ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ രാജ്യത്തിന്റെ ഗ്രാമീണ മേഖലയ്ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകള്‍ക്ക് 8923.8 കോടിരൂപ സഹായധനം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് 240.6 കോടി രൂപ ലഭിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്ക് 2021-22ലെ ആദ്യഗഡുവായി ഈ തുക നല്‍കും.
വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിനാണ് കൂടുതല്‍ തുക ലഭിക്കുക, 1441.6 കോടി. മഹാരാഷ്ട്രയ്ക്ക് 861.4 കോടിയും സിക്കിമിന് 6.2 കോടിയും ലഭിക്കും. സാധാരണ ജൂണിലാണ് ഈ തുക നല്‍കേണ്ടതെങ്കിലും കൊവിഡ് സാഹചര്യം പരിഗണിച്ച് ധനമന്ത്രാലയം ഇത് നേരത്തേ അനുവദിക്കുകയായിരുന്നു.
ചില പദ്ധതികള്‍ക്ക് ചിലവഴിച്ച പണത്തിന്റെ കണക്ക് ഓണ്‍ലൈനില്‍ നല്‍കിയില്ലെങ്കില്‍ ഗഡു അനുവദിക്കില്ലെന്ന വ്യവസ്ഥ അടിയന്തര സാഹചര്യം കണക്കിലെടുത്ത് നീക്കിയിട്ടുമുണ്ട്. 2021-22 വര്‍ഷത്തെ യുണൈറ്റഡ് ഗ്രാന്റ് പദ്ധതിയുടെ ആദ്യ ഗഡുവാണ് ലഭ്യമാക്കുക. കൊവിഡ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പ്രതിരോധ നടപടികള്‍ക്കും ഫണ്ട് ആവശ്യമായതുകൊണ്ട് ഒരു മാസം മുന്‍കൂട്ടി ഗ്രാന്റ് വിതരണം ചെയ്യുകയാണെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഫണ്ട് വിതരണം ചെയ്യുന്നതില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കേന്ദ്രം മാറ്റിവച്ചിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങള്‍ക്ക് 46 ലക്ഷം ഡോസ് വാക്സിന് കൂടി; കേരളത്തിന് ഇതുവരെ നല്‍കിയത് 78.98 ലക്ഷം ഡോസ്
ന്യൂദല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് 46 ലക്ഷം ഡോസ് വാക്സിനുകള്‍ കൂടി സൗജന്യമായി നല്‍കും. അടുത്ത മൂന്നു ദിവസം കൊണ്ടാണ് വാക്സിനുകള്‍ എത്തിക്കുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവില്‍ 72.42 ലക്ഷത്തിലധികം കൊവിഡ് വാക്സിന് ഡോസുകളാണ് സംസ്ഥാനങ്ങളുടെ കൈവശമുള്ളത്. കേരളത്തിന് 78.98 ലക്ഷം വാക്സിന് ഡോസുകള്‍ കേന്ദ്ര സര്‍ക്കാര്‍ നല്കി. ഇതുവരെ 16.84 കോടി പേര്‍ക്കാണ് രാജ്യത്താകമാനം വാക്സിനേഷന് നടത്തിയത്.
കേരളത്തിന്റെ കൈവശം ഒന്നര ലക്ഷം ഡോസുകളും തമിഴ്നാട്ടില്‍ 6.71 ലക്ഷം ഡോസുകളും കര്‍ണാടകത്തില്‍ 4.50 ലക്ഷം ഡോസുകളുമുണ്ട്. പുതുതായി ലഭിക്കുന്ന 46 ലക്ഷം ഡോസുകള്‍ വിവിധ സംസ്ഥാനങ്ങളുടെ ഉപയോഗത്തിന് അനുസരിച്ച് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: