പുതുച്ചേരി:മൂന്ന് ബിജെപി നേതാക്കളെ പുതുച്ചേരി നിയമസഭയിലേക്ക് കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. ഇതോടെ പുതുച്ചേരി അസംബ്ലിയിലെ ബിജെപി അംഗങ്ങളുടെ അംഗസംഖ്യ ഒമ്പതായി. 2016. 2016ലെ പൂജ്യം സീറ്റില്‍ നിന്നാണ് ബിജെപിയുടെ ഈ കുതിച്ചുചാട്ടം.
സ്വതന്ത്ര എംഎല്‍എമാരിലൊരാള്‍ പിന്തുണ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ 33 അംഗ സഭയില്‍ ബിജെപിയ്ക്ക് 10 പേരുടെ പിന്തുണയായി. ബിജെപിയുടെ സഖ്യകക്ഷിയായ എന്‍ആര്‍ കോണ്‍ഗ്രസ് നേതാവ് എന്‍.രംഗസ്വാമി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സ്ഥാനമേറ്റിരുന്നു. പിന്നീട് കൊവിഡ് ബാധിച്ച അദ്ദേഹം ചികിത്സയിലാണ്. എന്‍ആര്‍ കോണ്‍ഗ്രസിനും സഭയില്‍ 10 അംഗങ്ങളാണുള്ളത്.
നാമനിര്‍ദേശം ചെയ്യപ്പെട്ട എംഎല്‍എമാര്‍ക്കും പുതുച്ചേരി നിയമസഭയില്‍ വോട്ടവകാശമുണ്ട്. എന്തായാലും നേരത്തെ മുതലേ ബിജെപി ഉന്നയിക്കുന്ന ആവശ്യമായ ഉപമുഖ്യമന്ത്രി സ്ഥാനം വീണ്ടും ബിജെപി ആവര്‍ത്തിച്ചേക്കും. ബിജെപി നേതാവ് നമശിവായത്തെ ഉപമുഖ്യമന്ത്രിയാക്കാനാണ് ബിജെപി നീക്കം.
ആകെ അഞ്ച് സ്വതന്ത്രരുള്ളതില്‍ രണ്ടു പേര് കൂടി പിന്തുണ പ്രഖ്യാപിച്ചതായി ബിജെപി അവകാശപ്പെടുന്നു. അങ്ങിനെയെങ്കില്‍ അംഗസംഖ്യ 12 ആയി ഉയരും.
ആകെ അംഗനില-33 (പുതിയ 3 എംഎല്‍എമാര്‍ ഉള്‍പ്പെടെ)
എന്‍ആര്‍ കോണ്‍ഗ്രസ് : 10
ബിജെപി: 10
ഡിഎംകെ: 6
കോണ്‍ഗ്രസ്: 2
സ്വതന്ത്രര്‍: 5
പ്രതികരിക്കാൻ ഇവിടെ എഴുതുക: