Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിയമസഭാതെരഞ്ഞെടുപ്പുകളിലെ തോല്‍വി: രാഹുലിനെ പ്രസിഡന്‍റായി അവരോധിക്കാനുള്ള സോണിയ പദ്ധതി പാളിയേക്കും

കേരളം, ബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ കാരണം നീട്ടിവെച്ച കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് സമയമായി. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ദയനീയ തോല്‍വി രാഹുല്‍ഗാന്ധിയെ സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് അവരോധിക്കാനുള്ള സോണിയാഗാന്ധിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നുറപ്പായി. ഇക്കുറി രാഹുല്‍ഗാന്ധിക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുയരും.

Janmabhumi Online by Janmabhumi Online
May 9, 2021, 08:19 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കേരളം, ബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ കാരണം നീട്ടിവെച്ച കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് സമയമായി. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ദയനീയ തോല്‍വി രാഹുല്‍ഗാന്ധിയെ സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് അവരോധിക്കാനുള്ള സോണിയാഗാന്ധിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നുറപ്പായി. ഇക്കുറി രാഹുല്‍ഗാന്ധിക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുയര്‍ന്നേക്കുമെന്ന് കരുതുന്നു.

2021 ജനവരിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേരേണ്ടിയിരുന്നത്. ഈ യോഗം നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ന്യായം പറഞ്ഞ് മനപൂര്‍വ്വമാണ് സോണിയാഗാന്ധി നീട്ടിവെപ്പിച്ചത്. സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്താല്‍ അത് വഴി രാഹുല്‍ഗാന്ധിയെ ഏകപക്ഷീയമായി പ്രസിഡന്‍റ് പദവിയില്‍ അവരോധിക്കാനായിരുന്നു സോണിയയുടെ ഗൂഡനീക്കം. 

എന്നാല്‍ ബംഗാളില്‍ 2016ല്‍ 44 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസ് വട്ടപൂജ്യമായി. 1980 മുതല്‍ ഇടതും വലതും മാറി മാറി ഭരിക്കുന്ന പാരമ്പര്യമുണ്ടായിരുന്ന കേരളത്തിന്റെ പതിവ് തെറ്റിച്ച് ഇടത് സര്‍ക്കാരിന് തുടര്‍ഭരണം നല്‍കിയതില്‍നിന്നും രാഹുല്‍ഗാന്ധിയ്‌ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. കാരണം ഈ തെരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ഗാന്ധി ഏറ്റവുമധികം സമയം ചെലവിട്ടത് കേരളത്തിലായിരുന്നു. പുതുച്ചേരിയില്‍ 2016ല്‍ 11 സീറ്റുകള്‍ വിജയിച്ച് ഭരണം പിടിച്ച സ്ഥാനത്ത് ഇക്കുറി രണ്ട് സീറ്റുകള്‍ കൊണ്ട് കോണഗ്രസിന് തൃപ്തിപ്പെടേണ്ടിവന്നു. ഇവിടെ ബിജെപി- എ ഐഎന്‍ആര്‍സി സഖ്യം ഭരണം പിടിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തായി.  

അസമില്‍ ബിജെപി സര്‍ക്കാരിനെ മറച്ചിടാന്‍ വര്‍ഗ്ഗീയ കാര്‍ഡടക്കം എടുത്തുകളിക്കാന്‍ പച്ചക്കൊടി കാട്ടിയ രാഹുല്‍ഗാന്ധിയ്‌ക്ക് അവിടേയും ബിജെപിക്ക് തുടര്‍ഭരണം നല്‍കേണ്ടിവന്നു. അങ്ങിനെ ഒരു നിലയ്‌ക്കും രാഹുല്‍ഗാന്ധിയെ രക്ഷിച്ചെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സോണിയ. ഇതിനിടെ ജി-23 എന്ന സീനിയര്‍ നേതാക്കളുടെ കോണ്‍ഗ്രസ് വിമതസംഘം കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ഉടനെ നടത്തണമെന്ന ആവശ്യം വീണ്ടും ഉയര്‍ത്തുകയാണ്. കോവിഡ് രണ്ടാം തരംഗമാണ് ഇപ്പോള്‍ രാഹുലിന്റെ രക്ഷയ്‌ക്കെത്തിയിരിക്കുന്നത്. പരമാവധി കേന്ദ്രസര്‍ക്കാരിനെയും മോദിയെയും കുറ്റക്കാരാക്കി തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള ഗൂഢശ്രമത്തിലാണ് രാഹുല്‍ഗാന്ധി.  

ഗുലാം നബി ആസാദ്, കപില്‍സിബല്‍, ആനന്ദ് ശര്‍മ്മ തുടങ്ങി ഉന്നതശീര്‍ഷരായ നേതാക്കള്‍ കോണ്‍ഗ്രസിന് ഫലപ്രദമായ നേതൃത്വം വേണമെന്ന ആവശ്യം 2020 ആഗസ്തില്‍ ഉന്നയിച്ചതിന്റെ പേരില്‍ സോണിയയുടെ എതിര്‍പ്പിന് പാത്രമായവരാണ്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒരു പദവികളും നല്‍കാതായതോടെ ഇവര്‍ക്ക് ഇപ്പോള്‍ കോണ്‍ഗ്രസ് വിമതനേതാക്കളുടെ സ്ഥാനമാണ് പാര്‍ട്ടിയില്‍. ഇക്കുറി രാഹുലിനെതിരെ കോണ്‍ഗ്രസില്‍ പോരാട്ടം കടുപ്പിക്കുന്നതും ജി-23 എന്ന സംഘമായിരിക്കും.  

ഇതിനിടെയാണ് രണ്ട് മക്കള്‍ തമ്മിലുള്ള അധികാരപ്പോരാട്ടം. അത് കോണ്‍ഗ്രസിന്റെ നിലനില്‍പ് തന്നെ അപകടത്തിലാക്കുന്ന രീതിയില്‍ മറ്റൊരു ഭാഗത്ത് വളരുന്നു. ഉത്തര്‍പ്രദേശില്‍ 2022ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഇവിടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഊന്നിനിന്ന് പ്രവര്‍ത്തിക്കുന്ന പ്രിയങ്കയും സമ്പൂര്‍ണ്ണപരാജയമാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നു. അങ്ങിനെ മകനും മകളും ഫലപ്രദമല്ലാത്ത നേതാക്കളാണെന്ന് തിരിച്ചറിഞ്ഞിട്ടും അത് തിരുത്താന്‍ തയ്യാറില്ലാത്ത പിടിവാശിയുള്ള അമ്മയായി സോണിയാഗാന്ധി മാറുമ്പോള്‍ കോണ്‍ഗ്രസ് മുക്തഭാരതം എന്ന മോദിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യത്തോടടുക്കുകയാണ്. ഇപ്പോള്‍ ബംഗാള്‍ കോണ്‍ഗ്രസ് മുക്തമായിക്കഴിഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസ് കൂട്ടത്തകര്‍ച്ചയുടെ വക്കത്ത് നില്‍ക്കുകയാണ്. അസമിലും അങ്ങിനെതന്നെ. കൂട്ടുമുന്നണിയായി കൂടെക്കൂട്ടിയ എ ഐയുഡിഎഫ് ഇപ്പോള്‍ അസമിലെ തെരഞ്ഞെടുപ്പ് തോല്‍വിയ്‌ക്ക് കോണ്‍ഗ്രസിന് നേരെ വിരല്‍ചൂണ്ടുകയാണ്.

Tags: Rahul Gandhiജി-23congressബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2021പാര്‍ട്ടിഅസം നിയമസഭാ തെരഞ്ഞെടുപ്പ് 2021അസംSonia Gandhiകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021ഗുലാം നബി ആസാദ്പ്രിയങ്കാഗാന്ധിപ്രിയങ്ക വാദ്രBengalikeralatamil nadu election 2021
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശശി തരൂര്‍ എം പിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്; പാര്‍ട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തില്‍ അവതരിപ്പിക്കണം

Kerala

കണ്ണൂരില്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച സ്തൂപം വീണ്ടും തകര്‍ത്തു

India

പ്രത്യേക പാർലമെന്റ് സമ്മേളനം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് എന്തിനെന്ന് മനസ്സിലാവുന്നില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

കോണ്‍ഗ്രസ് ഈഴവവിരുദ്ധ പാര്‍ട്ടിയെന്ന് വെള്ളാപ്പള്ളി, ‘യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം എന്തിനു കൊള്ളാം! ‘

India

1971ലെ സ്ഥിതി അല്ല 2025ല്‍ : കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിന് വ്യത്യസ്ഥ അഭിപ്രായവുമായി ശശി തരൂര്‍

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു : മൂന്ന് ഭീകരരെ സൈന്യം വളഞ്ഞു

ഛത്തീസ്ഗഢ്-തെലങ്കാന അതിർത്തിയിലെ കുറഗുട്ടലു കുന്നുകളിൽ 31 നക്സലൈറ്റുകളെ വധിച്ച് സുരക്ഷാ സേന : സൈനികരെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് അമിത് ഷാ

ബലൂചിസ്ഥാനിൽ സൈന്യത്തെ പിന്തുണച്ച് നടത്തിയ റാലിക്ക് നേരെ ഗ്രനേഡ് ആക്രമണം, ഒരാൾ മരിച്ചു ; 10 പേർക്ക് പരിക്കേറ്റു

വീട്ടുജോലി നൽകാമെന്ന് പറഞ്ഞു 17കാരിയെ എത്തിച്ച് ലോഡ്ജിൽ പൂട്ടിയിട്ട് പലർക്കും കാഴ്ചവെച്ച് ക്രൂര പീഡനം: ഫുർഖാൻ അലിക്ക് ഒത്താശ കാമുകി

മ്യാൻമർ അതിർത്തിയിൽ പത്ത് തീവ്രവാദികളെ വധിച്ച് അസം റൈഫിൾസ് : നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു

ക്യാന്‍സർ അകറ്റാൻ ഒരു ഗ്ലാസ് വെള്ളം ഇത്തരത്തിൽ തയ്യാറാക്കി കുടിക്കൂ

കൊളസ്ട്രോള്‍ അകറ്റാൻ പുളിഞ്ചിക്കായ

തുളസി നടുമ്പോഴും വളര്‍ത്തുമ്പോഴും ശ്രദ്ധിക്കേണ്ട ചില വാസ്തു കാര്യങ്ങൾ

പയ്യന്നൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു: അന്വേഷണം ഊര്‍ജിതം

വനം വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ ജനീഷ് കുമാര്‍ എംഎല്‍എക്ക് പിന്തുണയുമായി സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies