പാരീസ്: യൂറോപ്യന്‍ സൂപ്പര്‍ ലീഗിന് പിന്നില്‍ പ്രവര്‍ത്തിച്ച പന്ത്രണ്ട് വമ്പന്‍ ക്ലബ്ബുകള്‍ക്കെതിരെ വിലക്ക്് അടക്കമുള്ള അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി യുവേഫ. തെറ്റ് അംഗീകരിക്കുകയും ക്ഷമചോദിക്കുകയും ചെയ്ത ഒമ്പത് ക്ലബ്ബുകള്‍ക്ക് സമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തും. സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറാത്ത റയല്‍ മാഡ്രിഡ്, ബാഴ്സലോണ, യുവന്റ്സ്് ക്ലബ്ബുകളെ വിലക്കുമെന്നാണ് സൂചന.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമുകളായ ടോട്ടനം, ആഴ്സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ലിവര്‍പൂള്‍, ലാലിഗ ടീമുകളായ അത്ലറ്റിക്കോ മാഡ്രിഡ്, ബാഴ്സലോണ, റയല്‍ മാഡ്രിഡ്, ഇറ്റാലിയന്‍ ടീമുകളായ ഇന്റര്‍ മിലാന്, യുവന്റസ് എ.സി മിലാന് എന്നീ ക്ലബ്ബുകള്‍ ചേര്‍ന്നാണ് യുറോപ്യന്‍ സൂപ്പര്‍ ലീഗ് പ്രഖ്യാപിച്ചത്. എന്നാല്‍ പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളില്‍ സൂപ്പര്‍ ലീഗ് തകര്‍ന്നു. ആരാധകരുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഒമ്പത് ക്ലബ്ബുകള്‍ പിന്മാറിയതിനെ തുടര്‍ന്നാണിത്.
ആറ് ഇംഗ്ലീഷ് ക്ലബ്ബുകളും അത്ലറ്റിക്കോ മാഡ്രിഡ്, ഇന്റര്‍ മിലാന്, എ.സി മിലാന് എന്നീ ക്ലബ്ബുകളുമാണ് പിന്മാറിയത്. സൂപ്പര്‍ ലീഗുമായി യാതൊരുവിധത്തിലും സഹകരിക്കില്ലെന്ന് ഈ ഒമ്പത്് ക്ലബ്ബുകള്‍ യുവേഫയുമായി കരാറുണ്ടാക്കി . ഈ ക്ലബ്ബുകള്‍ അവരുടെ ഒരു സീസണിലെ യൂറോപ്യന്‍ വരുമാനത്തിന്റെ അഞ്ചു ശതമാനം വെട്ടിക്കുറയ്ക്കാനും യുവേഫയ്ക്ക് അനുമതി നല്കി.
സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറാത്ത റയല്‍ മാഡ്രിഡ്്, യുവന്റസ്, ബാഴ്സലോണ ക്ലബ്ബുകളെ യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് രണ്ട് വര്‍ഷം വിലക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: