തിരുവനന്തപുരം: ഇന്ന് വൈകിട്ടു മുതല്‍ നാലുദിവസം ട്രെഷറി ഇടപാടുകള്‍ മുടങ്ങും. എന്നാല്‍ ഭാഗികമായി മാത്രമേ സേവനങ്ങള്‍ തടസപ്പെടൂ. പുതിയ സെര്‍വറിലേക്ക് സേവനങ്ങള്‍ മാറ്റുന്നതിനാലാണിത്. എല്ലാ മാസവും ആദ്യ ആഴ്ച സാങ്കേതിക തകരാര്‍ മൂലം ഇടപാടുകള്‍ താളം തെറ്റുന്നത് നേരത്തേ പതിവായിരുന്നു. ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കിയ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനും ഇത് വെല്ലുവിളിയായിരുന്നു.
പെന്ഷന് വാങ്ങാനെത്തിയവര്‍ക്ക് മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവന്നു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററാണ്(എന്‍ഐസി) സോഫ്ട്വയര് നിര്‍മിച്ചതും പരിപാലിക്കുന്നതും. സെര്‍വറിന്റെ ശേഷി വര്‍ധിപ്പിക്കലാണ് പ്രശ്ന പരിഹാരമെന്ന സാങ്കേതിക ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സര്‍വറിലേക്ക് സേവനങ്ങള്‍ മാറ്റുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: