കോഴിക്കോട്: സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരെ കോവിഡ് വാക്സിന് നല്‍കുന്നതിനുള്ള മുന്‍ഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിണമെന്നും വീഴ്ചവരുത്തരുതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ അഭ്യര്‍ഥിച്ചു. 12 സംസ്ഥാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ കോവിഡ് മുന്നണിപ്പോരാളികളുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ മഹാമാരിക്കെതിരായ പോരാട്ടം യുദ്ധ സമാനമാണ്. യുദ്ധരംഗത്ത് ജീവന് പണയം വച്ച് ജോലിയെടുക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. അവര്‍ക്ക് പ്രതിരോധകവചം നല്‍കിയേ മതിയാകൂവെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. മാധ്യമപ്രവര്ത്തകന് വിപിന്‍ ചന്ദ് കോവിഡ് ബാധിച്ച് മരിച്ച പശ്ചാത്തലത്തിലായിരുന്നു വി മുരളീധരന്റെ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: