ന്യൂദല്‍ഹി: സുരക്ഷാഭീഷണി കണക്കിലെടുത്ത് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ 77 എംഎല്‍എമാര്‍ക്കും കേന്ദ്രസേനകളുടെ സംരക്ഷണം നല്കുന്നു. ഒദ്യോഗിക വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചു. സിആര്‍പിഎഫിന്റെയും സിഐഎസ്എഫിന്റെയും സായുധരായ കമാന്‍ഡോകള്‍ സുരക്ഷയൊരുക്കുമെന്ന് അവര്‍ അറിയിച്ചു. കേന്ദ്രസുരക്ഷാ ഏജന്‍സികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി.
ഫലപ്രഖ്യാപനത്തിന് പിന്നാലെയുള്ള ബംഗാളിലെ അക്രമങ്ങളെക്കുറിച്ച് പഠിക്കാന്‍ ആഭ്യന്തരമന്ത്രാലയം നിയോഗിച്ച ഉന്നതതല സംഘം കൈമാറിയ വിവരങ്ങളും തീരുമാനത്തെ സ്വാധീനിച്ചു. 61 എംഎല്‍എമാര്‍ക്ക് ‘എക്സ്’ വിഭാഗത്തിലുള്ള സുരക്ഷ നല്‍കും. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍നിന്ന്(സിഐഎസ്എഫ്) കമാന്‍ഡോകളെ സുരക്ഷയ്ക്കായി നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ ഉത്തരവില്‍ പറയുന്നു.
ശേഷിക്കുന്നവര്‍ക്ക് കേന്ദ്രസുരക്ഷയോ അല്ലെങ്കില്‍ ‘വൈ’ വിഭാഗത്തിലുള്ള സുരക്ഷയോ നല്‍കും. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് ഇപ്പോള്‍തന്നെ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ്(സിആര്‍പിഎഫ്) ‘സെഡ്’ വിഭാഗത്തിലുള്ള സുരക്ഷ നല്‍കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ വിജയിച്ചത് ബിജെപിയാണ്. 294 അംഗ നിയമസഭയില്‍ ബിജെപിക്ക് 77 എംഎല്‍മാരാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: