ആലുവ: ലോക്ക്ഡൗണിന്റെ ആദ്യദിനത്തില്‍ റൂറല്‍ ജില്ലയില്‍ കര്‍ശന പരിശോധന. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്ക് പരിശോധനകള്‍ക്ക് നേതൃത്വം നല്കി. അനാവശ്യമായി പുറത്തിറങ്ങിയവര്‍ക്കെതിരെ നടപടിയെടുത്തു. വ്യാപാര സ്ഥാപനങ്ങളും മാര്‍ക്കറ്റും നിബന്ധനകള്‍ക്കനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്തി. അവശ്യ സ്ഥാപനങ്ങളും സര്‍വീസും തടസമില്ലാതെ പ്രവര്‍ത്തിച്ചു. പ്രധാന ജങ്ഷനുകളും, ജില്ലാ അതിര്‍ത്തികളും പോലീസ് ബാരിക്കേഡ് കൊണ്ട് അടച്ചിരിക്കുകയാണ്. ഇവിടെ പ്രത്യേക പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് ഇതിലൂടെ വാഹനങ്ങള്‍ കടത്തിവിടുന്നത്.
ചരക്ക് വാഹനങ്ങള്‍ക്ക് അന്തര്‍ജില്ലാ യാത്രയ്ക്ക് തടസമില്ല. ലോക്ക്ഡൗണ്‍ ദിനത്തിലും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ പ്രത്യേക പോലീസ് സംഘം ഉണ്ടായിരുന്നു. ലോക്ക്ഡൗണ്‍ ലംഘനം കണ്ടു പിടിക്കാന്‍ ഇരുപത്തിനാല് മണിക്കൂറും റോന്ത് ചുറ്റുന്ന പട്രോളിങ് സംഘത്തെ എര്‍പ്പെടുത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് 140 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 90 പേരെ അറസ്റ്റ് ചെയ്തു. 140 വാഹനങ്ങള്‍ കണ്ടു കെട്ടി. സാമൂഹ്യ അകലം പാലിക്കാത്തതിന് 750 പേരെയും, മാസ്ക്ക് ധരിക്കാത്തതിന് 765 പേരെയും, ക്വാറന്റൈന് ലംഘിച്ചതിന് 10 പേര്‍ക്കെതിരെയും നടപടിയെടുത്തു.
മട്ടാഞ്ചേരി: ലോക്ഡൗണില്‍ പശ്ചിമകൊച്ചിയിലും പരിശോധന ശക്തമാക്കി പോലീസ്. തോപ്പുംപടി ബിഓടി പ്രവേശന കവാടം അടക്കം 30ല്‍ ഏറെ കേന്ദ്രങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്. കൂടാതെ പട്രോളിങ് സംഘവുമുണ്ടായിരുന്നു. ത്രിതല നിരീക്ഷണ സംവിധാനമാണ് പോലീ
സ് നടപ്പിലാക്കുന്നത്. ചെറുതും വലുതുമായ റോഡുകള്‍, പ്രധാന കവലകള്‍, പ്രവേശന കവാടങ്ങള്‍ തുടങ്ങിയിടങ്ങളിലാണ് പരിശോധന. ചിലരുടെ പേ രില്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ലൈസന്‍സ് റദ്ദാക്കല്‍ മുതല്‍ വാഹനം പിടിച്ചെടുക്കല്‍ വരെ. ആശുപത്രി, മരുന്ന് വാങ്ങല്‍, മുതല്‍ മരണാവശ്യം വരെ പറഞ്ഞ് എത്തിയവരെ പോലീസ് ശാസിച്ചു മടക്കി. ചിലര്‍ പോലീസിനോട് കയര്‍ത്ത് സംസാരിച്ചുവെങ്കിലും സംയമനത്തോടെയുള്ള പോലീസ് നടപടി ജനങ്ങള്‍ സ്വീകരിച്ചു മടങ്ങി.
ലോക്ക്ഡൗണിന്റെ ഒന്നാം ദിനത്തില്‍ പശ്ചിമകൊച്ചിയിലെ വാണിജ്യ വ്യാപാര കേന്ദ്രങ്ങള്‍ നിശ്ചലമായി. ബസാര്‍, ജ്യൂടൗണ്‍, പാലാസ് റോഡ്, ചെറളായി, ഫോര്‍ട്ടുകൊച്ചി, മുണ്ടംവേലി, തോപ്പുംപടി എന്നിവിടങ്ങളില്‍ ചെറുകടകളടക്കം അടഞ്ഞുകിടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: