അലന് വിക്രാന്ത് വീല്‍ചെയറില്‍ ഇരുന്ന് സംവിധാനം ചെയ്ത് പൂര്‍ത്തികരിച്ച ‘കോട്ടയത്ത് ഒരു പ്രണയകാലത്ത്’ എന്ന ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തു. 2018 ആദ്യം റിലീസ് ചെയ്യേണ്ടിയിരുന്ന ഈ ചിത്രം വളരെയധികം പ്രതിസന്ധികളെ നേരിട്ട് മൂന്നു വര്‍ഷത്തിന് ശേഷം ഇപ്പോഴാണ് റിലീസ് ചെയ്യുന്നത്.
2018ലാണ് സംവിധായകനും ഛായഗ്രഹനുമായ അലന് വാഹനപകടം ഉണ്ടായതോടെ ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം നീണ്ട് പോവുകയായിരുന്നു. ചിത്രത്തിന്റ ട്രയല്‍ ഷൂട്ടിങ് കഴിഞ്ഞ ഉടനെയായിരുന്നു ഇത്. അപകടത്തില്‍ സുഹൃത്ത് നിധിന് മരണപ്പെടുകയും അലന് ചങ്ക് മുതല്‍ താഴേയ്ക്ക് തളര്‍ന്നു വീല്‍ച്ചെയറില്‍ അഭയം പ്രാപിക്കുകയും ചെയ്തു. ഹ്രസ്വ ചിത്രത്തില്‍ നിധിന് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പിന്നീട് അലന് ട്രയല്‍ ഷൂട്ടിങ് ഫൂട്ടേജ് ഉപയോഗിച്ച് വീല്‍ചെയറില്‍ ഇരുന്നാണ് ബാക്കി മുഴുവന്‍ വര്‍ക്കുകളും പൂര്‍ത്തിയാക്കിയത്.
അതിനിടയില്‍ ഷൂട്ടിങ് ഫൂട്ടേജ് നഷ്ട്ടപെടുക തുടങ്ങി മറ്റനേകം പ്രതിസന്ധികളും ചിത്രം നേരിടുകയുണ്ടായി. എന്നിരുന്നാലും തന്റെ പ്രിയ സുഹൃത്ത് നിധിന് അവസാനമായി അഭിനയിച്ച ചിത്രമായതിനാല്‍ എങ്ങനെയും റീലീസ് ചെയ്യണമെന്ന നിശ്ചയത്തില്‍ അലനും സുഹൃത്തുക്കളും ചേര്‍ന്ന് ഫിലിം പൂര്‍ത്തികരിക്കുകയായിരുന്നു. ചിത്രത്തില്‍ അലന് വിക്രാന്ത്, നിധിന് ആന്‍ഡ്രൂസ്, സാന്‍ണ്ടി സീറോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് തന്നെ മലയാളം തമിഴ് ഉള്‍പ്പെടെ നാലു ഭാഷകളില്‍ പാന്‍ ഇന്ത്യ മൂവീ സംവിധാനം ചെയ്യുനുള്ള ഒരുക്കത്തിലാണ് അലന് വിക്രാന്ത് ഇപ്പോള്‍. കൊച്ചി ഗുഡ്നസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷനില്‍ നിന്ന് 2016 ലാണ് അലന് സിനിമാട്ടോഗ്രാഫി പഠനം പൂര്‍ത്തിയാക്കിയിറങ്ങിയത്. പിന്നീട് അലനും സുഹൃത്ത് നിധിനും ചേര്‍ന്ന് ഗ്രീന്‍ വോള്‍ഡ് മീഡിയ എന്ന പേരില്‍ ഫിലിം പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റുഡിയോ ആരംഭിച്ചു. അഭിനയത്തോട് താല്‍പ്പര്യമുണ്ടായിരുന്ന അലന് തമിഴ് സിനിമയിലേയ്ക്ക് സെക്കന്റ് ഹീറോയായി അവസരം ലഭിച്ചിരുന്നു . അലന് സെബാസ്റ്റ്യന്‍ എന്ന യഥാര്‍ത്ഥ പേരില്‍ നിന്നും അലന് വിക്രാന്ത് എന്ന സ്റ്റേജ് നൈം സ്വികരിച്ചത് അപ്പോഴാണ്. പ്രോഡകഷന്‍ കമ്പനിയുമായി എഗ്ഗ്രിമെന്റ് ഒപ്പിട്ട് അതിനായി ഒരുങ്ങിയിരിക്കുമ്പോഴാണ് നിര്‍ഭാഗ്യവശാല്‍ അപകടം സംഭവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: