തുറവൂര്‍: തുറവൂര്മഹാക്ഷേത്രത്തിന്റെ നവീകരണത്തിന് റിട്ട.ജസ്റ്റിസ് കെ. പത്മനാഭന് നായരെ കമ്മീഷനായി നിയോഗിച്ച ഹൈക്കോടതി ഡി വിഷന്‍ ബഞ്ചിന്റെ വിധിയെ ക്ഷേത്രത്തിലെ മുന്‍ ഉപദേശക സമിതി സ്വാഗതം ചെയ്തു. ഉപദേശക സമിതി നിലവില്‍ വന്നതിന് ശേഷം തുറവൂര്‍ മഹാക്ഷേത്രത്തിന്റെ നവീകരണത്തിനായി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു എങ്കിലും അനുകൂലമായ നിലപാട് ഉണ്ടാകാതിരുന്നതിനാലാണ് ഇത് ഇത്രയും നാള് നീണ്ട് പോയത്.
2016-ല്‍ ക്ഷേത്രത്തില്‍ നടന്ന ദേവ പ്രശ്നത്തില്‍ ക്ഷേത്രത്തിന്റെ നവീകരണ പ്രവൃത്തികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നിര്‍ദേശം ഉണ്ടായിരുന്നു എങ്കിലും നീണ്ട് പോവുകയായിരുന്നു.
2018 ഒക്ടോബര്‍ മാസം മുതല്‍ രണ്ട് വര്‍ഷത്തെ സമിതിയുടെ പ്രവര്‍ത്തന കാലയളവില്‍ ഭക്ത ജനങ്ങളില്‍ നിന്ന് സ്വരൂപിച്ചിട്ടുള്ള ഏകദേശം 50 ലക്ഷം രൂപ തുറവൂര്‍ മഹാ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ആവശ്യത്തിലേക്ക് വിട്ട് നല്കുന്നതിനോടൊപ്പം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എല്ലാവിധ സഹായ സഹകരണങ്ങള്‍ക്കും ഒപ്പം ഉണ്ടാകുമെന്ന് ക്ഷേത്ര മുന്‍ ഉപദേശകസമിതി ഭാരവാഹികള്‍ പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: