Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പള്‍സ് ഓക്‌സീ മീറ്ററുകള്‍ക്ക് ക്ഷാമം; തീവില

കൃത്രിമ ക്ഷാമവും ചൂഷണവും തടയാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നത് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കാനാണ് വീടുകളില്‍ കഴിയുന്ന കൊവിഡ് രോഗികളോട് പള്‍സ് ഓക്‌സീമീറ്റര്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2021, 08:52 am IST
in Thrissur

തൃശൂര്‍: കൊവിഡ് രണ്ടാംതരംഗം പിടിതരാതെ കുതിക്കുമ്പോള്‍ പള്‍സ് ഓക്‌സീമീറ്റര്‍, സര്‍ജിക്കല്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള പ്രതിരോധ സാമഗ്രികള്‍ക്ക് ക്ഷാമം. ഇതോടൊപ്പം വിലയും വര്‍ദ്ധിക്കുന്നത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുന്നു. വീടുകളിലെ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതും ഇരട്ട മാസ്‌ക് ഉള്‍പ്പെടെയുള്ള നിയന്ത്രണം കര്‍ശനമാക്കിയതുമാണ് വില വര്‍ദ്ധിക്കാനിടയാക്കിയത്.  

 ഈ സാഹചര്യം കച്ചവടക്കാരും വിതരണക്കാരും പരമാവധി ചൂഷണം ചെയ്യുകയാണ്. അതേസമയം കൃത്രിമ ക്ഷാമവും ചൂഷണവും തടയാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നത് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കാനാണ് വീടുകളില്‍ കഴിയുന്ന കൊവിഡ് രോഗികളോട് പള്‍സ് ഓക്‌സീമീറ്റര്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. ആറുമാസം മുമ്പ് 500-800 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ 1500 മുതല്‍ മുകളിലേക്കാണ് വില. ഓണ്‍ലൈനിലും വില ഇരട്ടിച്ചിട്ടുണ്ട്. ഓണ്‍ലൈനില്‍ 2000 മുതലാണ് വില. പള്‍സ് ഓക്‌സിമീറ്ററുകള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത മെഡിക്കല്‍ സ്റ്റോറുകളില്‍ 750 മുതല്‍ 800 രൂപ വരെയായിരുന്നു കഴിഞ്ഞ മാസത്തെ വില. എന്നാലിപ്പോള്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഓക്‌സിമീറ്ററുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുകയാണ്.

പള്‍സ് ഓക്‌സീ മിറ്ററിന്റെ ഉപയോഗം

15 മിനിട്ട് വിശ്രമിച്ച് വേണം പരിശോധിക്കാന്‍.

നടുവിരലിലോ ചൂണ്ടുവിരലിലോ മീറ്റര്‍ ഘടിപ്പിക്കണം.

മീറ്ററിലെ റീഡിംഗ് കൃത്യമാകുന്നത് വരെ കാത്തിരിക്കണം.

പ്രതിദിനം അഞ്ച്-ആറ് മണിക്കൂര്‍ ഇടവിട്ട് മൂന്നുതവണ റീഡിംഗ് എടുക്കണം.

റീഡിംഗ് 93ല്‍ കുറവാണെങ്കില്‍ ഡോക്ടറുടെ സേവനം തേടണം.

മാസ്‌ക് വില ഇരട്ടിയായി

ഡബിള്‍ മാസ്‌ക് വയ്‌ക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ ആരോഗ്യവിഭാഗം പുറത്തിറക്കിയതോടെ സര്‍ജിക്കല്‍ മാസ്‌കുകളുടെ വില 125 ശതമാനത്തോളം വര്‍ദ്ധിപ്പിച്ചതായി പരാതി ഉയരുന്നു. സര്‍ജിക്കല്‍ മാസ്‌ക് നൂറെണ്ണം അടങ്ങുന്ന ഒരു പാക്കറ്റിന് നേരത്തെ 300 രൂപയായിരുന്നു വില. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ 700 മുതല്‍ 730 വരെയായി വില ഉയര്‍ന്നു.  

 ലഭ്യതക്കുറവെന്ന് പറഞ്ഞാണ് വില വര്‍ദ്ധിപ്പിക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. പാക്കറ്റ് പൊട്ടിച്ച് നല്‍കുന്ന സര്‍ജിക്കല്‍ മാസ്‌കുകള്‍ക്ക് 10 രൂപ വരെ വാങ്ങുന്നതായി പരാതിയുണ്ട്. ഡബിള്‍ മാസ്‌ക് നിര്‍ബന്ധമാക്കുകയും തുണി മാസ്‌കുകള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം വരികയും ചെയ്തതോടെയാണ് മാസ്‌ക് വില വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ അമിത വില സംബന്ധിച്ച് ആര്‍ക്കാണ് പരാതി നല്‍കേണ്ടതെന്ന് അറിയാത്ത അവസ്ഥയാണ് സാധാരണക്കാര്‍ക്ക്. 

തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്റെയും ഇടപെടല്‍ അടിയന്തരമായി ഉണ്ടാകണമെന്നാണാവശ്യം. ഉപയോഗം വര്‍ദ്ധിച്ച സാഹചര്യത്തില്‍ സാധനങ്ങള്‍ പൂഴ്‌ത്തിവച്ച് വിപണിയില്‍ കൃത്രിമ ക്ഷാമം ഉണ്ടാക്കുകയാണ്. ഇത് തടയാന്‍ ജില്ലാ ഭരണകൂടവും ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗവും ഇനിയും നടപടിക്ക് മുതിര്‍ന്നിട്ടില്ല.

Tags: Thrissurpulse oximeter
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

Kerala

ചന്ദ്രമോഹനെ വെട്ടി, തൃശൂരിലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു; മുരളീധര വിഭാഗം കടുത്ത അതൃപ്തിയിൽ

Kerala

തൃശ്ശൂരിലെത്തിയ ആലങ്കോട് ലീലാകൃഷ്ണന് തണുപ്പന്‍ സ്വീകരണം; മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളിലും നേതൃനിരയിലും അതൃപ്തി

നാട്ടികയില്‍ പിടികൂടിയ കഞ്ചാവും മാരകായുധങ്ങളും. ഇന്‍സെറ്റില്‍ വിഷ്ണു
Kerala

മീന്‍പിടുത്തത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം; നാട്ടികയിൽ 7 കിലോ കഞ്ചാവും മാരകായുധങ്ങളും പിടികൂടി: ഒരാൾ അറസ്റ്റിൽ

Kerala

വിവാഹ വാഗ്ദാനം നൽകി പീഡനം; തൃശൂരിൽ ജിം ട്രെയിനർ അറസ്റ്റിൽ, അജ്മലിന് ഒരേ സമയം രണ്ട് യുവതികളുമായി ബന്ധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.