ജെറുസലേം: ഇസ്രയേലിന് നേരെ പാലസ്തീന് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. അടിമാലി കീരിത്തോട് കാഞ്ഞിരത്താനം സ്വദേശിനി സൗമ്യ സന്തോഷ് (30) ആണ് കൊല്ലപ്പെട്ടത്. ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ.
ഇന്നു വൈകിട്ട് 5 30 ന് കീരിത്തോട്ടിലുള്ള ഭര്‍ത്താവുമായി ഇസ്രയേലിലെ ഗാസ അഷ്ക്ക ലോണിലുള്ള വീട്ടില്‍ നിന്നും ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മിസൈല്‍ താമസസ്ഥലത്ത് പതിക്കുകയായിരുന്നു. ഏതാനും സമയത്തിനുള്ളില്‍ അവിടെയുള്ള ബന്ധുവാണ് മരണവിവരം വിളിച്ചറിയിച്ചത് കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതീശന്റയും സാവിത്രിയുടെയും മകളാണു സൗമ്യ. ഏഴു വര്‍ഷമായി ഇസ്രായേലിലാണ് ഇവര്‍ താമസിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പാണ് സൗമ്യ ഏറ്റവുമൊടുവില്‍ നാട്ടില്‍ വന്നത്. ഏക മകന് അഡോണ്‍.
പാലസ്തീന് ഭീകരര്‍ ഇസ്രയേലിനെ പ്രകോപിപ്പിക്കാന്‍ രണ്ടു ദിവസമായി നിരന്തരം ജനവാസ മേഖലകളില്‍ ബോംബുകള്‍ ഇട്ടിരുന്നു. കഴിഞ്ഞ ദിവസം അതിര്‍ത്തയില്‍ പലസ്തീന് നടത്തി ആക്രമണത്തിന് കനത്ത തിരിച്ചടി ഇസ്രയേലും നല്‍കിയിരുന്നു. അതിര്‍ത്തിയില്‍ കലാപത്തിലൂടെ മുന്നേറിയ വിമതര്‍ക്കും പലസ്തീന് ഭീകരര്‍ക്കുമെതിരെ ഇസ്രയേല്‍ സൈന്യം നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ 20 പേര് കൊല്ലപ്പെട്ടു. ഗാസ അതിര്‍ത്തിയിലാണ് ഇസ്രയേലിന്റെ വ്യോമാക്രമണം നടന്നത്.
പലസ്തീന് ഭീകരര്‍ ഇസ്രയേലി ജനവാസ മേഖകളില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കാര്‍ തകര്‍ന്ന് യാത്രക്കാര്‍ കൊല്ലപ്പെട്ടതോടെയാണ് ഇസ്രയേല്‍ വ്യോമാക്രമണം തീരുമാനിച്ചത്. റംസാന് നോമ്പുകാലമായതിനാല്‍ ആദ്യം ഇസ്രയേല്‍ തിരിച്ചടിച്ചിരുന്നില്ല. നിരന്തരം പ്രകോപം തുടര്‍ന്നതോടെയാണ് വ്യോമാക്രമണം നടത്തിയത്.
‘അടുത്ത ഏതാനും ദിവസം കൊണ്ട് ഇസ്രയേലിന്റെ പ്രഹരശേഷിയെന്താണെന്ന് ഹമാസ് തിരിച്ചറിയും. ഇനിയുള്ള ആക്രമണങ്ങള്‍ ഏതാനും നിമിഷത്തേക്കുള്ളതായിരിക്കില്ല. ദിവസങ്ങളോളം തങ്ങളുടെ തിരിച്ചടിയുണ്ടാകും.ഇനി ഒരു തിരിച്ചുപോക്കില്ല. പൂര്‍ണ്ണമായും ശാന്തമാക്കും വരെ സൈനിക നടപടി തുടരും’ ഇസ്രയേല്‍ സൈനിക വക്താവ് ഹിദായ് സില്‍ബര്‍ബാന്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: