പാരിസ്: പലസ്തീന് അനുകൂലമായി ഇസ്ലാമിക തീവ്രവാദികള്‍ പാരീസില്‍ ശനിയാഴ്ച നടത്താനുദ്ദേശിക്കുന്ന പ്രതിഷേധസമരം നിരോധിക്കാന്‍ പൊലീസിന് നിര്‍ദേശം നല്കി ഫ്രാന്‍സ്.
ഇസ്രയേലുമായുള്ള സംഘര്‍ഷത്തിന്റെ പേരില്‍ പലസ്തീന് അനുകൂലമായി ശനിയാഴ്ച പ്രകടനം നടത്താനാണ് ചില ഇസ്ലാമിക സംഘടനകള്‍ തീരുമാനിച്ചത്. 2014ല്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 300ല്‍ അധികം പലസ്തീന്‍കാര്‍ ഗാസയില്‍ കൊല്ലപ്പട്ടതിനെതുടര്ന്ന് പാരിസീല്‍ നടത്തിയ പലസ്തീന് അനുകൂല പ്രകടനം അക്രമാസക്തമായിരുന്നു. അന്ന് വിലക്ക് ലംഘിച്ച് നടത്തിയ പലസ്തീന് പ്രകടനം പാരീസില്‍ അക്രമം വിതയ്ക്കുകയും രണ്ട് ജൂതപ്പള്ളികള്‍ കത്തിക്കാന്‍ അക്രമികള്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിന് സമാനമായ പ്രകടനമായിരിക്കും ശനിയാഴ്ച പാരീസില്‍ നടക്കുക എന്ന ഭയം ഫ്രഞ്ച് സര്‍ക്കാരിനുണ്ട്. പ്രത്യേകിച്ചും ഇസ്ലാമിക തീവ്രവാദവും ജിഹാദ് ആക്രമണങ്ങളും ഫ്രാന്‍സില്‍ ശക്തമായ നാളുകളാണിത്.
വടക്കന്‍ പാരീസിലുള്ള ബാര്ബെസ് ജില്ലയിലാണ് പലസ്തീന് അനുകൂലികള്‍ പ്രതിഷേധപ്രകടനത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഗാസയില്‍ ഇസ്രയേല്‍ സേന നടത്തി ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് പ്രകടനം. ‘ശനിയാഴ്ച നടത്താന്‍ പദ്ധതിയിടുന്ന പ്രകടനം നിരോധിക്കാന്‍ ഞാന്‍ പാരീസിലെ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫ്രാന്‍സിലെ ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ പറഞ്ഞു. 2014ലെ പ്രകടനത്തില്‍ വലിയ അക്രമങ്ങള്‍ നടന്നതായും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. പാരീസിന് പുറത്തുള്ള പൊലീസ് മേധാവിമാരോടും ജാഗരൂകരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂതസമുദായത്തിന്റെ ആരാധനായലയങ്ങള്‍, സ്കൂളുകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍, വ്യാപാരസ്ഥാനങ്ങള്‍ എന്നിവയ്ക്ക് സംരക്ഷണം നല്കാന് ഫാന്‍സിലെ ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ പൊലീസ് മേധാവിമാരോട് ആവശ്യപ്പെട്ടതായും വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: