ചിരിച്ചു മറിയും. സംഘത്തിലെ ചെറുപ്പക്കാരെപ്പോലെ പാലൊളി ഒരു ദിവസം ഷർട്ട് പാന്റ്സിൽ ഇൻ ചെയ്തുവന്നു. കൂടെയുള്ളവർക്കൊക്കെ ചിരിപൊട്ടി. ഉടൻ പിണറായിയുടെ കമന്റ്. “ഭയങ്കര സ്റ്റൈലിലാണല്ലോ മൂപ്പർ.’’

വേറൊരു യാത്രയ്‌ക്ക് പാലൊളി എയർപോർട്ടിലെത്തിയതു കടയിൽ നിന്നു കിട്ടിയ പ്ലാസ്റ്റിക് കവർ പൊളിച്ചു കളയാത്ത പെട്ടിയുമായാണ്. പിണറായി ഗൗരവം വിടാതെ തന്നെ ചോദിക്കുന്നു ‘‘കടയിൽ നിന്നു പെട്ടി കടം വാങ്ങിയതാണോ?”

പാലൊളി പകച്ചു നിന്നപ്പോൾ പിണറായി തുടർന്നു പറഞ്ഞു: “പ്ലാസ്റ്റിക് കവർ പൊളിക്കാത്തതുകൊണ്ടു ചോദിച്ചതാ.’’ സ്നേഹമുള്ളവരെ കളിയാക്കാനും ശാസിക്കാനും അദ്ദേഹം മറക്കാറില്ല. ബഹ്റൈനിൽ എപ്പോൾ ചെന്നാലും പി.ടി. നാരായണന്റെ നേതൃത്വത്തിലുള്ള പ്രതിഭ എന്ന സംഘടനയാണു ഞങ്ങളുടെ സഹകാരികൾ. എന്തു സഹായത്തിനും തയാറായി നാരായണനും ഞങ്ങളോടൊപ്പമുണ്ടാകും. അദ്ദേഹം ഞങ്ങളുടെ കൂടെയുള്ള റഷീദിനെ (ടൈറ്റാനിയം ചെയർമാൻ അഡ്വ. എ.എ. റഷീദ്) റാഷിദ് എന്നാണ് വിളിച്ചിരുന്നത്. ഒരാളുടെ പേർ തെറ്റായി ഉച്ചരിക്കുന്നതു പിണറായിക്ക് ഇഷ്ടമല്ല. ഓരോ തവണ റഷീദിന്റെ പേര് തെറ്റി വിളിക്കുമ്പോഴും പിണറായി നോക്കും. സഹികെട്ട് നാരായണനെ മുറിയിൽ ഒരിടത്ത് ഇരുത്തിയ ശേഷം പിണറായി വിശദീകരിക്കാൻ തുടങ്ങി. “റഷീദ് എന്നു പറഞ്ഞാൽ അറബിക്കിൽ പ്രജ എന്നാണർഥം. അതായതു ഭരിക്കപ്പെടുന്നവൻ. റാഷീദ് എന്നു പറഞ്ഞാൽ അർഥം മാറി. ഭരിക്കുന്നവൻ”. നാരായണൻ അവശനായി തന്നെത്തന്നെ നോക്കിയിരുന്നപ്പോൾ പിണറായി തുടർന്നു ‘‘ഓരോ പേരിനുമുണ്ട് ഓരോ അർഥതലം. അല്ലെങ്കിൽ, അതു കേൾക്കുന്നവർ എന്റെ നാരായണാ എന്നു വിളിച്ചു പോകും.’’

ചിട്ടയും കണിശവും പിണറായിക്കു പ്രധാനം. അതേ സമയം മലയാളി എവിടെ പോയാലും ചോറും മീൻകറിയും അന്വേഷിക്കുമെന്നു പറയാറില്ലേ? എന്നാൽ, പിണറായിക്ക് എപ്പോഴും ചെന്ന രാജ്യത്തെ ഭക്ഷണങ്ങളാണ് ഇഷ്ടം. വിഭവങ്ങൾ ഓരോന്നും രുചിച്ചിരുന്നു സമയമെടുത്ത് ആസ്വദിച്ച് അദ്ദേഹം ഭക്ഷണം കഴിക്കുന്നതു കാണാൻ തന്നെ ഒരു സ്റ്റൈലാണ്. ആവശ്യത്തിനുള്ളതേ പ്ലേറ്റിലിടൂ. പ്ലേറ്റിലിട്ടതു മുഴുവൻ കഴിക്കും. ഭക്ഷണം കൂട്ടിക്കുഴച്ചുവച്ചു വെറുതെ കളയുകയില്ല.

ഗൾഫ് യാത്രയിൽ യൂസഫലി വന്ന് ഒരു കാര്യം പറയുന്ന അതേ ശ്രദ്ധയോടെ തന്നെയാണു ലേബർ ക്യാംപിൽനിന്നു വരുന്ന ഒരാളെ പിണറായി കേൾക്കുക. ആരു പറയുന്നുവെന്നല്ല, എന്തു പറയുന്നുവെന്നതാണ് അദ്ദേഹത്തിനു പ്രധാനം. ക്വാളിറ്റി ടൈമിന്റെ അർഥം ഇത്ര നന്നായി അറിയുന്ന ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല. ഒരാൾക്ക് ഒരു സമയം നൽകിയാൽ ആ സമയം പൂർണമായി അയാളുടേതു തന്നെ (ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായ സമയത്തേതുപോലെ മുറി നിറയെ സന്ദർശകരുണ്ടാവില്ല). അയാൾക്കു പറയാനുള്ളതു മുഴുവൻ പറയാം. അതെല്ലാം ശ്രദ്ധയോടെയും ക്ഷമയോടെയും ഇരുന്നു കേൾക്കും. ഇതു തന്നെയാണ് വീട്ടിലേക്ക് അതിഥിയായി വിളിക്കപ്പെടുന്നവർക്കും ലഭിക്കുന്ന സൗഭാഗ്യം. അതുകൊണ്ടു തന്നെ ഒരു അതിഥിക്കും വീർപ്പുമുട്ടലില്ല. വിളിക്കുന്ന വ്യക്തിക്കു നൽകാവുന്ന ആദരവും ശ്രദ്ധയും നൽകുന്നതിൽ കുടുംബാംഗങ്ങളായ ഭാര്യ കമലയും മകൾ വീണയും ഒപ്പമുണ്ടാകും.

അതിഥികൾക്കു രുചികരമായ ഭക്ഷണം വിളമ്പുന്നതോടൊപ്പം ഗൃഹനാഥൻ ഓരോ വിഭവത്തിന്റെയും പ്രത്യേകത, അതിന്റെ ആരോഗ്യപരമായ ഗുണങ്ങൾ എന്നിവ പറഞ്ഞു കൊടുക്കുന്നു. ഒരിക്കൽ ആ ആതിഥേയത്വം സ്വീകരിച്ചവർ ജീവിതകാലം മുഴുവൻ ആനന്ദകരമായ ഒരനുഭവമായി മനസ്സിൽ സൂക്ഷിക്കും. അതിഥിയെ സ്വീകരിക്കുന്നതിലും ശ്രദ്ധാപൂർവമായ മര്യാദ ഒട്ടും കുറയ്‌ക്കില്ല. തിരിച്ചയയ്‌ക്കുമ്പോൾ, പടിയിറങ്ങുന്നതു വരെ കൂടെയുണ്ടാകും. അപ്പോൾ പിണറായി മുഖ്യമന്ത്രിയല്ല, നല്ലൊരു ആതിഥേയ കുടുംബത്തിന്റെ കാരണവരാണ്. പിണറായി നല്ലൊരു കുടുംബസ്ഥനാണ്. ഭാര്യയ്‌ക്കും മക്കൾക്കും അദ്ദേഹം നൽകുന്ന ശ്രദ്ധയും കരുതലും കണ്ടുപഠിക്കണം. ഏതു തിരക്കിനിടയിലും വീട്ടിലെ ഏതു കൊച്ചുകാര്യത്തിലും അദ്ദേഹത്തിന്റെ കണ്ണുണ്ടാകും. എവിടെ പോകുമ്പോഴും ഭാര്യയെ കൂടെ കൊണ്ടുപോകാൻ ശ്രമിക്കും. പറ്റിയാൽ മക്കളെയും കൊച്ചുമക്കളെയും കൂട്ടും. അവരുടെ സന്തോഷം പിണറായിക്കു പ്രധാനം തന്നെ.

പിണറായി എന്നും പോസിറ്റീവാണ്. പരദൂഷണം പറയാറില്ലെന്നു മാത്രമല്ല, അതു കേൾക്കാറുമില്ല. മറ്റുള്ളവരുടെ കുറ്റവും കുറവും പറഞ്ഞ് അങ്ങോട്ടു ചെല്ലേണ്ട. നിരാശപ്പെടേണ്ടി വരും. മറുപടികൾ ഉരുളയ്‌ക്ക് ഉപ്പേരി പോലെയാകും. ആ പറച്ചിലോടെ അതു തീരുന്നു. തന്നെ നഖശിഖാന്തം എതിർത്തവരോടുപോലും പകപോക്കാൻ പിണറായി നിൽക്കാറില്ല. ചിലർ ആ പാറയിൽ തലതല്ലി വീഴുന്നുണ്ടെങ്കിൽ അതവരുടെ പ്രശ്നം.

വന്ന വഴിയിൽ പരിചയപ്പെട്ട ഒരാളെപ്പോലും മറക്കുകയോ പഴയ വഴിത്താരയിലെ കണ്ണികളെ അദ്ദേഹം അറുത്തുകളയുകയോ ചെയ്യാറില്ല. അതുപോലെ തന്നെ സംഘടനാപരമായ അച്ചടക്കത്തിന് അദ്ദേഹം വലിയ പ്രാധാന്യം കാണുന്നു. ഏതു തീരുമാനമെടുക്കുമ്പോഴും സഹപ്രവർത്തകരുമായും ചർച്ച ചെയ്യും. മുഖ്യമന്ത്രിയായ ശേഷം ഏറ്റവും കൂടുതൽ തവണ എകെജി സെന്ററിൽ പോയ മുഖ്യമന്ത്രിയാണു പിണറായി. സംഘടനാ സംവിധാനത്തോട് എന്നും നീതി പുലർത്തുന്നു. കൂട്ടത്തിൽ ഒരു സ്വകാര്യം കൂടി പറയാം. ഈ മനുഷ്യന്റെ അസാമാന്യ നേതൃത്വപാടവവും എന്തു പ്രശ്നങ്ങളെയും നേരിടാനുള്ള നെഞ്ചുറപ്പും നേരത്തേ കണ്ട ആരോ ചിലരാണ്, ലാവ്‌ലിനിൽ കുടുക്കി നിർവീര്യനാക്കാൻ ശ്രമിച്ചത്. അതുകൊണ്ടുള്ള നഷ്ടം വന്നതു കേരള ജനതയ്‌ക്കാണെന്നു കാലം തെളിയിക്കും. നമ്മളൊക്കെ കേൾക്കുന്നതിലും കൂടുതൽ പറയുന്നവരാണ്. പിണറായിയാകട്ടെ, പറയുന്നതിലും കൂടുതൽ കേൾക്കുകയും അതു പഠിക്കുകയും ചെയ്യുന്നു. കൈരളി ചാനൽ എന്നത് ഇത്തരം ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞു വന്നതാണ്. എം.എ. ബേബിയും ഞാനുമൊക്കെ തുടക്കത്തിൽതന്നെ ആ ആശയ ത്തിന്റെ കൂടെയുണ്ടായിരുന്നു. ഡൽഹിയിലെ കേരള ഹൗസിൽ പലതവണ ഇതേക്കുറിച്ചു ഞങ്ങൾ ചർച്ച നടത്തി. കോടിക്കണക്കിനു രൂപ വേണ്ടിവരുന്ന സംരംഭം കെട്ടിപ്പടുത്തതു പിണറായി വിജയൻ എന്ന ഒരൊറ്റ ആളുടെ ഇച്ഛാശക്തി കൊണ്ടായിരുന്നുവെന്ന് പറയാതിരിക്കാൻ വയ്യ.

എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ആ ചാനൽ വരുന്നതിനെ നഖശിഖാന്തം എതിർത്തു. പക്ഷേ, ആ ചാനലിന്റെ വഴിത്താരയിൽ ഏറ്റവും സുപ്രധാനമായതും 100 കോടി ആസ്തിയുള്ളതുമായ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് അന്നു കേന്ദ്ര മന്ത്രിയായിരുന്ന ആന്റണി തന്നെ. കണ്ണൂരിൽ ദേശാഭിമാനി ലേഖകനായിരിക്കുമ്പോഴുണ്ടായ ഒരനുഭവം കൂടി പറയാം. ദൂരദർശനിൽ രാമാനന്ദ സാഗറിന്റെ രാമായണം പൊടിപൊടിക്കുന്ന കാലം. നൂറുകണക്കിനു രോഗികൾ പുറത്തു ക്യൂ നിൽക്കുമ്പോൾ ഡോക്ടർമാർ ഇതു കാണാൻ ഒരു മുറിയിൽ കയറിയിരിക്കുന്നുവെന്ന വിവരം കിട്ടി. ഫൊട്ടോഗ്രഫർ ജയദേവനെയും കൂട്ടി അവിടെയെത്തി. ചാരിയിട്ട വാതിൽ തള്ളിത്തുറന്ന് ഞങ്ങൾ അകത്തു കയറി. ഫ്ലാഷുകൾ തുരുതുരാ മിന്നി. ജയദേവൻ പുറത്തു കടന്നതും എന്നെ ഡോക്ടർമാർ പിടിച്ചുവച്ചതും ഒന്നിച്ചായി. ജയദേവനിൽനിന്നു വിവരം കിട്ടി പാർട്ടി ഓഫിസിൽ നിന്നും വിവിധ പത്ര ഓഫിസുകളിൽ നിന്നും വലിയൊരു സംഘം ഓടിയെത്തി എന്നെ മോചിപ്പിച്ചു. വലിയ പരുക്കൊന്നും എനിക്കുണ്ടായിരുന്നില്ലെങ്കിലും പിണറായി നിർബന്ധിച്ച്. അദ്ദേഹത്തിന്റെ കാറിൽ എകെജി ആശുപത്രിയിലെത്തിച്ചു. ആ സ്നേഹവും കരുതലും പിണറായി എനിക്കു മാത്രമല്ല, അദ്ദേഹത്തെ വിശ്വസിക്കുന്ന എല്ലാവർക്കും നൽകുന്നു. അതാണു കേരള ജനതയ്‌ക്ക് പിണറായി നൽകുന്ന കരുതൽ.

പിണറായിയെ സംബന്ധിച്ചു വിശ്വാസത്തിൽ അൽപമോ അധികമോയെന്ന വ്യത്യാസമില്ല. ഒന്നുകിൽ വിശ്വസിക്കുക, അല്ലെങ്കിൽ വിശ്വസിക്കാതിരിക്കുക എന്നേയുള്ളൂ. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിശ്വാസമെന്നതു സമ്പൂർണമാണ്. അതെ, അദ്ദേഹം കേരള ജനതയെ വിശ്വസിക്കുന്നു. അത് അൽപ വിശ്വാസമല്ല, ഹൃദയപൂർവമുള്ള വിശ്വാസമാണ്. അവർക്കു കരുതലായി, താങ്ങായി, തണലായി പിണറായി വിജയൻ ഒപ്പമുണ്ടാകും. ഇത് ഉറപ്പ്. ചെയ്യാവുന്നതു മാത്രം പറയുകയും പറയുന്നതു മുഴുവൻ ചെയ്യുകയും ചെയ്യുന്ന പിണറായിയുടെ വാക്കാണത്. മലയാളികൾ അദ്ദേഹത്തെ നെഞ്ചിലേറ്റുന്നതിൽ പിന്നെ എന്ത് അതിശയം?

( മനോരമ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം )

Tags: Pinarayi VijayanJohn Brittaspinarayiമനോരമ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

Kerala

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

Kerala

‘പിണറായിയും സതീശനും സഹകരണ മുന്നണി ഉണ്ടാക്കിയാല്‍ പറവൂരും ധര്‍മ്മടത്തും കമ്മ്യൂണിസ്റ്റുകാര്‍ താമരയ്‌ക്ക് വോട്ട് ചെയ്യും’ : ശോഭാസുരേന്ദ്രന്‍

Kerala

‘ഞാന്‍ പാര്‍ട്ടി അംഗമാകുമ്പോള്‍ പിണറായിയെ തിരുവിതാംകൂറില്‍ ആരും അറിയുക പോലുമില്ല’: ജി സുധാകരന്‍

Kerala

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.