കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡര്‍ നല്കിയ കോവിഡ് വാക്സിന്റെ 3,50,000 ഡോസുകള്‍ കേരളത്തിലെത്തി. ഉച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് കോവിഷീല്‍ഡ് വാക്സിന് എത്തിയത്. ഇവ പിന്നീട് മഞ്ഞുമ്മലിലെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ മേഖലാ വെയര്‍ ഹൗസിലേക്ക് മാറ്റി. ഓരോ ജില്ലയ്ക്കുമുള്ള വിഹിതം ആരോഗ്യവകുപ്പ് തീരുമാനിച്ചശേഷം ഇവിടെനിന്ന് വിതരണം ചെയ്യും. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കോവിഷീല്‍ഡ് ഉത്പാദിപ്പിക്കുന്നത്.
കോവിഡ് വാക്സിന്റെ ഒരുകോടി ഡോസുകളാണ് കേരളം വാങ്ങാന്‍ തീരുമാനിച്ചിട്ടുള്ളത്. 18 വയസിന് മുകളിലുള്ളവരിലേക്കു വാക്സിനേഷന് വ്യാപിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇത്രയും ഡോസുകള്‍ക്ക് കേരളം ഓര്‍ഡര്‍ നല്‍കുകയായിരുന്നു. വാക്സിന്റെ കൂടുതല്‍ ഡോസുകള്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് എത്തും. നിലവില്‍ 45 കഴിഞ്ഞവര്‍ക്കുള്ള പ്രതിരോധകുത്തിവയ്പിനാവശ്യമായ ഡോസുകള്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. 18 പിന്നിട്ടവര്‍ക്കും സൗജന്യ വാക്സിന് ലഭ്യമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: