ന്യൂദല്‍ഹി:ഭീതി വിതയ്ക്കുന്ന കോവിഡ് രണ്ടാം തരംഗത്തിലെ അതിവ്യാപനം തടയാന്‍ ലോക്ഡൗണ്‍ തീയതി നീട്ടി വിവിധ സംസ്ഥാനങ്ങള്‍. മഹാരാഷ്ട്ര, ബീഹാര്‍, യുപി, ജാര്‍ഖണ്ഡ് എന്നീ നാല് സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ തീയതികള്‍ വീണ്ടും നീട്ടി. ഉയരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തടയാന്‍ ലോക്ഡൗണ്‍ മാത്രമാണ് പോംവഴിയെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
ഉത്തര്‍പ്രദേശ് ലോകഡൗണ്‍ മെയ് 17 വരെ നീട്ടി. എല്ലാ കടകളും വ്യാപാരസ്ഥാപനങ്ങളും ഇക്കാലയളവില്‍ അടയ്ക്കും. രണ്ടാം തരംഗത്തിന്റെ പിടിയില്‍ നിന്നും മോചനം നേടാന്‍ വേറെ മാര്‍ഗ്ഗങ്ങളില്ലാത്തതിനാലാണ് കടുത്ത നടപടിയിലേക്ക് ഉത്തര്‍പ്രദേശ് നീങ്ങുന്നത്.
മഹാരാഷ്ട്ര സര്‍ക്കാര്‍ മെയ് 1 വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. മഹാരാഷ്ട്രയിലേക്ക് പുറത്ത് നിന്നും വരുന്ന ഒരാള്‍ക്ക് നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ നെഗറ്റീവായിരിക്കണം. വിപണി പൂര്‍ണ്ണമായും അടച്ചിടും. ആളുകള്‍ കൂട്ടം കൂടുന്നത് തടയുന്ന നിരോധനാജ്ഞ നിയമം തുടരും.
ജാര്‍ഖണ്ഡ് സംസ്ഥാനം മെയ് 27 വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. ലോക്ഡൗണ്‍ മൂലം നല്ല ഫലം ലഭിക്കുന്നതിനാല്‍ ബീഹാര്‍ മെയ് 25 വരെ ലോക്ഡൗണ്‍ നീട്ടി. 11 ദിവസത്തെ ലോക്ഡൗണ്‍ കാലാവധി മെയ് 15ന് അവസാനിക്കാനിരിക്കെയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ ലോക്ഡൗണ്‍ നീട്ടിയതായി അറിയിച്ചത്. പാറ്റ്ന ഹൈക്കോടതിയും നിര്‍ബന്ധിത ലോക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിനെ ഉപദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: