ന്യൂദല്‍ഹി : ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. അടച്ചിടുന്നത് തുടരുമെന്ന് ഉത്തര്‍ പ്രദേശ് ദല്‍ഹി മുഖ്യമന്ത്രിമാര്‍. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ജാഗ്രത ഇനിയും പുലര്‍ത്തേണ്ടതുണ്ട്. അതിനാല്‍ മെയ് 10ന് അവസാനിക്കേണ്ട ലോക്ഡൗണ്‍ 17 വരെ നീട്ടുകയാണെന്നാണ് ഇരു സംസ്ഥാനങ്ങളും അറിയിച്ചിരിക്കുന്നത്.
കോവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് രോഗവ്യാപനം കൂടുതല്‍ കടുത്തതോടെ ഒരാഴ്ചത്തേയ്ക്കാണ് ദല്‍ഹിയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. ലോക്ഡൗണ്‍ തുടങ്ങിയ ശേഷം ദല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തില്‍ നിന്ന് 23 ആയി കുറഞ്ഞിട്ടുണ്ട്. ഈ സാഹര്യത്തില്‍ 17ന് വൈകിട്ട് അഞ്ച് വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അരവിന്ദ് കേജ്രിവാള് അറിയിച്ചു.
മെട്രോ അടക്കമുള്ള പൊതു സര്‍വീസുകള്‍ ഈ സമയത്ത് ഉണ്ടായിരിക്കുന്നില്ല. ഏപ്രില്‍ മധ്യത്തോടെ രോഗബാധിതരുടെ എണ്ണം ഉയര്‍ന്നതോടെയാണ് സംസ്ഥാനം അടച്ചിടലിലേക്ക് നീങ്ങിയത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ താത്കാലിക കര്‍ഫ്യൂ ഈ മാസം 17 വരെ നീട്ടിയതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അറിയിച്ചു. രോഗവ്യാപനത്തെ പ്രതിരോധിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുമെന്ന് യുപി അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഹ്ഗാള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: