ഗോഹട്ടി: 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോട്ടണ്‍ കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു ഹിമാന്ത ബിശ്വ ശര്‍മയും റിനിക്കി ഭൂയാന്‍ ശര്‍യും. ഹിമാന്തയ്‌ക്ക് പ്രായം 22, റിനിക്കിക്ക് 17. സീനിയറായിരുന്നെങ്കിലും അടുത്ത കൂട്ടുകാര്‍. ഒരിക്കന്‍ റിനിക്കിയുടെ മാതാവ് അവളോട് ചോദിച്ചു, കൂട്ടുകാരനായ ഹിമാന്തയുടെ ഭാവി പരിപാടികള്‍ എന്താണെന്ന്. ഇക്കാര്യം റിനിക്ക് ഹിമാന്തയോട് ആവര്‍ത്തിച്ചു. അന്ന് ഹിമാന്ത നല്‍കിയ മറുപടി ഇപ്രകാരം ആയിരുന്നു – അമ്മയോട് പറയുക, ഒരുദിവസം ഞാന്‍ മുഖ്യമന്ത്രിയാകും. ആ വാക്കോ പ്രവചനമോ 30 വര്‍ഷത്തിനിപ്പുറം യാഥാര്‍ത്ഥ്യമായി. ഹിമാന്ത ബിശ്വ ശര്‍മ്മ എന്ന ബിജെപി നേതാവ് അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ഇതിനുശേഷണ് പഴയ കൂട്ടുകാരിയും പിന്നീട് കാമുകിയും ഇപ്പോള്‍ ഭാര്യയുമായി റിനിക്കി ഭൂയാര്‍ ശര്‍മ ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഹിമാന്ത മുഖ്യമന്ത്രിയാകുമെന്ന് സ്ഥിരീകരിച്ചപ്പോള്‍ റിനിക്കി ഭൂയാന്‍ ശര്‍മ്മ വിശ്വസിക്കുന്നു. 10 വര്‍ഷത്തെ പ്രണയത്തിനുശേഷം 2001 മെയ് മാസത്തിലാണ് ഇരുവരും വിവാഹിതരായത്. 52 വയസ്സുള്ള ഹിമാന്ത ബിശ്വ ശര്‍മ്മയ്‌ക്ക് രണ്ട് മക്കളുണ്ട്. നന്ദില്‍, സുകന്യ ശര്‍മ്മ. അസമില്‍ ബിജെപിയുടെ വിജയം ഉറപ്പാക്കിയതിന്റെ ബഹുമതി അദ്ദേഹത്തിനും അര്‍ഹതപ്പെട്ടതാണ്. പൊതുജീവിതത്തിലെ ഒരു വ്യക്തിക്ക് നിരവധി പ്രതിബന്ധങ്ങളും വെല്ലുവിളികളും നേരിടേണ്ടിവരും, പക്ഷേ അദ്ദേഹം ചിന്തിക്കുന്ന ഒരു വ്യക്തിയായതിനാല്‍ പ്രശ്‌നങ്ങളും ചുമതലകളും പരിഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും റിനിക്കി.
മുന്‍ സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്ന കാലം മുതല്‍ എല്ലായ്‌പ്പോഴും ഒരു പ്രാപ്തിയുള്ള അഡ്മിനിസ്‌ട്രേറ്റര്‍ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം കോവിഡ് -19 പാന്‍ഡെമികിനെ ആരോഗ്യമന്ത്രിയായി കൈകാര്യം ചെയ്തത് െേറ ജനപ്രീതി നേടിയിരുന്നു. റോഡുകള്‍, പാലങ്ങള്‍, പിഡബ്ല്യുഡി മന്ത്രി എന്ന നിലയില്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങളും. വിദ്യാഭ്യാസ, ധനകാര്യ വകുപ്പുകളും മികച്ച രീതിയില്‍ കൈകാര്യം ചെയ്ത ഹിമാന്ത സര്‍ക്കാരിന്റെ പ്രധാന മുഖം തന്നെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: