പാലക്കാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പെരുന്നാള്‍ ദിനങ്ങളായ 12, 13 തീയ്യതികളില്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ മൃഗങ്ങളെ അറുക്കല്‍, മാംസവിതരണം എന്നിവ നിരോധിച്ച കലക്റ്റര്‍ക്കെതിരേ മതമൗലികവാദികളുടെ പ്രതിഷേധവും സൈബര്‍ ആക്രമണവും. ജനകൂട്ടം ഒഴിവാക്കുക, സമ്പര്‍ക്കം കുറക്കുക ലക്ഷ്യമിട്ട് ജില്ലയിലെ കണ്ടയ്ന്മെന്റ് സോണുകളില്‍ മാംസവിതരണം നിരോധിച്ചിരിക്കുന്നുവെന്നാണ് ജില്ലാ കളക്ടര്‍ മൃണ്മയി ജോഷിയുടെ അറിയിപ്പ്. കഴിഞ്ഞ ദിവസം ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി ജില്ലാ യോഗത്തിലാണ് തീരുമാനമുണ്ടായത്. എന്നാല്‍, ഇത് അംഗീകരിക്കില്ലെന്നാണ് ഒരു കൂട്ടരുടെ വാദം. ചെറിയ പെരുന്നാളിന് ബലി ഇല്ലെന്നിരിക്കെയാണ് ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി നിയന്ത്രങ്ങള്‍ ഏര്പെടുത്തിയതെന്നാണ് ആരോപണം. എന്നാല്‍, ചെറിയ പെരുന്നാളിനും വ്യാപകമായി മൃഗങ്ങളെ കശാപ്പ് ചെയ്ത് മാംസ കച്ചവടം നടത്താറുണ്ട്.
അതേസമയം, കണ്ടെയ്മെന്റ് സോണുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ ആവശ്യമുള്ളവര്‍ മാത്രം ചേര്‍ന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടും ആഘോഷവുമായി ബന്ധപ്പെട്ട് മൃഗങ്ങളെ അറുക്കുന്നതില്‍ തടസമില്ല. ഇങ്ങനെ അറുക്കുന്ന മാംസം ബന്ധപ്പെട്ടവര്‍ വീടുകളില്‍എത്തിച്ചു കൊടുക്കേണ്ടതാണ്. അറുക്കുന്ന സ്ഥലത്ത് മാംസ വിതരണം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
കലക്റ്ററുടെ ഉത്തരവിന്റെ പൂര്‍ണരൂപം-
കണ്ടയ്ന്മെന്റ് സോണുകളില്‍ 12, 13 തിയ്യതികളില്‍ ആഘോഷവുമായി ബന്ധപ്പെട്ട് മൃഗങ്ങളെ അറുക്കല്‍, മാംസവിതരണം നിരോധിച്ചു.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജനകൂട്ടം ഒഴിവാക്കുക, സമ്പര്‍ക്കം കുറക്കുക ലക്ഷ്യമിട്ട് ജില്ലയിലെ കണ്ടയ്ന്മെന്റ് സോണുകളില്‍ മെയ് 12, 13 തിയ്യതികളില്‍ ആഘോഷവുമായി ബന്ധപ്പെട്ടുള്ള മൃഗങ്ങളെ അറുക്കല്‍, പ്രസ്തുത സ്ഥലത്തുള്ള മാംസവിതരണം എന്നിവ പൂര്‍ണമായും നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ മൃണ്മയി ജോഷി അറിയിച്ചു.ഇന്ന് ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. മറ്റ് സ്ഥലങ്ങളില്‍ ആവശ്യമുള്ളവര്‍ മാത്രം ചേര്‍ന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടും ആഘോഷവുമായി ബന്ധപ്പെട്ട് മൃഗങ്ങളെ അറുക്കുന്നതില്‍ തടസമില്ല. ഇങ്ങനെ അറുക്കുന്ന മാംസം ബന്ധപ്പെട്ടവര്‍ വീടുകളില്‍എത്തിച്ചു കൊടുക്കേണ്ടതാണ്. അറുക്കുന്ന സ്ഥലത്ത് മാംസ വിതരണം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: