Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിപ്ലവ രാഷ്‌ട്രീയത്തിലെ ജ്വലിക്കുന്ന താരകം

യുവത്വത്തിന്റെ ചോരയും നീരുമെല്ലാം പാര്‍ട്ടിക്കായി സമര്‍പ്പിച്ച ശേഷം കറിവേപ്പിലപ്പോലെ ഒഴിവാക്കപ്പെട്ടു. പുതുവത്സര സമ്മാനം പോലെ പുറത്താക്കല്‍ തിട്ടൂരം കൈപറ്റി. 1993 ഡിസംബര്‍ 31 ന് ഗൗരിയമ്മയെ പുറത്താക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2021, 08:30 am IST
in Kerala

ആലപ്പുഴ: കേരള വിപ്ലവ രാഷ്‌ട്രീയത്തിലെ ജ്വലിക്കുന്ന താരകം. കേരളസമൂഹം സ്ത്രികള്‍ക്കായി വരച്ചിട്ട ലക്ഷമണ രേഖ മറികടന്ന് വിപ്ലവ പ്രസ്ഥാനത്തിലേക്ക് എടുത്ത് ചാടിയവള്‍. അവസാനം വരെ വിപ്‌ളവ കനല്‍ ഉള്ളില്‍ സുക്ഷിച്ചവള്‍. മുന്നോട്ട് വെച്ച കാല്‍ പിന്നോട്ടില്ല, പറഞ്ഞ വാക്ക് വിഴുങ്ങില്ല, ചെയ്ത കാര്യം നിഷേധിക്കില്ല. ഇതായിരുന്നു കളത്തിപറമ്പില്‍ രാമന്‍ മകള്‍ ഗൗരിയമ്മ.

പാര്‍ട്ടിയിലെ സവര്‍ണ്ണ വിഭാഗത്തിന്റെ തുടരെ തുടരെയുള്ള അവഗണനക്കെതിരെ പോരാടിയ ഒറ്റയാള്‍ പട്ടാളം. തന്നെ മുന്‍ നിര്‍ത്തി ഒരോ തെരഞ്ഞെടുപ്പും വിജയിച്ച ശേഷം അവഗണിക്കുന്ന പാര്‍ട്ടി തന്ത്രത്തിന് മുമ്പില്‍ നാവടക്കി നിന്ന അച്ചടക്കമുള്ള പ്രവര്‍ത്തക. അതിസാഹസികവും, ത്യാഗോജ്ജ്വല പ്രവര്‍ത്തനങ്ങളിലുടെയും പാര്‍ട്ടിയില്‍ സ്വന്തം ഇരിപ്പടം കണ്ടെത്തുകയായിരുന്നു അവര്‍.

യുവത്വത്തിന്റെ ചോരയും നീരുമെല്ലാം പാര്‍ട്ടിക്കായി സമര്‍പ്പിച്ച ശേഷം കറിവേപ്പിലപ്പോലെ ഒഴിവാക്കപ്പെട്ടു. പുതുവത്സര സമ്മാനം പോലെ പുറത്താക്കല്‍ തിട്ടൂരം കൈപറ്റി. 1993 ഡിസംബര്‍ 31 ന് ഗൗരിയമ്മയെ പുറത്താക്കി. അച്ചടക്കം ലംഘിച്ചു, പാര്‍ട്ടിയെ വെല്ലുവിളിക്കുന്നു, പാര്‍ട്ടിയുടെ എതിരാളികളുമായി ചങ്ങാത്തംകൂടി പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയായിരുന്നു കുറ്റങ്ങള്‍. അതോടെ 46 വര്‍ഷത്തെ സിപിഎം ബന്ധം അവസാനിപ്പിച്ചു.    

ഓരോ തവണ ഗൗരിയമ്മ മന്ത്രിയാകുമ്പോഴും പാര്‍ട്ടിക്കുള്ളില്‍ ശത്രുക്കളുടെ എണ്ണം ഏറുകയായിരുന്നു. വഴിവിട്ട കാര്യസാധ്യത്തിനായി തന്നെ സമീപിച്ചവരില്‍ ഏറെയും മറ്റുള്ളവരല്ല, പാര്‍ട്ടിക്കാര്‍ തന്നെയായിരുന്നുവെന്നതിന് തെളിവായിരുന്നു പാര്‍ട്ടിയിലെ ശത്രുക്കളുടെ എണ്ണം വ്യക്തമാക്കുന്നത്. ഗൗരിയമ്മയുടെ ആരെയും കൂസാത്ത തന്റെടവും, തുറന്നു പറച്ചിലും പാര്‍ട്ടിയില്‍ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

പാര്‍ട്ടിക്ക് അതീതമായ കാഴ്ചപാട് വെച്ച് പുലര്‍ത്തിയിരുന്ന ഗൗരിയമ്മ പലപ്പോഴും പാര്‍ട്ടിയിലെ വമ്പന്‍മാരുടെ കണ്ണിലെ കരടായിരുന്നു. നിയന്ത്രിക്കുവാനോ, പാര്‍ട്ടിയുടെ പരിമിത പരിധിക്കുള്ളില്‍ അവരെ നിര്‍ത്തുവാനോ ആര്‍ക്കും സാധിക്കുമായിരുന്നില്ല. മുഖത്തടിക്കുംപോലുള്ള, കുറിക്കുകൊള്ളുന്ന മറുപടികള്‍ പല നേതാക്കളേയും അസ്വസ്ഥരാക്കി.  

മികച്ച സാമാജികയ്‌ക്കുള്ള അവാര്‍ഡു നേടിയ ഗൗരിയമ്മക്ക് സ്വന്തം മണ്ഡലത്തിലേര്‍പ്പെടുത്തിയ സ്വീകരണ യോഗത്തില്‍ പങ്കെടുക്കുന്നതിന് പാര്‍ട്ടി വിലക്കേര്‍പ്പെടുത്തി. മാക്‌ഡെവല്‍ കമ്പനിയിലെ തൊഴിലാളി സംഘടനാ നേതൃസ്ഥാനം ഒഴിയണമെന്നും പാര്‍ട്ടി നിര്‍ദേശിച്ചു.  

അതിനിടെ സിപിഎമ്മിന്റെ മുഖ്യശത്രുകൂടിയായ മന്ത്രി എം.വി. രാഘവന്‍ ആലപ്പുഴ ജീല്ലാ സമഗ്ര  വികസന യോഗം വിളിച്ചു. എംഎല്‍എ എന്നനിലയില്‍ ഗൗരിയമ്മ പങ്കെടുത്തു. യോഗം ഗൗരിയമ്മയെ ഏകകണ്ഠമായി വികസനസമിതി ചെയര്‍പേഴ്‌സണ്‍ ആക്കി. സ്ഥാനം ഒഴിയണമെന്ന് പാര്‍ട്ടി നിര്‍ദേശം അവര്‍ നിരസിച്ചു. ഇത് പുറത്താക്കലിന് ആക്കംകൂട്ടി.  

പരുക്കന്‍ സ്വഭാവമാണെങ്കിലും അവരുടെ വാത്സല്യവും സ്‌നേഹവും അനുഭവിക്കാത്തവര്‍ ചുരുക്കം. ഇത് രാഷ്‌ട്രീയത്തിനതീതവുമായിരുന്നു. ഒരു പക്ഷേ ഇത്രയധികം ഇച്ഛാശക്തിയും,സത്യസദ്ധതയും പുലര്‍ത്തിയ ഒരു വനിത കേരള രാഷ്‌ട്രീയ ചരിത്രത്തിലുണ്ടാകില്ല.

കടുത്ത കമ്മ്യുണിസ്റ്റായിരിക്കുമ്പോഴും ഭരണ നിര്‍വഹണത്തില്‍  അവര്‍  രാഷ്‌ട്രീയം കലര്‍ത്തിയിട്ടില്ല. സാധാരണക്കാരന്റെ പ്രശനങ്ങളില്‍ എത്രയും പെട്ടെന്ന് തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നതില്‍ അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഉദ്യോഗസ്ഥ മുഷ്‌ക്ക് മുട്ടുമടക്കിയത് ഗൗരിയമ്മക്ക് മുമ്പില്‍ മാത്രം. ഫയലുകള്‍ ക്യത്യമായി നീങ്ങിയിരുന്നതും ഇതിനുദാഹരണം. പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് തുള്ളുന്ന വെറുമൊരു പാവയാകാന്‍ ഗൗരിയമ്മ ഒരിക്കലും നിന്നുകൊടുത്തിട്ടില്ല.

പണമൊഴുക്കി, കാടിളക്കി പ്രചരണം ഗൗരിയമ്മക്കില്ലായിരുന്നു. അരൂരിനെ അവര്‍ക്ക് അത്ര വിശ്വാസമായിരുന്നു. ചുവപ്പു കോട്ടയല്ലാത്ത അരൂര്‍ ഗൗരിയമ്മ മത്സരിക്കുന്നതോടെ ചുവപ്പ് അണിയുകയാണ് പതിവ.് ചെറുകുടുംബയോഗങ്ങള്‍ വിളിച്ചുകൂട്ടും. അവിടെയെത്തി കുശലം പറഞ്ഞും, ഓരോരുത്തരേയും പേരെടുത്തു വിളിച്ചും, വിശേഷങ്ങള്‍ തിരക്കിയും അവര്‍ മടങ്ങും. വോട്ടുപോലും ചോദിക്കില്ലായിരുന്നു. ഇതായിരുന്നു ഗൗരിയമ്മയുടെ ശൈലി.    

കെ എ അജയകുമാര്‍

Tags: ministerകമ്മ്യൂണിസ്റ്റ് പാര്‍ട്ടിJSSഗൗരിയമ്മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

Kerala

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നിട്ടും പ്രചാരണത്തിനിറങ്ങാതെ വി അബ്ദുറഹിമാന്‍

Kerala

മന്ത്രി സമ്മതിച്ചു: മദ്യ നിരോധനം നടപ്പാക്കുമെന്ന് അവകാശപ്പെട്ട ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ നിലവിലുള്ളത് 1442 മദ്യശാലകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.