ബത്തേരി: മൂന്നു കുട്ടികള്‍ സ്ഫോടനത്തില്‍ മരിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുന്നു. ബത്തേരി ടൗണിന് സമീപം കഴിഞ്ഞ മാസം ആളൊഴിഞ്ഞ പുരയിടത്തില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടികള്‍ക്കാണ് സ്ഫോടനത്തില്‍ ഗുരുതര പൊള്ളലേറ്റത്. ഏപ്രില്‍ 26ന് കുട്ടികളായ മുരളിയും, അജ്മലും മരിച്ചു. ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന ഫെബിനും കഴിഞ്ഞ ദിവസം മരിച്ചു.
സ്ഫോടനം എങ്ങനെ, സംഭവിച്ചതെന്താണ് തുടങ്ങിയവ കണ്ടെത്താനോ, ബോംബ് സൂക്ഷിച്ചവര്‍ ആരെന്ന് കണ്ടെത്താനോ കേസ് അന്വേഷിക്കുന്ന ലോക്കല്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്തരം സംഭവങ്ങളില്‍ സ്വയം ഇടപെടേണ്ട ബാലവാകാശ കമ്മിഷന്റെ മൗനവും വിവാദമാകുന്നു. പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥികളും മരിച്ചിട്ടും അവരുടെ കുടുംബാംഗങ്ങള്‍ക്ക് നീതി ലഭിക്കാന്‍ അധികൃതര്‍ തയാറാകാത്തത് ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നു. കുറ്റവാളികളെ ഉടന്‍ കണ്ടെത്താന്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും കുട്ടികളെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കണമെന്നും ബാല ഗാന്ധി ദര്ശന് വേദി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടു. തീവ്രവാദ സംഘടനകളുടെ ബന്ധം അന്വേഷിക്കണമെന്ന ആവശ്യവും വിവിധ കോണുകളില്‍ നിന്നുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: