മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ബിസിസിഐ. ഇംഗ്ലണ്ടിലേക്ക് യാത്രതിരിക്കുന്നതിന് മുമ്പ് മുംബൈയില്‍ നടത്തുന്ന പരിശോധനയില്‍ കൊവിഡ് പോസീറ്റീവ് ആകുന്നവരെ ടീമില്‍ നിന്ന് പുറത്താകുമെന്ന് ബിസിസിഐ വ്യക്തമാക്കി.
മുംബൈയില്‍ എത്തുന്നതുവരെ മറ്റുളളവരുമായി സമ്പര്‍ക്കത്തില്‍ കഴിയാതെ നോക്കാന്‍ കളിക്കാര്‍ക്ക് ടീമിന്റെ ഫസിയോ യോഗേഷ് പാര്‍മര്‍ നിര്‍ദേശം നല്കി. മുംബൈയിലെ ആര്.ടി- പി.സി.ആര് പരിശോധനയില്‍ ആരെങ്കിലും പോസീറ്റീവ് ആകുകയാണെങ്കില്‍ അവരെ നെഗറ്റീവ് ആയശേഷം ചാര്‍ട്ടേഡ് വിമാനത്തില്‍ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകില്ല. പകരം അവരെ ടീമില്‍ നിന്ന് ഒഴിവാക്കുമെന്ന് ബിസിസിഐ വെളിപ്പെടുത്തി.
കൊവീഷീല്‍ഡ് വാക്സിന് ആദ്യ ഡോസ് എടുക്കാന്‍ കളിക്കാര്‍ക്ക് നിര്‍ദേശം നല്കി. രണ്ടാം ഡോസ് ഇംഗ്ലണ്ടില്‍ എടുക്കാന്‍ സൗകര്യമൊരുക്കുമെന്നും ബിസിസിഐ അറിയിച്ചു. കളിക്കാര്‍ക്കൊപ്പം അവരുടെ കുടുംബാംഗങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും മുംബൈയില്‍ ആര്.ടി- പി.സി.ആര് ടെസ്റ്റിന് വിധേയരാകണം. കുടുംബാംഗങ്ങളും മുംബൈയിലെത്തുന്നതുവരെ മറ്റുള്ളവരുമായി സമ്പര്ക്കത്തിലാകാതിരിക്കാന് ശ്രദ്ധിക്കണമെന്നും ബിസിസിഐ മുന്നറിയിപ്പ് നല്കി.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടുമായുളള ടെസ്റ്റ് പരമ്പരയ്ക്കുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടുത്തമാസം രണ്ടിന് യാത്രതിരിക്കും. ന്യൂസിലന്‍ഡുമായുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജൂണ്‍ പതിനെട്ടിന് സതാംപ്റ്റണില്‍ ആരംഭിക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുശേഷം ഇന്ത്യ ഇംഗ്ലണ്ടുമായി അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കളിക്കും. ആദ്യ ടെസ്റ്റ് ഓഗസ്റ്റ് നാലിന് നോട്ടിങ്ഹാമില്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: