പള്ളുരുത്തി: കൊവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സ യില്‍ കഴിയുകയായിരുന്ന ഇടക്കൊച്ചി സ്വദേശിയുമായി പോയ ആംബുലന്‍സ് പള്ളുരുത്തി കച്ചേരിപ്പടിയില്‍ മറിഞ്ഞു. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിയിലേക്ക് രോഗിയെ മാറ്റാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊവിഡ് പോസിറ്റീവായ മകളേയും കൂട്ടി ആശുപത്രിയിലേക്ക് പോകുംവഴി കച്ചേരിപ്പടി ജങ്ഷനില്‍ വെച്ച് ആംബുലന്‍സ് കീഴ്മേല്‍ മറിയുകയായിരുന്നു.
സമീപത്തുണ്ടായ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ പരിക്കൊന്നു മേല്ക്കാതെ രക്ഷപ്പെട്ടു. ഡ്രൈവര്‍ക്ക് നിസാര പരിക്കുകളുണ്ട്. ഈ സമയം അതുവഴി വരികയായിരുന്ന മറ്റൊരു ആംബുലന്‍സില്‍ രോഗികളെ ഫോര്‍ട്ടുകൊച്ചി ആശുപത്രിയില്‍ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: