പള്ളുരുത്തി: പഴുതുകളടച്ച് കൊണ്ടുള്ള പരിശോധന സംവിധാനമാണ് പടിഞ്ഞാറന്‍ കൊച്ചിയില്‍ അസി.കമ്മീഷണര്‍ ജി.ഡി വിജയകുമാറിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയത്. അതിര്‍ത്തികളിലെ പരിശോധന കേന്ദ്രങ്ങള്‍ക്ക് പുറമേ ബൈ റോഡുകളിലും പരിശോധന ശക്തമാക്കി. ഇതിന് പുറമേ പട്രോളിങുമുണ്ടായിരുന്നു.
ലോക്ക്ഡൗണ്‍ ലംഘനവുമായി ബന്ധപെട്ട് പള്ളുരുത്തി സ്റ്റേഷന് പരിധിയിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 25ഓളം വാഹനങ്ങളാണ് പിടിച്ചെടുത്തു. ഇതിന് പുറമേ ഇരുപതോളം കേസുകളില്‍ എഫ്ഐ.ര്‍ ഇട്ടിട്ടുണ്ട്. ഇരുന്നൂറോളം പെറ്റികേസുകളും എടുത്തിട്ടുണ്ടെന്ന് പള്ളുരുത്തി പോലീസ് ഇന്‍സ്പെക്ടര്‍ സുമേഷ് സുധാകര്‍ പറഞ്ഞു.
തോപ്പുംപടിയില്‍ വൈകിട്ട് വരെ എട്ട് കേസുകളാണ് എടുത്തിട്ടുള്ളത്. അതേസമയം അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോയവരുടെ വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തതായും ആക്ഷേപമുണ്ട്. എന്നാല്‍ അടുത്ത കടകളില്‍ നിന്ന് അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് പകരം പലരും ഇത് മുതലെടുക്കുന്ന സാഹചര്യമുണ്ടെന്നും പരിശോധിച്ച് യാഥാര്‍ഥ്യം ബോധ്യമായാല്‍ വിടാറുണ്ടെന്നുമാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: