ജറുസലേം: ഹമാസ് ഭീകരര്‍ നടത്തുന്ന മിസൈല്‍, റോക്കറ്റ് ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ പങ്കുവച്ച് മലയാളി. കേരളത്തില്‍നിന്നുള്ള ഒട്ടേറെ പ്രവാസികള്‍ താമസിക്കുന്ന സ്ഥലമായ ഇസ്രയേലിലെ അഷ്കെലോണില്നിന്നുള്ളതാണ് ദൃശ്യങ്ങള്‍. സനോജ് വ്ലോഗ്സ് എന്ന പേജിലൂടെയാണ് ലൈവ് വീഡിയോ ചെയ്തത്. ഹമാസ് ആക്രമണത്തില്‍ കാര്‍ കത്തിനശിക്കുന്നത് വീഡിയോയുടെ തുടക്കത്തില്‍ തന്നെ കാണാം. ഒരോ പത്തുമിനിറ്റിലും നൂറും ഇരുന്നൂറും മിസൈലാണ് ഇസ്രയേലിന്റെ വ്യോമാര്‍ത്തിയിലേക്ക് എത്തുന്നതെന്ന് ഇദ്ദേഹം പറയുന്നു.
ഹമാസ് ആക്രമണങ്ങള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. റോക്കറ്റുകള്‍ വരുന്നുവെന്ന മുന്നറിയിപ്പ് ശബ്ദം കേള്‍ക്കുമ്പോള്‍ ഒന്നിലധികം തവണ യുവാവ് സമീപമുള്ള കെട്ടിടത്തിലെ സുരക്ഷാ മുറിയിലേക്ക് ഓടിക്കയറുന്നതും വീഡിയോയിലുണ്ട്. ഹമാസ് എന്തിനാണ് ഇസ്രയേലിനെ ആക്രമിക്കുന്നതെന്ന് അറിയില്ലെന്ന് ഇദ്ദേഹം പറയുന്നു.
‘ഗാസയില്‍ കൊറോണയ്ക്കെതിരായ വാക്സിനേഷന് പൂര്‍ണമായും ചെയ്യുന്നത് ഇസ്രയേലാണ്. അവര്‍ക്കിട്ടാണ് ഈ പണി’യെന്നും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞദിവസം അഷ്കെലോണില്‍ ഹമാസ് നടത്തിയ മിസൈല്‍, റോക്കറ്റ് ആക്രമണങ്ങളില്‍ മലയാളി നഴ്സ് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: