കൊല്ലം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം തന്നെ മുന്നണി പോരാളികളായി പ്രവര്‍ത്തിക്കുന്ന പോലീസ് നിരത്തുകളില്‍ ഡബിള്‍ ‘പോസിറ്റീവാണ്’. കൊറോണ കാലത്ത് ഊണും ഉറക്കവുമില്ലാതെ രാപ്പകല്‍ ജോലിയെടുക്കുകയാണ് ജില്ലയിലെ പോലീസ് വിഭാഗം. ലോക്ഡൗണില്‍ നാട് മുഴുവന്‍ അടച്ചിടുമ്പോഴും കരുതലായി ജനങ്ങള്‍ക്കൊപ്പം നിന്ന് സേവനത്തിന്റെ മാതൃകകള്‍ കാട്ടാന്‍ അവര്‍ സര്‍വ സന്നദ്ധരാണ്.
വൈറസ് ശക്തമാകുന്ന സാഹചര്യത്തില്‍ പല ഉദ്യോഗസ്ഥരും വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്ന സാഹചര്യം ഉണ്ടെങ്കിലും ഇടവേളയില്ലാതെ പോലീസുകാര്‍ കൊവിഡ് വ്യാപനം തടയാനുള്ള പരിശ്രമത്തിലാണ്. നാടിന്റെ മുക്കിലും മൂലയിലും കൊവിഡ് വ്യാപനം കുറയ്ക്കുന്നതിന് രാവും പകലും സദാ കര്‍മ്മനിരതരായി ഈ മുന്‍നിര പോരാളികള്‍ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയാണ്. വീടുകളില്‍ അകപ്പെട്ടവര്‍ക്ക് മരുന്നുകളും, അവശ്യസാധനങ്ങളും എത്തിച്ചു നല്‍കുന്നതുള്‍പ്പെടെ ചെയ്യുന്നത് പോലീസുകാരാണ്.
ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കൂടുതല്‍ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. ജനങ്ങളുമായി നേരിട്ട് ഇടപഴകേണ്ടി വരുന്ന പോലീസുകാര്‍ക്ക് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ കൂടുതല്‍ ശക്തമാക്കാന്‍ കൂടുതല്‍ ഇടപെടീലുകള്‍ ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: