ടെല്‍ അവീവ്: പാലസ്തീന്‍ ഭീകരരില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 2014 ന് ശേഷം ഇസ്രായേലും പലസ്തീനും തമ്മിലുള്ള ഏറ്റവും വലിയ സംഘര്‍ഷകാലമാണിത്. തെക്കന്‍ ഭാഗങ്ങളില്‍ പാലസ്തീന്‍ ഭീകരരായ ഹമാസ് നടത്തിയ ആക്രമണങ്ങളില്‍ നിരപരാധികളാണ് കൊല്ലപ്പെട്ടുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലും ശക്തമായി തിരിച്ചടിച്ചിട്ടുണ്ട്. ഇതൊരു തുടക്കം മാത്രമാണ് പാലസ്തീന്‍ ഹമാസില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുമെന്നും നെതന്യാഹു അറിയിച്ചു.
1500ല്‍ അധികം റോക്കറ്റുകളാണ് ഇസ്രയേല്‍ മണ്ണിലേക്ക് പാലസ്തീന്‍ ഇതുവരെ വര്‍ഷിച്ചത്. ഇസ്രയേല്‍ അനുകൂല നിലപാടുമായി യുഎസ് രംഗത്ത് എത്തിയിട്ടുണ്ട്. ഹമാസിന്റെ ആക്രമണങ്ങളെ അപലപിച്ച യുഎസ് പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ നെതന്യാഹുവുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഈ വിഷയത്തില്‍ സംയമനം പാലിക്കണമെന്നും ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരു കൂട്ടരുമായും ചര്‍ച്ച നടത്താന്‍ പ്രതിരോധ സെക്രട്ടറിയുടെ ഡെപ്യൂട്ടി അസിസ്റ്റന്റിനേയും യുഎസ് നിയോഗിച്ചുകഴിഞ്ഞു. അതേസമയം ഇസ്രയേല്‍ – പലസ്തീന്‍ തര്‍ക്ക പരിഹാരത്തിനായി രൂപീകരിച്ച, അന്താരാഷ്‌ട്ര ക്വാര്‍ട്ടെറ്റിന്റെ യോഗം അടിയന്തരമായി വിളിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. അമേരിക്കയ്‌ക്കും റഷ്യക്കും പുറമേ, ഐക്യരാഷ്‌ട്ര സംഘടനയും യൂറോപ്യന്‍ യൂണിയനുമാണ് ക്വാര്‍ട്ടെറ്റിലെ അംഗങ്ങള്‍. ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുകയാണോ എന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗ്യൂട്ടറെസ് ആശങ്ക പ്രകടിപ്പിച്ചു.
അതേസമയം കഴിഞ്ഞ 48 മണിക്കൂറിനുളളില്‍ ആയിരത്തിലധികം റോക്കറ്റുകളാണ് ഹമാസ് പ്രയോഗിച്ചതെന്നും ഇസ്രയേല്‍ വിദേശകാര്യ വക്താവ് ലിയോര്‍ ഹെയ്യാത് പറഞ്ഞു. ഇസ്രായേലിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആസൂത്രിതമായ ആക്രമണമാണ് ഹമാസ് നടത്തുന്നത്.
സ്വയം പ്രതിരോധത്തിനുള്ള എല്ലാ അവകാശങ്ങളും ഇസ്രായേലിനുണ്ട്. സ്വന്തം പൗരന്‍മാരെ സംരക്ഷിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും ലിയോര്‍ ഹെയ്യാത് വ്യക്തമാക്കി. പാലസ്തീന്‍ ജനതയുടെ ആഭ്യന്തര കലഹമാണ് ആക്രമണത്തിന് കാരണമെന്നും ലിയോര്‍ ഹെയ്യാത് ആരോപിച്ചു. ജറുസലേമിന്റെ രക്ഷകരായി കാണിക്കാനുളള വ്യഗ്രതയാണ് ആക്രമണത്തിന് പിന്നില്‍.
ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയുളള ഹമാസിന്റെ ആക്രമണത്തെ അന്താരാഷ്‌ട്ര സമൂഹം ഒന്നാകെ അപലപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പൊതുസമൂഹം അംഗീകരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് മുതല്‍ 1050 റോക്കറ്റുകളും മോര്‍ട്ടാര്‍ ഷെല്ലുകളും ഇസ്രായേലിനെ ലക്ഷ്യമിട്ട് എത്തിയതായി സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസ് കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തില്‍ മലയാളി നേഴ്‌സായ സൗമ്യ സന്തോഷ് കൊല്ലപ്പെട്ടിരുന്നു. സൗമ്യ താമസിച്ചിരുന്ന കെട്ടിടത്തിന് മുകളിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: