ന്യൂഡല്‍ഹി: കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത പശ്ചാത്തലത്തില്‍ ദല്‍ഹിയില്‍ ഒരാഴ്ചകൂടി ലോക്ഡൗണ്‍ തുടരും. മെയ് 17 രാവിലെ 5 മണിവരെയാണ് ലോക്ഡൗണ്‍ നീട്ടിയതെന്ന് തീരുമാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. കോവിഡ് പോസിറ്റിവിറ്റി നിരക്ക് നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ജാഗ്രത കൈവിടരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. കേന്ദ്രസഹായം ലഭിച്ചതോടെ ഓക്‌സിജന്‍ ക്ഷാമത്തിന്റെ കാര്യത്തിലുള്ള ദല്‍ഹിയിലെ സ്ഥിതി മെച്ചപ്പെട്ടു.
ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ലോക്ഡൗണ്‍ കാലയളവ് ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏപ്രില്‍ 19 മുതലാണ് ദല്‍ഹിയില്‍ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഒരു പ്രാവശ്യംകൂടി നീട്ടിയ നിയന്ത്രണങ്ങള്‍ മെയ് 10ന് അവസാനിക്കാനിരിക്കെയാണ് ലോക്ഡൗണ്‍ ഒരാഴ്ചകൂടി വീണ്ടും നീട്ടിയത്. മെട്രോ സര്‍വീസുകള്‍ അടക്കം ഈ ഘട്ടത്തില്‍ നിര്‍ത്തിവെയ്‌ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: