ന്യൂദല്‍ഹി: ഹിമന്ത ബിശ്വ ശര്‍മ അസം മുഖ്യമന്ത്രിയാകും. നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം എടുത്തത്. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഹിമന്ത ബിശ്വ ശര്‍മയുടെ പേര് നിര്‍ദേശിക്കുകയായിരുന്നു. വൈകിട്ട് നാലിന് ബിജെപി ഗവര്‍ണറെ കാണും. കഴിഞ്ഞമന്ത്രിസഭയില്‍ ആരോഗ്യമന്ത്രി വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ഹിമന്ത ബിശ്വ ശര്‍മയാണ്. സര്‍ബാനന്ദ സോനോവാളും ഹിമന്ത ബിശ്വ ശര്‍മയും വെള്ളിയാഴ്ച ദല്‍ഹിയിലെത്തി ബിജെപി കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു.
തുടര്‍ന്ന് ഇന്ന് നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുകയായിരുന്നു. 2015-ലാണ് കോണ്‍ഗ്രസില്‍നിന്ന് ഹിമന്ത ബിജെപിയിലെത്തിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ബിജെപി നേതൃത്വം നല്കുന്ന മുന്നണി അസമി സര്‍ക്കാര്‍ രൂപീകരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 75 സീറ്റുകള്‍ ബിജെപി നയിക്കുന്ന സഖ്യത്തിന് ലഭിച്ചിരുന്നു. കോണ്‍ഗ്രസ് സഖ്യത്തിന് 50 സീറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: