തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തില്‍ ദല്‍ഹി ഓക്‌സിജന്‍ ക്ഷാമത്തില്‍ വീര്‍പ്പുമുട്ടുമ്പോള്‍ കേരളം ഓക്‌സിജനില്‍ സൂപ്പര്‍ സംസ്ഥാനമാണെന്നാണ് കൊട്ടിഘോഷിക്കപ്പെട്ടിരുന്നത്. ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ ഒട്ടേറെ കഥകളും പ്രചരിച്ചിരുന്നു.
എന്നാല്‍ തിങ്കളാഴ്ച തന്നെ കേരളത്തില്‍ കാസര്‍കോഡ് ജില്ലയിലെ രണ്ട് ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു. നായനാര്‍ ആശുപത്രിയിലും കിംസ് സണ്‍റൈസ് ആശുപത്രിയിലുമായിരുന്നു കടുത്ത ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെട്ടത്. കാസര്‍കോട് ഓക്‌സിജന്‍ പ്ലാന്‍റില്ലെന്ന് ഇപ്പോഴാണ് അധികൃതര്‍ പറയുന്നത്. പകരം കണ്ണൂരില്‍ നിന്നും ഓക്‌സിജന്‍ എത്തിക്കാനായിരുന്നു പദ്ധതി. ഇവിടുത്തെ ആശുപത്രികള്‍ മെഡിക്കല്‍ ഓക്‌സിജന് ഇപ്പോഴും ആശ്രയിക്കുന്നത് മാംഗ്ലൂരിനേയും കണ്ണൂരിനേയുമാണ്. പ്രശ്‌നം പരിഹരിക്കാന്‍ കാസര്‍കോട്ടെ ആശുപത്രികളിലെ അടിയന്തരരോഗികളെ കണ്ണൂരിലേയോ മറ്റും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കിംസിലെ മൂന്ന് രോഗികളെയാണ് മാറ്റിയത്. ഇപ്പോള്‍ പറയുന്നത് കാസര്‍കോഡിന് 160 സിലിണ്ടര്‍ ദിവസേന വേണമെന്നാണ്. മാംഗ്ലൂരില്‍ നിന്നുള്ള ഓക്സിജന്‍ വിതരണം കര്‍ണ്ണാടക നിര്‍ത്തിവെച്ചു.
എന്തായാലും അധികം വൈകാതെ മുഖ്യമന്ത്രി കാര്യം പൊതിഞ്ഞുകെട്ടാതെ പച്ചയായി പറഞ്ഞു. കേരളത്തിലെ ഓക്‌സിജന്‍ ഇനി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊടുക്കാന്‍ കഴിയില്ല. കണക്ക് പ്രകാരം കേരളത്തില്‍ ആകെ 219 ടണ്‍ ഓക്‌സിജന്‍ ഉല്‍പാദനം ഉള്ളതായി മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ മറ്റ് ചില ഔദ്യോഗിക കണക്ക് പ്രകാരം കേരളത്തില്‍ 204 മെട്രിക് ടണ്‍ ഓക്‌സിജനാണ് പ്രതിദിനം ഉല്‍പാദിപ്പിക്കുന്നതായി പറയുന്നത് (ഈ കണക്കുകളില്‍ പോലും വൈരുധ്യമുണ്ട്). നാല് ഉല്‍പാദനകമ്പനികളും 11 എഎസ് യുവും (എയര്‍ സെപ്പറേഷന്‍ യൂണിറ്റ്- അന്തരീക്ഷ വായുവില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കുന്ന യൂണിറ്റുകള്‍) ചേര്‍ന്നാണ് ഇത്രയും ഉല്‍പാദിപ്പിച്ചെടുക്കുന്നത്. എ്‌നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പെസോ (പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍)യ്‌ക്കാണ് ഇതിന്റെ ഉത്തരവാദിത്വം. ഓരോ ജില്ലയിലും ആവശ്യമായ ഓക്‌സിജന്റെ അളവ് ആരോഗ്യവകുപ്പ് പെസോയെ അറിയിക്കും. ഉല്‍പാദകരില്‍ നിന്നും വിതരണക്കാരില്‍ നിന്നും കണക്കുകള്‍ ശേഖരിച്ച് പെസോ അത് വിതരണം ചെയ്യും.
കോവിഡ് പ്രതിസന്ധി നേരിടാന്‍ കേരളത്തിന് ആകെ 98 ടണ്‍ ഓക്‌സിജനേ ആവശ്യമുള്ളൂവെന്നായിരുന്നു സര്‍ക്കാര്‍ തന്നെ കൊട്ടിഘോഷിച്ചിരുന്ന കണക്കുകള്‍. മിക്കവാറും ആരോഗ്യവകുപ്പിന്റെ സഹായത്തോടെയാണോ ഈ തള്ളുകള്‍ ഉണ്ടായത് എന്നറിയില്ല. അതായത് 98 ടണ്‍ കഴിഞ്ഞാല്‍ ബാക്കി 106 ടണ്‍ ഓക്‌സിജന്‍ കേരളത്തിന് അധികമാണെന്നായിരുന്നു വാദം.
ഇപ്പോള്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന മെഡിക്കല്‍ ഓക്‌സിജന്‍ കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ആശുപത്രികളിലും വിതരണം ചെയ്യുന്നുണ്ട്. ഇത് നിര്‍ത്തിവെയ്‌ക്കാന്‍ ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് തിങ്കളാഴ്ച കത്തയച്ചിരിക്കുന്നത്. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഓക്‌സിജന്‍ കേരളത്തില്‍ തന്നെ ആവശ്യമുണ്ടെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ വാദം.എന്നാല്‍ കേരളത്തിന് ആവശ്യത്തിലധികം ഓക്സിജന്‍ ഉണ്ടെന്ന് സമൂഹമാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും പ്രചരിപ്പിക്കുകയായിരുന്നു കേരളം. കോവിഡ് പ്രതിസന്ധിയുടെ രൂക്ഷത അല്‍പം വര്‍ധിച്ചതോടെയാണ് രണ്ട് ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമമുണ്ടായതിനെത്തുടര്‍ന്ന് തിങ്കളാഴ്ച മണിക്കൂറുകള്‍ നീണ്ട ആശങ്കയുണ്ടായത്. എന്നാല്‍ ഓക്സിജന്‍ മുഴുവന്‍ കേരളത്തിന് വേണമെന്ന വാദം നേരത്തെ മാധ്യമങ്ങളില്‍ നിറം പിടിപ്പിച്ച കഥകള്‍ കേട്ട മറ്റു സംസ്ഥാനങ്ങള്‍ എത്രത്തോളം അംഗീകരിക്കുമെന്ന് കണ്ടറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: