പവിത്രബംഗാളിന് പട്ടട തീര്‍ക്കാന്‍ ഇറങ്ങിത്തിരിച്ച ലേഡി മഹിഷാസുരന്റെ തേര്‍വാഴ്ച തുടരുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ ദീദി ഗിരി നടമാടുകയാണ് അവിടെ. തൊണ്ണൂറോളം സീറ്റുകള്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയും നന്ദിഗ്രാമില്‍ സ്വയം തോറ്റമ്പുകയും ചെയ്തിട്ടും മമതയ്ക്ക് ചുവരെഴുത്ത് വായിക്കാനാകുന്നില്ല. തനിക്കെതിരെ വോട്ട് ചെയ്തവരെയൊക്കെ കൊന്നുതള്ളിക്കളയാം എന്നാണ് അധികാരത്തിന്റെ ഭ്രാന്ത് തലയ്ക്ക് പിടിച്ച ആ സ്ത്രീ കരുതുന്നത്.
മോദിപ്പേടിയില്‍ പണ്ടേ കിളിപോയതാണ് അവര്‍ക്ക്. ഇക്കുറി പാവം വല്ലാതെ പേടിച്ചുപോയി. കാലില്‍ പ്ലാസ്റ്ററിട്ട് വീല്‍ചെയറില്‍ കയറി കരഞ്ഞും നിലവിളിച്ചും സകലമാന മോദിവിരുദ്ധരുടെയും പിന്തുണ യാചിച്ചും അലമുറയിട്ടുമാണ് അവര്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ വോട്ട് തേടിയത്. തോല്‍ക്കുമെന്ന് ഭയന്ന് മമത നടത്തിയ നാടകങ്ങള്‍ രാജ്യമേറെ കണ്ടതാണ്. ബിജെപിയുടെ ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയെ തടയാമെന്ന വങ്കത്തം പോലും അവര്‍ക്കുണ്ടായി. നന്ദിഗ്രാമില്‍ സുവേന്ദു അധികാരിക്ക് മുന്നില്‍ തോറ്റ് തൊപ്പിയിട്ടിട്ടും ഉളുപ്പില്ലാതെ അവര്‍ മുഖ്യമന്ത്രിക്കസേരയില്‍ അമര്‍ന്നു.
അന്നേവരെ പ്ലാസ്റ്ററിട്ട്, വീല്‍ചെയറില്‍ നിലവിളിച്ച് കറങ്ങിനടന്ന ആ സ്ത്രീ മുഖ്യമന്ത്രിയാകാന്‍ രണ്ട് കാലില്‍ ആര്‍ത്തി പിടിച്ച് ഒാടിക്കയറുന്നത് കണ്ടതാണ് ഇൗ രാജ്യം. അവര്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോഴേക്ക് പതിനാലോളം സാധുക്കളെ ബംഗാളിന്റെ തെരുവില്‍ തൃണമൂലിന്റെ ഗുണ്ടകള്‍ കശാപ്പ് ചെയ്തിരുന്നു. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ കലാപം കത്തിപ്പടര്‍ന്നു. വീടുകള്‍ കൊള്ളയടിച്ചു, തീവെച്ച് നശിപ്പിച്ചു. മമതയ്ക്കെതിരെ വോട്ട് ചെയ്തവരെ, വോട്ട് പിടിച്ചവരെ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. കൂട്ടബലാത്സംഗങ്ങള്‍ അരങ്ങേറി. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ അടുത്ത നിമിഷം സംസ്ഥാനത്തെ ക്രമസമാധാനനില ഭദ്രമാകണമെന്ന ഒാര്‍മ്മിപ്പിച്ച ഗവര്‍ണറെ സാക്ഷി നിര്‍ത്തി മമത പറഞ്ഞത് അക്രമത്തിന്റെ ഉത്തരവാദികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നാണ്. തനിക്ക് വോട്ട് ചെയ്തവരും ചെയ്യുന്നവരും മതി നാട്ടിലെന്ന രാക്ഷസീയ ബുദ്ധിയാണ് അവരെ ഭരിക്കുന്നത്.
മോദിപ്പേടിയില്‍ ഉള്ള കസേര നഷ്ടപ്പെടുമെന്ന ഭീതിയില്‍ ഭ്രാന്ത് പിടിച്ച ഒരാളുടെ അവസാനത്തെ അധികാരപ്രയോഗങ്ങള്ക്കാണ് ബംഗാള്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കിട്ടിയ തിരിച്ചടിയില്‍ പേടിച്ചുപോയ മമത ഗുണ്ടകളെ പോറ്റി വളര്‍ത്തുകയായിരുന്നു. കട്ടും മുടിച്ചും കൊള്ളയടിച്ചും ഒരു നാടിനെ പെരുവഴിയാധാരമാക്കിയവരുടെ അധോലോകമായി അവര്‍ ബംഗാളിനെ മാറ്റിയെടുത്തു.
കുങ്കുമം ചുമക്കുന്ന കഴുതയാണ് മമത. പവിത്ര ബംഗാളിന്റെ അമരത്തിരിക്കാന്‍ കിട്ടിയ മഹാഭാഗ്യമാണ് അവര്‍ ഇൗ വിധത്തില്‍ ധൂര്‍ത്തടിക്കുന്നത്. ദേശവിരുദ്ധമായ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പണ്ടേ തകര്‍ത്തുതരിപ്പണമാക്കിയ ബംഗാളിന്റെ സാംസ്കാരികത്തനിമയെ ഉയര്‍ത്താനുള്ള അവസരം മമത ദീവാളികുളിച്ചു കളയുകയായിരുന്നു.
അധികാരം കൊണ്ട് ഭ്രാന്ത് പിടിച്ച അവര്‍ ജയ്ശ്രീറാം വിളിപാടേ നിരോധിച്ചു. ദുര്‍ഗാ പൂജ നിരോധിച്ചു. മുഹറമാഘോഷിക്കുന്നതിന് തടസ്സമാകുമെന്ന് പറഞ്ഞ് ദുര്‍ഗാപൂജയുടെ ഘോഷയാത്രകള്‍ തടഞ്ഞു. ഇസ്ലാമിക് ഹിസ്റ്ററിയില്‍ മാസ്റ്റര്‍ ബിരുദമുണ്ട് മമതയ്ക്ക്. പ്രീണന രാഷ്ട്രീയത്തിന്റെയും വിഭജനത്തിന്റെയും ചരിത്രം അറിയാത്തവരല്ല അവര്‍. എന്നിട്ടും സ്വന്തം കസേരയുടെ കാലുറപ്പിക്കാന്‍ അവര്‍ നാണംകെട്ട, നെറികെട്ട പ്രീണനത്തിന് ഒരുമ്പെട്ടു.
ബൂത്ത് കയ്യേറ്റവും കല്ലേറും അക്രമവുമായി തെരഞ്ഞെടുപ്പ് കാലം മുഴുവന്‍ അരാജകത്വം നടമാടുകയായിരുന്നു ബംഗാള്‍. ദേശീയതയുടെ തരംഗത്തില്‍ സാധാരണക്കാര്‍ ജയ്ശ്രീറാം വിളികളോടെ തെരുവിലിറങ്ങിയതോടെ നിലവിട്ട മട്ടിലായി അവരുടെ പെരുമാറ്റം. സിപിഎം പാര്‍ട്ടി ഒാഫീസുകളില്‍ നിന്ന് ഭരണം മമതയുടെ ഗുണ്ടാപ്പാളയങ്ങളിലേക്ക് മാറിയെന്നതല്ലാതെ ഒരുമാറ്റവും അനുഭവിപ്പെടാതിരുന്ന ബംഗാള്‍ ജനത ത്രിപുരയൊരുക്കിയ വഴിയേ നീങ്ങുന്നത് അവര്‍ ഭയപ്പാടോടെയാണ് കണ്ടത്. ബിജെപി ദേശീയ നേതാക്കളുടെ റാലി തടയുക തുടങ്ങിയ അഭ്യാസങ്ങള്‍ വരെ മമത പയറ്റി. ഭയപ്പെടുത്തിയിട്ടും അക്രമിച്ചിട്ടും ബംഗാളികള്‍ സധൈര്യം രംഗത്തിറങ്ങി മമതയ്ക്കെതിരെ വോട്ട് ചെയ്തു. മൂന്ന് സീറ്റില്‍ നിന്ന് എഴുപതിലേറെ സീറ്റുകളിലേക്ക് ആ കുതിപ്പ് നീണ്ടു. തൊണ്ണൂറോളം സീറ്റില്‍ വിരലിലെണ്ണാവുന്ന വോട്ടുകള്‍ക്കാണ് ബിജെപി പരാജയപ്പെട്ടത്. കമ്മ്യൂണിസ്റ്റ് ചെകുത്താന്മാര് വട്ടപ്പൂജ്യത്തിലൊതുങ്ങി. മമത ബാനര്‍ജി തോറ്റു. തൃണമൂലന്മാര്‍ പലരും തലനാരിഴയ്ക്കാണ് ജയിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഇൗ സ്ത്രീ രാജ്യത്തിന്റെ പ്രധാനമന്ത്രിയോട് മുരണ്ടത് ഒാര്മ്മയുണ്ടോ? ബംഗാളിലെ ചളിമണ്ണ് കുഴച്ചുരുട്ടി മോദിയെക്കൊണ്ട് തീറ്റിക്കുമെന്നായിരുന്നു ഇൗ പെണ്‍ഗുണ്ടയുടെ ആക്രോശം. അന്ന് മമതയോട് പ്രധാനമന്ത്രി പറഞ്ഞ മറുപടിയിലുണ്ട് ബംഗാള്‍ നേരിട്ട അപചയത്തിന്റെ നേര്‍ചിത്രം…. ‘ദീദി, ആ മണ്ണ് രാഷ്ട്രീയ എതിരാളികളുടെ ചോരയില്‍ കുഴഞ്ഞതായിരുന്നില്ല. എണ്ണമറ്റ ദേശസ്നേഹികളുടെ, ധീരവിപ്ലവകാരികളുടെ ചോരയും വിയര്‍പ്പും വീണ മണ്ണാണ്… അതുരുട്ടിത്തന്നാല്‍ ഞാന്‍ അങ്ങയോട് നന്ദിയുള്ളവനായിരിക്കും.’
34 വര്‍ഷത്തെ മാര്‍ക്സിസ്റ്റ് ഭരണവും പത്ത് കൊല്ലത്തെ മമതാ ഭരണവും തമ്മില്‍ ബംഗാളികള്‍ക്ക് വ്യത്യാസമൊന്നുമില്ല. വികസനമില്ല, നല്ല റോഡില്ല, കുടിവെള്ളമില്ല, തൊഴിലില്ല, ഉള്ള തൊഴിലിന് കൂലിയില്ല…. ഉണ്ടെന്ന് പറയാന്‍ സമൃദ്ധമായ പട്ടിണി മാത്രം. രാഷ്ട്രീയം എന്നത് ഗുണ്ടാപ്പണിയാണെന്ന് പറഞ്ഞുപഠിപ്പിച്ച പാര്‍ട്ടികളാണ് ബംഗാളിനെ തകര്‍ത്തത്.
വന്ദേമാതരപ്രക്ഷോഭത്തിന്റെ നാടാണ് ബംഗാള്‍. മരണത്തെ കൂസാത്ത എണ്ണമറ്റ വിപ്ലവകാരികളുടെ മണ്ണ്. വിശ്വവിജയിയായ വിവേകാനന്ദനെ പെറ്റ ഭൂമി. ജിഹാദികളുടെ പോര്‍വിളിക്ക് അവിടെ ആയുസ്സുണ്ടാവില്ല. തോല്ക്കാത്തവരുടെയും മരിക്കാത്തവരുടെയും മണ്ണാണ് ബംഗാള്‍…. അവിടെയാണ് ഇരന്നും മണ്ണ് തീറെഴുതിയും വാങ്ങിയ ഒരു ഭരണത്തിന്റെ തിണ്ണമിടുക്കില്‍ ഭീരുവായ ഒരുവള്‍ നിലനില്പിനായി അവസാനത്തെ അക്രമണത്തിന് വിസിലടിക്കുന്നത്. മമതയുടെ പാവാട മറവിലിരുന്ന് രാജ്യത്തിന് നേരെ കല്ലെറിയുന്ന ജിഹാദികള്‍ക്ക് ബംഗാള്‍ മറുപടി നല്‍കുമെന്ന് ഉറപ്പാണ്. കണ്ണടച്ചാല്‍ ഇരുട്ടാകുമെന്ന് വിചാരിക്കുന്ന ബുജികള്‍ക്കും മാധ്യമക്കൂലികള്ക്കും തല്‍ക്കാലത്തേക്ക് മാത്രമാകും ഇൗ മനസ്സുഖം.
മമത എന്നത് ഒരുതരം സിന്‍ഡ്രോമാണ്. മോദി വിരുദ്ധത തലയ്ക്ക് പിടിച്ചവര്‍ക്ക് ബാധിക്കുന്ന ഒരു രോഗം. ബംഗാളിലെ ദീദിഗിരി ആസ്വദിക്കുന്നവരുണ്ടാകും. എന്നാല്‍ ആ ഹിസ്റ്റീരിയയ്ക്ക് ആയുസ്സ് അധികമുണ്ടാവില്ലെന്ന് സാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: