തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ പൊലീസുമായി സന്നദ്ധപ്രവര്‍ത്തനം നടത്തിയ സേവാഭാരതി പ്രവര്‍ത്തകരെ വിലക്കാന്‍ മുഖ്യമന്ത്രിയേക്കാള്‍ മുന്നില്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ ഷാഫി പറമ്പിലും ടി. സിദ്ദിഖും. ആര്‍എസ്എസ് ബന്ധമുള്ള സേവാഭാരതിയുമായി ബന്ധപ്പെട്ട പ്രശ്നമായതിനാലാണ് ഈ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും കൂടുതല്‍ അസഹിഷ്ണുത ഉണ്ടായിരിക്കുന്നത്.
പൊലീസിന്റെ അധികാരം സേവാഭാരതിയ്ക്ക് നല്‍കുന്നത് ശരിയോ എന്നായിരുന്നു ടി.സിദ്ദിഖ് എംഎല്‍എയുടെ ചോദ്യം.ഉത്തരേന്ത്യയല്ല കേരളം എന്ന പ്രസ്താവനയിലൂടെ പ്രശ്നത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാനും സിദ്ദിഖ് ശ്രമിച്ചു. ഇതിനെതിരെ ജില്ലാ പൊലീസ് അധികാരിയ്ക്ക് പരാതി നല്‍കിയാണ് ഷാഫി പറമ്പില്‍ പ്രതികരിച്ചത്. ഇതോടെയാണ് പ്രതികരണവുമായി പിണറായിയും രംഗത്തെത്തിയത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി സേവാഭാരതി പ്രവര്‍ത്തകര്‍. ലോക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ പോലീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ശാന്തമായി പിന്തുണ നല്‍കിയതാണ്. പാലക്കാട് ജില്ലയിലെ കടാങ്കോടാണ് സംഭവം നടന്നത്. ഇപ്പോള്‍ വലിയ വിവാദമായിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പൊലീസുകാര്‍ക്ക് കോവിഡ് ബാധയുള്ളതിനാല്‍ പൊലീസ് അഭ്യര്‍ത്ഥന പ്രകാരമാണ് സംഘടനാപ്രവര്‍ത്തകര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഹായിക്കാന്‍ എത്തിയത്.
കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി ഏകദേശം 1280 പൊലീസുകാര്‍ക്കാണ് കോവിഡ് ബാധിച്ചത്. സംഘടനാ പ്രവര്‍ത്തനം എന്ന നിലയില്‍ സേവാഭാരതിയുടെ യൂണിഫോം അണിഞ്ഞാണ് എല്ലായിടത്തും അണിനിരന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഇവരുടെ സഹായം ഉണ്ടായത്. ഒരിടത്തിലും പ്രകോപനപരമായ ഒരു പ്രശ്നവും ഇല്ലാതിരിക്കവേയാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഈ രണ്ട് എംഎല്‍എമാരുടെ ജയത്തിന് പിന്നിലും വര്‍ഗ്ഗീയാടിസ്ഥാനത്തിലുള്ള വോട്ട് ധ്രുവീകരണം നടന്നതായി ആരോപണമുണ്ടായിരുന്നു. അവരുടെ അസഹിഷ്ണുതയ്ക്ക് പിന്നിലും ഇതേ കാരണമാകാം പ്രവര്‍ത്തിച്ചിട്ടുണ്ടാവുക.
ഇതിനെ വിവാദമാക്കാനും വര്‍ഗീയച്ചുവ കാണാനുമാണ് ശ്രമിക്കുന്നതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യം തന്നെയാണ് വേണം കരുതാന്‍. സേവാഭാരതി ചെയ്യുന്ന ഏതു പ്രവര്‍ത്തനത്തിനും ജാതിയോ മതമോ നോക്കാറില്ല. ഇവിടെയും അത്തരത്തിലുള്ള സേവനമനോഭാവമാണ് പ്രകടിപ്പിച്ചത്. പോലീസിന്റെ അധികാരം ഒരിക്കലും സേവാഭാരതി കയ്യാളിയിട്ടുമില്ല. മറിച്ച് സഹായിക്കുകയും സഹരിക്കുകയുമാണ് ഉണ്ടായിട്ടുള്ളത്. മറ്റു സംഘടനകളെ പോലെ തന്നെയാണ് സേവാഭാരതിയും രംഗത്തിറങ്ങിത്. ഇതിനെ വര്‍ഗീയമായി ചിത്രീകരിക്കാനാണ് ചിലരാഷ്ട്രീയക്കാരുടെ ശ്രമമെന്നും സേവാഭാരതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: