കൊച്ചി: എറണാകുളം ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ രണ്ടില്‍ ഒരാള്‍ക്ക് കോവിഡ് എന്ന ആശങ്കാകുലമായ സ്ഥിതിവിശേഷം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അന്‍പത് ശതമാനത്തിന് മുകളിലെത്തിയതോടെയാണിത്. ഇതിനിടെ കോവിഡ് ബാധിച്ച് കൊച്ചി നഗരസഭാ കൗണ്‍സിലര്‍ കെ.കെ. ശിവന് മരിച്ചു. 63ാം ഡിവിഷനിലെ ഗാന്ധി നഗറിലെ കൗണ്‍സിലറാണ് ശിവന്.
എറണാകുളം ജില്ലയിലെ ചെല്ലാനം, കടമക്കുടി, കുമ്പളങ്ങി, ചെങ്ങമനാട്, ചൂര്‍ണ്ണിക്കര, കടുങ്ങല്ലൂര്‍, തുറവൂര്‍, പള്ളിപ്പുറം പഞ്ചായത്തുകളിലും അതിതീവ്ര വ്യാപനം തുടരുകയാണ്. ഇവിടങ്ങളിലെല്ലാം അന്പതിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊച്ചി കോര്‍പ്പറേഷനിലും മുനിസിപ്പാലിറ്റികളിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ചെല്ലാനം പഞ്ചായത്തിലാണ് ടിപിആര്‍ നിരക്ക് 56.27 ശതമാനമാണ് . 574 പേരില്‍ പരിശോധന നടത്തിയപ്പോള്‍ 323 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
മുളവുകാട്, ചേരാനല്ലൂര്‍, വരാപ്പുഴ, ഞാറയ്ക്കല്‍ തുടങ്ങിയ 27 പഞ്ചായത്തുകളിലും നാല്പ്പതിന് മുകളിലാണ് ടിപിആര്‍. ഏലൂര്‍ മുനിസിപ്പാലിറ്റിയില്‍ 48.08 ശതമാനമാണ് ടിപിആര്‍. കളമശേരി, മരട്, തൃപ്പൂണിത്തുറ, വടക്കന്‍ പറവൂര്‍ എന്നിവിടങ്ങളിലും കൊറോണ ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: