യാങ്കൂൺ:മ്യാന്‍മറില്‍ പട്ടാളഭരണകൂടത്തിന്റെ രൂക്ഷ വിമര്‍ശകനായ കവി കേറ്റ് തായ് (45) തടവില്‍ ക്രൂരമര്‍ദനമേറ്റു കൊല്ലപ്പെട്ടു. മൃതദേഹം ആന്തരാവയവങ്ങള്‍ നീക്കം ചെയ്ത നിലയിലാണു കൈമാറിയതെന്നു ഭാര്യ പറഞ്ഞു.
സംഭവത്തിൽ മ്യാന്‍മാര്‍ സൈനിക ഭരണകൂടം പ്രതികരിച്ചിട്ടില്ല. ‘അവര്‍ ശിരസ്സിനു നേരെ നിറയൊഴിക്കുന്നു. പക്ഷേ, വിപ്ലവം ഹൃദയങ്ങളിലാണെന്ന് അവര്‍ക്കറിയില്ല’ എന്നെഴുതിയ കേറ്റിനെ കഴിഞ്ഞ ശനിയാഴ്ചയാണു ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്. ഭാര്യയെയും കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചു. ചോദ്യം ചെയ്യല്‍ തുടരുന്നുവെന്നാണ് അറിയിച്ചിരുന്നത്.
ഇന്നലെ രാവിലെ ആശുപത്രിയിലെത്താന്‍ പോലീസ് ഭാര്യയോട് ആവശ്യപ്പെട്ടു. ആന്തരികാവയവങ്ങള്‍ നീക്കം ചെയ്ത നിലയില്‍ മൃതദേഹം മോര്‍ച്ചറിയില്‍നിന്നു ലഭിച്ചെന്നാണു ഭാര്യ ചോ സൂ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: