ടെല്‍ അവീവ് : പാലസ്തീന് ഹമാസ് ഭീകരരുടെ ആക്രമണത്തില്‍ ഇസ്രയേല്‍ ശക്തമായി തിരിച്ചടിച്ചതിന് പിന്നാലെ ടെല്‍ അവീവില്‍ വ്യോമാക്രമണം നടത്തുമെന്ന് ഭീഷണി. വരും ദിവസങ്ങളില്‍ ടെല്‍ അവീവിന് നേരെ ആക്രമണങ്ങളുണ്ടാകുമെന്നും ഹമാസ് അറിയിച്ചിട്ടുണ്ട്.
ഹാമാസ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ ആറ് വയസ്സുള്ള കുട്ടി ഉള്‍പ്പടെ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ഇസ്രയേല്‍ തിരിച്ചടിക്കുകയും ഹമാസ് ആക്രമണം ശക്തമായ പ്രദേശങ്ങളില്‍ 5000 സൈന്യത്തെ അധികമായി വിന്യസിക്കുകയും ചെയ്തിരുന്നു. ഹമാസില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിക്കുകയും ചെയ്തിരുന്നു.
ഹമാസിന്റെ രഹസ്യാന്വേഷണ വിഭാഗം പ്രവര്‍ത്തിച്ചിരുന്ന ഗാസയിലെ അല്‍- ഫറോക് ടവര്‍ ഇസ്രയേല്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഇതൊരു തുടക്കം മാത്രമാണെന്നും അവര്‍ സ്വപ്നം പോലും കാണാത്ത തിരിച്ചടിയാവും നല്‍കുകയെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആക്രമണത്തോട് പ്രതികരിച്ചത്. ഹമാസിനെതിരെ കൂടുതല്‍ ആക്രമണം നടത്താനുള്ള ഒരുക്കത്തിലാണെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സും പറഞ്ഞു.
തിങ്കളാഴ്ച മുതല്‍ ആയിരത്തിലേറെ റോക്കറ്റുകളാണ് ഗാസയില്‍നിന്ന് ഇസ്രയേലിലേക്ക് തൊടുത്തുവിട്ടത്. തുടര്‍ന്ന് ഇസ്രയേല്‍ തീരമേഖലയില്‍ 350ഓളം തവണ വ്യോമാക്രമണം നടത്തിയാണു തിരിച്ചടിച്ചത്. ഗാസയിലെ 14 നില പാര്‍പ്പിട സമുച്ചയും ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു വീണതിനു പിന്നാലെ 130 റോക്കറ്റുകള്‍ ഇസ്രയേലിലേക്കു തൊടുത്തുവെന്ന് ഹമാസും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലെ സംഘര്‍ഷം ഇനിയും നീണ്ട് പോയേക്കും. ഇതോടെ സംഘര്‍ഷമൊഴിവാക്കാന്‍ ലോകരാജ്യങ്ങള്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതിരോധിക്കാന്‍ ഇസ്രയേലിനും അവകാശമുണ്ട്. സംയമനം കൈവിടരുതെന്ന്് യുഎസ് പ്രസിഡന്റ് ജോ ബൈഡന് നെതന്യാഹുവിനെ ഫോണില്‍ ബന്ധപ്പെട്ട് അറിയിക്കുകയും ചെയ്്തിരുന്നു. ഇത് കൂടാതെ സമാധാന ശ്രമങ്ങള്‍ക്കായി ദൂതനെ ഏര്പ്പെടുത്തുകും ചെയ്തിട്ടുണ്ട്. പലസ്തീന് പ്രതിരോധ പ്രസ്ഥാനമായ ഹമാസിന്റെ ഗാസ നഗര മേധാവി ബാസം ഇസ അടക്കം നേതാക്കളെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഇസയുടെ മരണം ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്.
2014 നു ശേഷം ഇസ്രയേല്‍ വധിക്കുന്ന ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഹമാസ് മേധാവിയാണ് ഇസ. തിങ്കളാഴ്ച സംഘര്‍ഷം മൂര്‍ച്ഛിച്ച ശേഷം ഗാസയില്‍ 56 പേരും ഇസ്രയേലില്‍ മലയാളി നഴ്സ് അടക്കം 7 പേരും മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: